മദ്ധ്യവയസ്കയുടെ കൊലപാതകത്തില്‍ പിടിയിലായത് 16 കാരന്‍

കോഴിക്കോട്: അരക്കിണറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ആമിനയെ വീട്ടിനകത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പിടയിലായത് വെറും 16 വയസ്സ് മാത്രം പ്രായമുള്ള പയ്യന്‍. ഇതിന് പ്രേരണയായത് ആക്ഷന്‍ സിനിമകളിലെ രംഗങ്ങളും. സംഭവദിവസം കൊലപാതകത്തിനിടയില്‍ പയ്യന്‍റെ ഷര്‍ട്ടില്‍ നിന്നും തെറിച്ചുവീണ ബട്ടന്‍സായിരുന്നു പോലീസിന് ആദ്യം പിടിവള്ളിയായത്. കുട്ടികളുടെ വസ്ത്രത്തില്‍ ഉപയോഗിക്കുന്ന തരം ബട്ടണാണെ മനസിലാക്കിയതോടെയാണ് അന്വേഷണം വീടുമായി ബന്ധപ്പെട്ട കൗമാരക്കാരിലേയ്ക്ക് തിരിഞ്ഞത്. തുടര്‍ന്ന് അന്വേഷണം വീട്ടില്‍ പതിവായി എത്താറുള്ള 16കാരനില്‍ എത്തി. പയ്യനെ ചോദ്യംചെയ്‌തതില്‍ […]

അച്ഛനോടുള്ള പക വീട്ടാന്‍ മകനെ കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് ജീവപര്യന്തം

കാസര്‍കോഡ്:മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. ഇരിയ സ്വദേശി വിജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. ഐപിസി 34, 302 വകുപ്പു പ്രകാരമാണ് ശിക്ഷ. 2015 ജൂലൈ 9ന് രാവിലെയാണ് കല്യോട്ടിന് സമീപം അരും കൊലപാതകം നടന്നത്. കല്യോട്ട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് ഫഹദ് സഹോദരിയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്ബോള്‍ വിജയകുമാര്‍ വാക്കത്തിയുമായി വന്നു. ഭയത്താല്‍ ഓടുന്നതിനിടെ ഒരു കാലിന് സ്വാധീന കുറവുള്ള കുട്ടി വീഴുകയും കുട്ടിയെ പ്രതി വാക്കത്തി ഉപയോഗിച്ച്‌ കഴുത്തിനും പുറത്തുമായി […]

കാസര്‍ഗോഡ് മൂന്നാംതരം വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

കാസര്‍ഗോഡ്: കാസര്‍ഗോഡ് മൂന്നാം തരം വിദ്യാര്‍ത്ഥിയായിരുന്ന ഫഹദിനെ കഴുത്തറുത്ത് കൊലപെടുത്തിയ കേസ്സില്‍ വിധി ഇന്ന്. സംസ്ഥാന തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസ്സില്‍ പ്രതിയായ ഇരിയ സ്വദേശി കണ്ണോത്തെ വിജയന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2015 ജൂലൈ 9നായിരുന്നു സംഭവം. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശശികുമാറാണ് വിധി പ്രസ്താവിക്കുക. 2015 ജൂലൈ 9ന് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളിയിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് […]

ചിക്കന്‍കറി ഉണ്ടാക്കിയില്ല; മകന്‍ അമ്മയെ കുത്തിക്കൊന്നു

ഗുണ്ടൂര്‍: ചിക്കന്‍ കറി ഉണ്ടാക്കി കൊടുത്തില്ലെന്ന കാരണത്താല്‍ അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. ഗുണ്ടൂര്‍ സ്വദേശിയായ ബെജ്ജം  മറിയാമ്മ(80) യെയാണ് മകന്‍ ബെജ്ജം കിഷോര്‍ കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപാനിയാണ് കിഷോര്‍. ഇതിനാല്‍ തന്നെ മക്കളെയുമായി കിഷോറിന്‍റെ ഭാര്യ അകന്നു കഴിയുകയാണ്. തിങ്കളാഴ്ച ഉച്ചക്ക് ചിക്കന്‍ വാങ്ങിക്കൊണ്ട് വന്നിട്ട് അമ്മയോട്‌ പാകം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് കറി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട ശേഷം മദ്യപിക്കാന്‍ പോവുകയായിരുന്നു. തിരികെ ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ചിക്കന്‍ പാകമായിട്ടില്ലെന്ന് കിഷോര്‍ അറിഞ്ഞു. തുടര്‍ന്ന് അമ്മയ്ക്ക് നേരെ ദേഷ്യപ്പെടുകയും […]

റഷ്യയില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

മോസ്‌കോ: റഷ്യയില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. അര്‍ക്കാഡെ ബച്ചെന്‍കോ (41) ആണ് കൊല്ലപ്പെട്ടത്. ബച്ചെന്‍കോയെ അദ്ദേഹം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്‍റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബച്ചെന്‍കോയുടെ ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടെത്. 2016 ല്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട് ലേഖനമെഴുതിയതു മുതല്‍ അദ്ദേഹത്തിന് ഭീഷണി ഉണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ ഉക്രെയ്ന്‍ ചാനലായ എ.ടി.ആര്‍ ടിവിയില്‍ അവതാരകനായിരുന്നനു ബച്ചെന്‍കോ. തൊഴില്‍പരമായി നേരിടണ്ടി വന്ന പ്രശ്‌നങ്ങളാണ് അദ്ദേഹത്തിന്‍റെ മരണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം

