മക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ജയ്പൂര്‍: മാതാപിതാക്കളെ കാണണമെന്ന് പറഞ്ഞതിന് മക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഖേര്‍ഖഡ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നടുക്കുന്ന സംഭവം നടന്നത്. തന്‍റെ രണ്ട് പെണ്‍മക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 45കാരിയായ യുവതിയെയാണ് ഭര്‍ത്താവ് ചെയിന്‍ സിംഗ് (48) കോടാലി ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് അസുഖബാധിതരായ മാതാപിതാക്കളെ കാണാന്‍ പോകാന്‍ തന്നെ അനുവദിക്കണമെന്ന് യുവതി ഭര്‍ത്താവിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് അതിന് അനുവാദം നല്‍കിയില്ല. പിന്നീട് ഇതേച്ചൊല്ലി ദമ്പതികള്‍ വാക്കുതര്‍ക്കം നടത്തിരുന്നുവെന്ന് സീനിയര്‍ പോലീസ് […]

യു​വാ​വി​നെ ബ​ന്ധു​വീ​ട്ടി​ല്‍ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ബന്ധുവീട്ടില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ത്തുശേരി സ്വദേശി സുജിത്ത്(25) ആണ് കൊല്ലപ്പെട്ടത്. ആര്യാട് നോര്‍ത്ത് കോളനിയിലെ ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വീ​ട്ടു​ട​മ​യെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇവര്‍ ആദ്യം പറഞ്ഞത് മോഷണ ശ്രമത്തിനിടെയാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ്. എന്നാല്‍ പിന്നീട് പറയുന്നത് കിടപ്പറയില്‍ ഒളിഞ്ഞു നോക്കിയതിനാണ് ഗൃഹനാഥന്‍ വെട്ടിക്കൊന്നതെന്നാണ്. വീട്ടുടമയുടെ മൊഴിയില്‍ സംശയമുള്ളതിനാല്‍ ഇന്ന് വീണ്ടും പോലീസ് ഇയാളെ ചോദ്യം ചെയ്യും.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ഭീകരത; സിപിഐ എം പ്രവര്‍ത്തകനേയും ഭാര്യയേയും ചുട്ടുകൊന്നു

ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തീവച്ചുകൊന്നു. ദിബു ദാസ് ഭാര്യ ഉഷ ദാസ് എന്നിവരെയാണ് അക്രമിസംഘം തീവച്ചുകൊന്നത്. പോളിംഗ് തുടരുകയാണ്. രാവിലെ ഏഴുമണിയോടെയാണ് പോളിംഗിന് തുടക്കമായത്. പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം തുടങ്ങി. നോര്‍ത്ത് പര്‍ഗാനയിലാണ് സിപിഐഎമ്മുകാര്‍ക്കു നേരെ വ്യാപക അക്രമമുണ്ടായത്. ഇരുപത് സിപിഐഎം പ്രവര്‍ത്തകര്‍ക്കും ത്രിണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ പ്രവര്‍ത്തകര്‍ പലയിടത്തും ബൂത്തുകള്‍ കൈയേറി. വോട്ടര്‍മാരെ ബൂത്തുകളിലേക്ക് എത്താതെ തടയുന്നു.  തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി […]

ലിഗയുടെ കൊലപാതകം: പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വിദേശ വനിതയുടെ കൊലപാതകക്കേസില്‍ പ്രതികളെ ഈ മാസം 17 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. വിദേശ വനിതയുടെ കൊലപാതകക്കേസിലെ പ്രതി ഉമേഷ് മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കി. ഏപ്രില്‍ 25ന് കസ്റ്റഡിയില്‍ എടുത്ത ശേഷം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. പ്രതികള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു. ഇതിനിടെ കോവളത്ത് വിദേശവനിതയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ […]

തൃശൂരില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്നു

തൃശൂര്‍:  വെള്ളികുളങ്ങരയില്‍ ഭളിത് യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്നു. വെള്ളിക്കുളങ്ങര സ്വദേശി ജീത്തുവാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിരാജ് ആണ് ജീത്തുവിനെ തീകൊളുത്തി കൊന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. അച്ഛനൊപ്പം  കുടുംബശ്രീ യോഗത്തിനെത്തിയതായിരുന്നു യുവതി. യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍  ഇയാള്‍ പെട്രോളൊഴിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ആള്‍കൂട്ടം നോക്കി നില്‍ക്കെയാണ് ക്രൂരകൃത്യം നടന്നത്. എന്നാല്‍ കണ്‍മുന്നില്‍ സംഭവം കണ്ടിട്ടും നാട്ടുകാര്‍ നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്.  ആക്രമണം പെട്ടെന്നായിരുന്നതിനാല്‍ തീ അണയ്ക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പെണ്‍കുട്ടിയുടെ അച്ഛന് പോലും കഴിഞ്ഞില്ല. ഗുരുതര പൊള്ളലേറ്റ് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന […]

