പ്രധാനമന്ത്രി തിരുവനന്തപുരത്ത്: വൈകുന്നേരം പൂന്തുറ സന്ദര്‍ശിക്കും

തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ നേരില്‍ക്കണ്ടു സ്ഥിതി വിലയിരുത്തുന്നതിനായി പ്രധാനമാന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. ലക്ഷദ്വീപിലെ ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ  ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് പോയി. അവിടെ നിന്നും നാലരയോടെ മടങ്ങിയെത്തിശേഷം അദ്ദേഹം പൂന്തുറ സന്ദര്‍ശിക്കും.

പൂന്തുറ സെന്‍റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് അദ്ദേഹം ദുരന്തബാധിതരെ കാണുക. അതിനുശേഷം തൈക്കാട് ഗവ. ഹൗസില്‍ അവലോകന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. 6.35 ന് ​​​തിരുവനന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി 6.40നു ​​വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ വി​​​മാ​​​ന​​​ത്തി​​​ല്‍ ഡ​​​ല്‍​ഹി​​​ക്കു മ​​​ട​​​ങ്ങും.

ഇതിനിടെ പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ നിന്നും ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കിയത് വിവാദമായി.

 

 

prp

Related posts

Leave a Reply

*