എയ്ഡ്‌സ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സൗന്ദര്യ റാണി കാമുകനെ കുത്തിക്കൊന്നു

നെയ്‌റോബി:  എയ്ഡ്‌സ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സൗന്ദര്യ റാണി കാമുകനെ കുത്തിക്കൊന്നു. തലേന്ന് രാത്രിയില്‍ സുരക്ഷാസംവിധാനങ്ങളില്ലാതെ ലൈംഗികതയ്ക്ക് ശ്രമിച്ച്‌ എച്ച്‌ ഐവി പകര്‍ത്താന്‍ ശ്രമിച്ചുവെന്നും സുന്ദരിയുടെ ആരോപണം.

2016 ല്‍ കെനിയന്‍ നഗരമായ നെയ്‌റോബിയിലെ ലംഗാത്ത ജയിലില്‍ നടത്തിയ സൗന്ദര്യ മത്സരത്തില്‍ വിജയിയായ മിസ് ലംഗാത്താ ജയില്‍ 2016 റൂത്ത കമാന്‍ഡേ എന്ന യുവതിയാണ് 22 കാരനായ കാമുകന്‍ ഫരീദ് മൊഹമ്മദിനെ കൊലപ്പെടുത്തിയത്.
കാമുകന്റെ എയ്ഡ്‌സ് ചികിത്സയുമായി ബന്ധപ്പെട്ട കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള വഴക്കിന് ശേഷം വീട്ടിലെ കറിക്കത്തിയെടുത്ത് കാമുകനെ ഇവര്‍ പല തവണ കുത്തുകയായിരുന്നു. താന്‍ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ എച്ച്‌ഐവി ബാധിതനാണെന്ന വിവരം പുറത്താകുമെന്ന ഭയത്താല്‍ തന്നെ മുഹമ്മദ് കൊലപ്പെടുത്തുമായിരുന്നു എന്നും ഇവര്‍ പറയുന്നു.

കാമുകനുമായുള്ള മല്‍പ്പിടുത്തത്തിനിടയില്‍ കാമുകന്റെ മുഷ്ടിക്കിടയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി രണ്ടു തള്ളവിരലുകളും അയാളുടെ കണ്ണില്‍ അമര്‍ത്തുകയും ഇതിനിടെ അയാളുടെ കയ്യില്‍ നിന്നും തന്റെ നെഞ്ചിലേക്ക് വീണ കത്തിയെടുത്ത് പല തവണ കുത്തുകയുമായിരുന്നുവെന്ന് റൂത്ത് പറഞ്ഞു.
ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടിയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.

താന്‍ ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത പുരുഷന്‍ തനിക്കു കൂടി എച്ച്‌ഐവി പകര്‍ത്താന്‍ ശ്രമിച്ചത് തനിക്ക് താങ്ങാന്‍ കഴിഞ്ഞില്ലെന്നും ഇതേതുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലയിലേക്ക് നയിച്ചതെന്നും റൂത്ത് പറഞ്ഞു.

കൊലപാതകത്തെക്കുറിച്ച്‌ അറിഞ്ഞ അയല്‍ക്കാരാണ് പോലീസിനെ വിളിച്ചു വരുത്തിയത്. കൊലപാതകത്തിനിടെ പരിക്കേറ്റ റൂത്തിനെ പോലീസ് മെട്രോപോളിത്തന്‍ ആശുപത്രിയിലും പിന്നീട് കെന്യാത്താ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എച്ച്‌ഐവി പടരാതിരിക്കാനുള്ള മരുന്നും ഇവര്‍ക്ക് നല്‍കി.

prp

Related posts

Leave a Reply

*