ലിഗയുടെ കൊലപാതകം;പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധം

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ ശക്തമായ തെളുവുകള്‍ ലഭിക്കാത്തത് പൊലീസിനെ കുഴയ്ക്കുന്നു. കൊലപാതകവുമായി ബന്ധമുള്ള ആറ് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. രാസപരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് സൂചന. അതിനിടെ കസ്റ്റഡിയിലെടുത്ത ചിലര്‍ക്കുവേണ്ടി തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയിലെ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തി. തങ്ങളുടെ പ്രവര്‍ത്തകരെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പൊലീസിനെ ഭീഷണിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ചിലരെ പൊലീസിന് വിട്ടയയ്‌ക്കേണ്ടിവന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വിചാരിക്കുന്നവരെ ഒന്നിലേറെ ദിവസം കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കുകയും […]

ലിഗയുടെ മരണത്തില്‍ യോഗ പരിശീലകന്‍റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ യോഗാപരിശീലകന്‍ അനില്‍കുമാറിന്‍റെ വെളിപ്പെടുത്തല്‍. കേസില്‍ ലഹരിസംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍. കസ്റ്റഡിയിലുള്ള നാല് പേര്‍ ലിഗയെ കണ്ടതായി പറഞ്ഞിരുന്നുവെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍കുമാര്‍ വ്യക്തമാക്കി. ലിഗയുടെ മൃതദേഹം കണ്ട കാട് ലഹരിസംഘങ്ങളുടെ താവളമാണെന്നും അനില്‍കുമാര്‍ പറഞ്ഞു. ലിഗയുടെ മരണത്തില്‍ കസ്റ്റഡിയിലെടുത്ത് രണ്ട് ദിവസം ചോദ്യം ചെയ്തയാളാണ് യോഗാപരിശീലകനായ പാറവിള സ്വദേശി അനില്‍കുമാര്‍. ലിഗയെ കാണാതായ ദിവസം തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നൂവെന്നും സമ്മതിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ വാക്കുകളുടെ വിശ്വാസ്യത ചോദ്യം […]

കൊല്ലത്ത് നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയത് വൈകല്യം ഉണ്ടാവുമെന്ന ഭയം നിമിത്തം

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടാന്‍ കാരണം വൈകല്യം ഉണ്ടാവുമെന്ന ഭയമെന്ന് അമ്മയുടെ മൊഴി. ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ കഴിച്ചതിനാല്‍ കുട്ടിക്ക് എന്തെങ്കിലും വൈകല്യം ഉണ്ടാകുമോയെന്ന ഭയംമൂലമാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ്, കുഞ്ഞിനെ കൊന്നതിന് അറസ്റ്റിലായ മാതാവ് അമ്ബിളി പൊലീസിനോടു പറഞ്ഞത്. കൊലയ്ക്കു കൂട്ടുനിന്ന അച്ഛന്‍ മഹേഷിനെയും പൊലീസ് അറസ്റ്റു ചെയ്തു. ശാരീരികമായ ചില അസുഖങ്ങള്‍ ഉള്ളതിനാല്‍ നാലുമാസം കഴിഞ്ഞാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്നാണ് ഇവര്‍  പൊലീസിനോടു പറഞ്ഞത്. മറ്റൊരു കുട്ടി ഉടന്‍ വേണ്ടെന്ന നിലപാടായിരുന്നു. ഇതിനായി പല […]

അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; ഭര്‍ത്താവ് ഭാര്യയെ കൊന്നു

ഗുരുഗ്രാം: ഫേയ്‌സ്ബുക്കിനും വാട്ട്‌ആപ്പിനും അടിമയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ മുഴുകിയ ഭാര്യ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നലിലാണ് ഭാര്യ ലക്ഷ്മിയെ (32) ഭര്‍ത്താവ് ഹരിഓം കൊലപ്പെടുത്തിയത്. ഗുരുഗ്രാമിലെ സെക്ടര്‍ 32 ല്‍വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവം. ഉറങ്ങുകയായിരുന്ന ലക്ഷ്മിയെ ഹരിഓം കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മകളെ സന്ദര്‍ശിക്കാനായി ലക്ഷ്മിയുടെ അച്ഛന്‍ ബല്‍വാത്ത് സിങ് എത്തിയപ്പോള്‍ ലക്ഷ്മി കട്ടിലില്‍ മരിച്ചു കിടക്കുന്നതും സമീപത്തായി ഹരിഓം ഇരിക്കുന്നതുമാണ് കണ്ടത്. പിതാവ് ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഹരിഓമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. […]

സംഘപരിവാര്‍ ഭീകരത തുടരുന്നു; ത്രിപുരയില്‍ സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

ത്രിപുര: ത്രിപുരയില്‍ സംഘപരിവാര്‍ ഭീകരത തുടരുന്നു. സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി. അജീന്ദര്‍ റിയാംഗ് (27 ) ആണ് കൊല്ലപ്പെട്ടത്. ആദിവാസി മേഖലയായ അമര്‍പുരിലാണ് സംഭവം. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ അജീന്ദറിനെ ഗുരുതര പരിക്കുകളോടെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം നിലത്തിറക്കുകയായിരുന്നു. ശരീരമാസകലം ഗുരുതര പരിക്കേറ്റ അജീന്ദര്‍ കടുത്ത മര്‍ദ്ദനത്തിനും വിധേയനായി. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. മേഖലയിലെ സിപിഐ എമ്മിന്‍റെ സജീവ […]