കാശ്മീര്‍: മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിച്ച സംഭവമാണ് ഇപ്പോൾ കാശ്മീരിൽ നടന്നിരിക്കുന്നത്. ഈ വാർത്ത വായിക്കുന്ന ഏവരുടെയും ഹൃദയം തകരും കാരണം അത്രക്കും ക്രൂരതയാണ് ആ കുഞ്ഞിനോട് നരാധമന്മാർ കാണിച്ചിരിക്കുന്നത്. എട്ട് വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ പൂജാരിയും, പൊലീസും അടങ്ങുന്ന ആറംഗ സംഘം ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്നു. ജമ്മുകാശ്മീര്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വിവരിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ ഉള്ളത്. അസിഭാ ബാനു എന്ന കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. […]
Tag: murder
ഗാനമേളക്കിടെ ഗര്‍ഭിണിയായ ഗായികയെ വെടിവച്ച് കൊന്നു- VIDEO
കറാച്ചി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഗാനമേളക്കിടെ ഗര്‍ഭിണിയായ ഗായിക വെടിയേറ്റ് മരിച്ചു. ഒരു വിവാഹ ചടങ്ങിനിടെയാണ് സംഭവം. 24കാരിയായ സാമിന സമൂണ്‍ ആണ് കൊല്ലപ്പെട്ടത്. പാട്ടുപാടികൊണ്ടിരിക്കുകയായിരുന്ന ഗായികയ്ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുന്നുകൊണ്ട് പാട്ടുപാടുകയായിരുന്നു സാമിന. ഇതിനിടെ താരിഖ് അഹമ്മദ് ജാതോയി എന്നയാള്‍ സാമിനയോട് നിന്ന് പാടാന്‍ ആവശ്യപ്പെട്ടു. ആദ്യം ഇയാളുടെ ആവശ്യം നിരസിച്ച ഗായിക പിന്നീട് എഴുന്നേറ്റ് നിന്ന് പാടാന്‍ തുടങ്ങി. ഇതിനിടെ ആളുകളില്‍ ചിലര്‍ ഇവര്‍ക്ക് മുന്നിലേക്ക് പൈസ എറിഞ്ഞുകൊടുക്കുന്നുണ്ട്. സാമിന എഴുന്നേറ്റ് നിന്ന് പാടന്‍ […]
ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി
കോട്ടയം: പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പേരൂര്‍ പൂവത്തുമൂടിന് സമീപം വാടകക്ക് താമസിക്കുന്ന മേരി (67) യെയാണ് ഭര്‍ത്താവ് മാത്യു ദേവസ്യ കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് മാത്യുവിനെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. മാത്യുവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നു. ഇടുക്കി സ്വദേശികളായ മേരിയും മാത്യുവും മകള്‍ക്കും, ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്.
ആര്‍ജെ രാജേഷ് വധം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂര്‍ ആശാനിവാസില്‍ റേഡിയോ ജോക്കി രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലിഭായ് വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ട്. അലിഭായ് എന്ന പേരിലറിയപ്പെടുന്ന പ്രതിയ്ക്കായി കഴിഞ്ഞ ദിവസം പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മൂന്നുദിവസം മുന്‍പേ തന്നെ കടല്‍ കടന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം കൊലപാതകത്തില്‍ പങ്കാളിയായ അപ്പുണിയെയും കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്. രാജേഷുമായി ബന്ധമുളള സ്ത്രീയും നിരീക്ഷണത്തിലാണ്. രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന്‍ പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ കൊലയാളികള്‍ക്ക് വാഹന […]
റേഡിയോ ജോക്കിയുടെ കൊലപാതകം; രാജേഷിന് ഖത്തറിലെ ഡാന്‍സ് ടീച്ചറുമായി ബന്ധമെന്ന് സൂചന
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ഖത്തറിലേക്ക് എന്ന് സൂചന. കൂട്ടുകാരന്‍ കുട്ടന്‍റെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. ഖത്തറിലെ ഡാന്‍സ് ടീച്ചറുമായി രാജേഷിന് ബന്ധമുണ്ടന്ന് കുട്ടന്‍റെ മൊഴി. അതേസമയം രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള സ്ത്രീയുടെ ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു. ഖത്തറില്‍ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്. പ്രതികളെക്കുറിച്ചു പോലീസിനു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രാജേഷിന്‍റെ മൊബൈല്‍ ഫോണും വാട്സാപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍നിന്നാണു പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഫോണ്‍രേഖകള്‍ […]