കെവിന്‍റെ മരണം; 2 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പിടിയില്‍

കോട്ടയം: കോട്ടയത്തെ ദുരഭിമാനക്കൊലക്കസിലെ പ്രതികള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. വാഹനുവായി പോയ നിയാസ് ഡിവൈഎഫ്‌ഐ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്. ഇന്ന് പിടിയിലായ നിഷാലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിക്ക് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടു.  കേസില്‍ എസ്.ഐയേയും എഎസ്‌ഐയേയും സസ്പെന്റ് ചെയ്തു. ഗാന്ധി നഗര്‍ എസ്.ഐ എം.എസ്. ഷിബുവിനെയാണ് സസ്പെന്റ് ചെയ്തത്. കെവിന്‍റെ ഭാര്യ നീനുവിന്‍റെ പരാതി അവഗണിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.  പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കെവിന്‍റെ മൃതദേഹം […]

ഭക്ഷണം വാങ്ങിത്തരാന്‍ പറഞ്ഞ് കരഞ്ഞ മകനെ അച്ഛന്‍ കനാലില്‍ എറിഞ്ഞ് കൊന്നു

ഡല്‍ഹി: ഡല്‍ഹിയില്‍ പിതാവ് മകനെ കനാലില്‍ എറിഞ്ഞുകൊന്നു. മോമോസ് വേണമെന്ന് പറഞ്ഞ്‌ കരഞ്ഞിനാലാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവായ സഞ്ജയ് ആല്‍വിയെ പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച്ചയാണ് സംഭവം നടന്നത്‌. ഓട്ടോഡ്രൈവറായ ഇയാള്‍ മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട കുട്ടിയെ കൂടാതെ ഇയാള്‍ക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ട്. ഇയാളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. മധന്‍പൂര്‍ ഖാദര്‍ സ്വദേശിയായ പ്രതി കുട്ടിയെ ശനിയാഴ്ച്ചയാണ് കനാലിനടുത്തേക്ക് കൊണ്ടുപോയത്. തനിക്ക് മോമോസ് വാങ്ങിത്തരണമെന്ന് പറഞ്ഞ് കരഞ്ഞതിനെ […]

ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍

പുനലൂര്‍: കോട്ടയം മാന്നാനത്ത്​ ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടയം നട്ടാശ്ശേരി എസ്.എച്ച്‌ മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവി​​​​​​ മകന്‍ കെവിന്‍റെ (24) മൃതദേഹമാണ്​ കണ്ടെത്തിയത്​. ഇന്ന് പുലര്‍ച്ചെയാണ് പുനലൂര്‍ ചാലിയേക്കരയില്‍ നിന്ന്‍ മൃതദേഹം കണ്ടെത്തിയത്​. ശ​രീ​ര​ത്തി​ല്‍ മു​റി​വേ​റ്റ പാ​ടു​ക​ളുണ്ട്. പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച കെ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ കെവിനും കൊല്ലം തെന്മല സ്വദേശിയായ നീനുവും വിവാഹിതരായത്. ശനിയാഴ്​ച പുലര്‍ച്ച 1.30ഒാടെ കെവി​​​​​​ന്‍റെ പിതൃസഹോദരിയുടെ മകന്‍ മാന്നാനം […]

മധുവിന്‍റെ കൊലപാതകം: കേസന്വേഷണത്തില്‍ അതൃപ്തിയെന്ന് ഹൈക്കോടതി

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. നിര്‍ദ്ദേശമുണ്ടായിട്ടും എന്തുകൊണ്ട് റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് ഹൈക്കോടതി. പ്രാഥമികാന്വേഷണത്തില്‍ ആരോപിതരായവരെ പ്രതി ചേര്‍ത്തില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊലീസിനോട് രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. അതേസമയം, കേസ് വെളളിയാഴ്ച വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരില്‍ 22നാണ് മുക്കാലി കുടുകുമണ്ണ ഊരിലെ മല്ലിമല്ലന്‍ ദമ്പതികളുടെ മകന്‍ മധുവിനെ ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം കാട്ടില്‍നിന്നു പിടികൂടി കെട്ടിയിട്ടു മര്‍ദിച്ചത്. തുടര്‍ന്ന് പോലീസ് […]

ഫേസ്​ബുക്ക്​ സുഹൃത്തിനെ വിവാഹം കഴിക്കാന്‍ യുവാവ്​ മാതാപിതാക്കളെ കൊന്നു

ന്യൂഡല്‍ഹി: ഫേസ്​ബുക്ക്​ സുഹൃത്തായ കാണ്‍പൂര്‍ സ്വദേശിനിയെ വിവാഹം കഴിക്കാന്‍ വേണ്ടി മകന്‍ മാതാപിതാക്കളെ കൊന്നു. ഡല്‍ഹിയിലെ ജാമിയ നഗര്‍ സ്വദേശി അബ്​ദുല്‍ റഹ്​മാന്‍(26)ആണ് മാതാപിതാക്കളെ ശ്വാസം മുട്ടിച്ച്‌​ കൊന്നത്​. ​തസ്​ലിം ബാനോ(50), ഷമിം അഹമദ്​(55) എന്നിവരാണ്​ മരിച്ചത്​. മാതാപിതാക്കളുടെ ഏക മകനാണ്​ അബ്​ദുല്‍ റഹ്​മാന്‍. കാണ്‍പൂരില്‍ വെച്ച്‌​ പരിചയപ്പെട്ട്​ പ്രണയത്തിലായ യുവതിയെ വിവാഹം കഴിക്കാന്‍ ഇയാള്‍ താത്​പര്യപ്പെട്ടിരുന്നു. ഫേസ്​ബുക്ക്​ വഴി പ്രണയം തുടരുകയും ചെയ്​തു. എന്നാല്‍ ഇൗ വിവാഹത്തിന്​ മാതാപിതാക്കള്‍ എതിര്‍പ്പ്​ പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക്​ നയിച്ചത്​.​ സ്വത്തുക്കള്‍ […]