തിരുവനന്തപുരം: തുടര്‍ച്ചയായി പതിനഞ്ചാം ദിവസവും വീണ്ടും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. സംസ്ഥാനത്ത് ഡീസല്‍ വില 75 രൂപ കടന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 15 പൈസയുമാണ് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍വില 82.45 രൂപയും ഡീസല്‍ വില 75.05 രൂപയുമായി.
കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 17 പൈസയുമാണ് കൂടിയത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്ബനികള്‍ നല്‍കുന്ന വിശദീകരണം.

