ത്രിപുരയില്‍ കൂട്ട മതപരിവര്‍ത്തനം; 96 ക്രിസ്ത്യാനികള്‍ ഹിന്ദുമതം സ്വീകരിച്ചു

ത്രിപുര: ത്രിപുരയില്‍ കൂട്ട മത പരിവര്‍ത്തനം. 96 ക്രിസ്തുമത വിശ്വാസികള്‍ ഹിന്ദുമതം സ്വീകരിച്ചു. 23 കുടുംബത്തില്‍പ്പെടുന്ന 96 പേരാണ് ഹിന്ദുമതം സ്വീകരിച്ചത്.  ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നും ത്രിപുരയില്‍ തോട്ടം തൊഴിലിനെത്തിയവരാണ് മതപരിവര്‍ത്തനം നടത്തിയത്. ഞായറാഴ്ചയാണ് സംഭവം.

ഹിന്ദു ജാഗ്‌രാന്‍ മഞ്ചിന്‍റെ നേതൃത്വത്തിലാണ് മതംമാറ്റ നടപടി.നിര്‍ബന്ധിത പരിവര്‍ത്തനമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.  മതം മാറിയവര്‍ മുന്‍പ് ഹിന്ദുമത വിശ്വാസികളായിരുന്നു. ഒറാവോ, മുണ്ട തുടങ്ങിയ ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണ് നേരത്തേ ക്രിസ്തുമതം സ്വീകരിച്ചത്.

വിദ്യാഭ്യാസപരവും സാമ്പത്തിക പരവുമായ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്താണ് ഹിന്ദുക്കളെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്ന് ഹിന്ദു ജാഗ്‌രന്‍ മഞ്ച് ആക്ടിവിസ്റ്റ് പറഞ്ഞു.

prp

Related posts

Leave a Reply

*