ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് അദ്ധ്യാപകന്‍- VIDEO

ഒഡീഷ: ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ശരീരത്തില്‍ മസാജ് ചെയ്യിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. ഒഡീഷ കലമാഗഡിയയിലെ യുജിഎംഇ സ്കൂളിലെ അദ്ധ്യാപകന്‍ രബീന്ദ്ര കുമാര്‍ ബെഹ്റയാണ് ചെറിയ കുട്ടികളെ കൊണ്ട് തന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ സാധിച്ചെടുത്തത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വിറക് കൊണ്ടു വരുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തറ വൃത്തിയാക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. മൂന്ന് വീഡിയോകളാണ് പ്രചരിച്ചത്. ഒരു വീഡിയോയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ലാസ് മുറിയില്‍വെച്ച്‌ മസാജ് ചെയ്യിക്കുന്നതും കാണാം.

അധ്യാപകന്‍ ക്ലാസില്‍ കിടന്നുറങ്ങുന്നത് സ്ഥിരസംഭവമാണെന്നും ആരെങ്കിലും ഇതിന് തടസ്സമുണ്ടാക്കിയാല്‍ അവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു പ്യൂണും മറ്റു ജീവനക്കാരും സ്കൂളിലുണ്ടെങ്കിലും നിലം വൃത്തിയാക്കുന്ന ജോലികളടക്കം വിദ്യാര്‍ത്ഥികളെ കൊണ്ടാണ് ചെയ്യിക്കുന്നത്. സ്കൂളിലെ ഹോസ്റ്റലിന്‍റെ കൂടി ചുമതലയുള്ള രബീന്ദ്ര കുമാര്‍ ബെഹ്റ വിദ്യാര്‍ത്ഥികളെകൊണ്ട് ഹോസ്റ്റലില്‍ വെച്ച്‌ രാത്രിയും മസാജ് ചെയിപ്പിക്കുന്നു. സ്കൂള്‍ പ്രധാന അധ്യാപകനോട് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു കാര്യവുമില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഒന്നു മുതല്‍ ഏഴാംതരം വരെയുള്ള ഈ സ്കൂളില്‍ 165 കുട്ടികളാണ് പഠിക്കുന്നത്. സ്കൂള്‍ ഹോസ്റ്റല്‍ ജില്ലാ ക്ഷേമ വകുപ്പിന് കീഴിലാണ്. സംഭവം ശ്രദ്ധയില്‍പെട്ട ജില്ലാ ക്ഷേമ വകുപ്പ് ഓഫീസര്‍ ക്രുപസിന്ധു ബെഹ്റ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ജില്ലാ കളക്ടറോട് ഉത്തരവിട്ടു.

 

 

 

Related posts

Leave a Reply

*