സംഘപരിവാര്‍ ഭീകരത തുടരുന്നു; ത്രിപുരയില്‍ സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

ത്രിപുര: ത്രിപുരയില്‍ സംഘപരിവാര്‍ ഭീകരത തുടരുന്നു. സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി. അജീന്ദര്‍ റിയാംഗ് (27 ) ആണ് കൊല്ലപ്പെട്ടത്.

ആദിവാസി മേഖലയായ അമര്‍പുരിലാണ് സംഭവം. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ അജീന്ദറിനെ ഗുരുതര പരിക്കുകളോടെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം നിലത്തിറക്കുകയായിരുന്നു.

ശരീരമാസകലം ഗുരുതര പരിക്കേറ്റ അജീന്ദര്‍ കടുത്ത മര്‍ദ്ദനത്തിനും വിധേയനായി. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. മേഖലയിലെ സിപിഐ എമ്മിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന അജീന്ദര്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളയാളാണ്.

ദിവസങ്ങള്‍ക്കു മുന്‍പാണ് മറ്റൊരു സിപിഐ എം നേതാവായിരുന്ന രാകേഷ് ദറിനെ ബിജെപി ഐപിഎഫ് ടി ക്രിമിനല്‍ സംഘം ക്രൂരമായി തല്ലിക്കൊന്ന ശേഷം കെട്ടിത്തൂക്കിയത്. അന്ന് രാത്രി തന്നെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍റെ വീടാക്രമിച്ച ഇവരുടെ ചവിട്ടേറ്റ് യുവതിയുടെ ഗര്‍ഭമലസിയിരുന്നു.

prp

Related posts

Leave a Reply

*