എയ്ഡ്‌സ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സൗന്ദര്യ റാണി കാമുകനെ കുത്തിക്കൊന്നു
നെയ്‌റോബി: എയ്ഡ്‌സ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സൗന്ദര്യ റാണി കാമുകനെ കുത്തിക്കൊന്നു. തലേന്ന് രാത്രിയില്‍ സുരക്ഷാസംവിധാനങ്ങളില്ലാതെ ലൈംഗികതയ്ക്ക് ശ്രമിച്ച് എച്ച് ഐവി പകര്‍ത്താന്‍ ശ്രമിച്ചുവെന്നും സുന്ദരിയുടെ ആരോപണം. 2016 ല്‍ കെനിയന്‍ നഗരമായ നെയ്‌റോബിയിലെ ലംഗാത്ത ജയിലില്‍ നടത്തിയ സൗന്ദര്യ മത്സരത്തില്‍ വിജയിയായ മിസ് ലംഗാത്താ ജയില്‍ 2016 റൂത്ത കമാന്‍ഡേ എന്ന യുവതിയാണ് 22 കാരനായ കാമുകന്‍ ഫരീദ് മൊഹമ്മദിനെ കൊലപ്പെടുത്തിയത്. കാമുകന്റെ എയ്ഡ്‌സ് ചികിത്സയുമായി ബന്ധപ്പെട്ട കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള വഴക്കിന് ശേഷം വീട്ടിലെ കറിക്കത്തിയെടുത്ത് […]
ടെലിവിഷന്‍ താരം കരണ്‍ പരഞ്ജപ്പേ മരിച്ച നിലയില്‍
ടെലിവിഷന്‍ താരം കരണ്‍ പരഞ്ജപ്പേ മരിച്ച നിലയില്‍. 26 വയസായിരുന്നു. ഞായറാഴ്ചയാണ് നടനെ മരിച്ച നിലയില്‍ മുംബൈയിലെ വസതിയില്‍ കാണ്ടെത്തിയത്. അമ്മയാണ് നടന്‍ മരിച്ച വിവരം സ്ഥിരീകരിക്കുന്നത്. മരണകാരണം വ്യക്തമല്ല. സഹതാരങ്ങളാണ് കരണിന്‍റെ മരണവാര്‍ത്ത പുറത്തുവിട്ടത്. നടന്‍റെ വിയോഗം സീരിയല്‍ ലോകത്തിന് കടുത്ത ഞെട്ടലായിട്ടുണ്ട്. ദില്‍ മില്‍ ഗയെ എന്ന പരമ്പരയിലെ കരണിന്‍റെ ജിഗ്നേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
ആറ്റിങ്ങലില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയായ യുവാവിനെ കാറില്‍ എത്തിയ സംഘം വെട്ടിക്കൊന്നു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. റെഡ് എഫ്.എമ്മിലെ റേഡിയോ ജോക്കിയായ മടവൂര്‍ സ്വദേശി രാജേഷിനെയാണ് രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്കും പരിക്കേറ്റു. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തുകയാണ്.
കതിര്‍മണ്ഡപത്തില്‍ എത്തേണ്ട പ്രണയിനിയെ ഒടുവില്‍ ബ്രിജേഷ് കണ്ടത് മോര്‍ച്ചറിക്ക് മുന്നില്‍
കൊയിലാണ്ടി: തന്‍റെ പ്രണയിനിക്ക് ചാര്‍ത്താനുള്ള താലിമാലയും മറ്റ് സാധനങ്ങളെല്ലാം വാങ്ങി വിവാഹത്തിന് ഒരുങ്ങിയ ബ്രിജേഷ് അറിഞ്ഞത് അവളുടെ മരണ വാര്‍ത്തയായിരുന്നു. കതിര്‍മണ്ഡപത്തില്‍ വധുവിനെ കാത്തിരിക്കേണ്ട അവന് പിന്നീട് അവളെ കാത്തിരുന്നത് മോര്‍ച്ചറിക്ക് മുന്നിലായിരുന്നു. വിവാഹത്തലേന്ന് അച്ഛന്‍റെ പിച്ചാത്തിപ്പിടിയില്‍ മരിച്ച അരീക്കോട്ടെ പൂവത്തിക്കണ്ടിയില്‍ പാലത്തിങ്ങല്‍ ആതിരയെ വിവാഹം കഴിക്കാനിരുന്നയാളാണ് ബ്രിജേഷ്. ആതിര ആശുപത്രിയില്‍ പരിക്കേറ്റുകിടക്കുകയാണെന്നാണ് ബ്രിജേഷ് വെള്ളിയാഴ്ച രാവിലെയും കരുതിയത്. ”ഇന്നലെ വൈകീട്ടും ആതിര വിളിച്ചിരുന്നു. ഭയത്തോടെയായിരുന്നു അവള്‍ വിളിച്ചത്. നമ്മെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമായിരുന്നു അവള്‍ […]
നവവധുവായി ഒരുങ്ങിയിറങ്ങാന്‍ ആതിര ഇനിയില്ല; അച്ഛന്‍റെ വാശി മകളുടെ ജീവനെടുത്തു
അരീക്കോട്: വിവാഹപന്തലില്‍ ഉയരേണ്ട അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങല്‍ വീട്ടില്‍ ഉയര്‍ന്നത് തോരാത്ത കണ്ണീര്‍ പന്തല്‍. വിവാഹപന്തലിലേക്ക് മംഗല്ല്യപട്ടുടുത്ത് നവവധുവായി ഒരുങ്ങിയിറങ്ങാന്‍ ആതിര എത്തില്ല. വിവാഹത്തിനു തലേദിവസം അച്ഛന്‍ മകളെ കുത്തിക്കൊലപ്പെടുത്തിയ വാര്‍ത്ത നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് . അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങല്‍ രാജനാണ് മകളായ ആതിരയെ (21) കുത്തിക്കൊന്നത്. വിവാഹത്തലേന്നുണ്ടായ തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന രാജന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. കുത്തേറ്റ ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ രാജന്‍ പോലീസ് […]









