16 എംപി സെല്‍ഫി ക്യാമറയില്‍ ‘OPPO A57’

ഒപ്പോയുടെ ഈ വര്‍ഷം പുറത്തിറങ്ങിയ മോഡലുകളില്‍ ഒന്നാണ് OPPO A57. 15990 രൂപയായിരുന്ന മോഡലിന് ഇപ്പോള്‍ ആമസോണില്‍ 13990 രൂപയാണ് വില .5.2ഇഞ്ചിന്‍റെ ഫുള്‍ HD ഡിസ്പ്ലേ കൂടാതെ 720×1280 p റെസലൂഷന്‍ ആണ് ഇതിനു നല്‍കിയിരിക്കുന്നത് .

സ്നാപ്ഡ്രാഗണ്‍ 435 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ എന്നിവയിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. 3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവ ഇതിന്‍റെ ആന്തരിക സവിശേഷതകളാണ് .128GBവരെ ഫോണിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .

16 മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറയും 13 മെഗാപിക്സലിന്‍റെ റിയര്‍ ക്യാമറയും ഇതിനുണ്ട് .2900mAh ന്‍റെ  ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . കൂടാതെ ഫോണ്‍  4G VoLTE സപ്പോര്‍ട്ടോടു കൂടിയതാണ്.

prp

Related posts

Leave a Reply

*