ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍

പുനലൂര്‍: കോട്ടയം മാന്നാനത്ത്​ ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടയം നട്ടാശ്ശേരി എസ്.എച്ച്‌ മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവി​​​​​​ മകന്‍ കെവിന്‍റെ (24) മൃതദേഹമാണ്​ കണ്ടെത്തിയത്​. ഇന്ന് പുലര്‍ച്ചെയാണ് പുനലൂര്‍ ചാലിയേക്കരയില്‍ നിന്ന്‍ മൃതദേഹം കണ്ടെത്തിയത്​. ശ​രീ​ര​ത്തി​ല്‍ മു​റി​വേ​റ്റ പാ​ടു​ക​ളുണ്ട്.

പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച കെ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫിസില്‍ കെവിനും കൊല്ലം തെന്മല സ്വദേശിയായ നീനുവും വിവാഹിതരായത്. ശനിയാഴ്​ച പുലര്‍ച്ച 1.30ഒാടെ കെവി​​​​​​ന്‍റെ പിതൃസഹോദരിയുടെ മകന്‍ മാന്നാനം സ്വദേശി അനീഷ് സെബാസ്​റ്റ്യ​​​​​​ന്‍റെ വീട്ടിലെത്തിയ ഗുണ്ടസംഘം വീട് അടിച്ചു തകര്‍ക്കുകയായിരുന്നു. ഇൗ സമയം കെവിനും അനീഷും മാത്രമാണ്​ വീട്ടിലുണ്ടായിരുന്നത്​.

വീടിന്‍റെ അടുക്കള അടിച്ചുതകര്‍ത്ത് അഞ്ചുപേര്‍ വീട്ടില്‍ കയറി, വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ച്‌ ടി.വി, ഫ്രിഡ്ജ് തുടങ്ങിയ സാധനങ്ങള്‍ മുഴുവന്‍ തകര്‍ത്ത ശേഷം ഇരുവരേയും ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് സംഘം വന്ന മൂന്ന്​ കാറുകളിലൊന്നില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. രാവിലെ 11ഒാടെ പുനലൂര്‍ ഭാഗത്ത്​ അനീഷിനെ ഇറക്കിവിടുകയായിരുന്നു.

അതേസമയം പെ​ണ്‍‌​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ബ​ന്ധു​ക്ക​ള്‍ പ​ത്ത​നാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് മ​ന​പൂ​ര്‍​വം അ​ന്വേ​ഷ​ണം വൈ​കി​പ്പി​ച്ചെ​ന്നും കെ​വി​ന്‍റെ ബ​ന്ധു​ക്ക​ളും ഭാ​ര്യ​യും ആ​രോ​പി​ച്ചി​രു​ന്നു. പരാതി നല്‍കിയിട്ടും ആദ്യഘട്ടത്തില്‍ എസ് ഐ കേസെടുക്കാന്‍ തയ്യാറായില്ലെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നുവെന്ന് കെവിന്‍റെ അച്ഛന്‍ സാജന്‍ പറഞ്ഞു.

 

 

 

 

prp

Related posts

Leave a Reply

*