ഫേസ്​ബുക്ക്​ സുഹൃത്തിനെ വിവാഹം കഴിക്കാന്‍ യുവാവ്​ മാതാപിതാക്കളെ കൊന്നു

ന്യൂഡല്‍ഹി: ഫേസ്​ബുക്ക്​ സുഹൃത്തായ കാണ്‍പൂര്‍ സ്വദേശിനിയെ വിവാഹം കഴിക്കാന്‍ വേണ്ടി മകന്‍ മാതാപിതാക്കളെ കൊന്നു. ഡല്‍ഹിയിലെ ജാമിയ നഗര്‍ സ്വദേശി അബ്​ദുല്‍ റഹ്​മാന്‍(26)ആണ് മാതാപിതാക്കളെ ശ്വാസം മുട്ടിച്ച്‌​ കൊന്നത്​. ​തസ്​ലിം ബാനോ(50), ഷമിം അഹമദ്​(55) എന്നിവരാണ്​ മരിച്ചത്​.

മാതാപിതാക്കളുടെ ഏക മകനാണ്​ അബ്​ദുല്‍ റഹ്​മാന്‍. കാണ്‍പൂരില്‍ വെച്ച്‌​ പരിചയപ്പെട്ട്​ പ്രണയത്തിലായ യുവതിയെ വിവാഹം കഴിക്കാന്‍ ഇയാള്‍ താത്​പര്യപ്പെട്ടിരുന്നു. ഫേസ്​ബുക്ക്​ വഴി പ്രണയം തുടരുകയും ചെയ്​തു. എന്നാല്‍ ഇൗ വിവാഹത്തിന്​ മാതാപിതാക്കള്‍ എതിര്‍പ്പ്​ പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക്​ നയിച്ചത്​.​ സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയും ഇയാളുടെ ലക്ഷ്യമായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു.

അബ്​ദുല്‍ റഹ്​മാ​ന്‍റെ ആദ്യ വിവാഹം വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനു ശേഷമാണ്​ കാണ്‍പൂര്‍ സ്വദേശിനിയെ പരിചയപ്പെടുന്നത്​. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചുവെങ്കിലും ത​ വിവാഹേതര ബന്ധം തുടര്‍ന്നു. ഫേസ്​ബുക്ക്​ സുഹൃത്തിനെ ഇയാള്‍ പതിവായി സന്ദര്‍ശിക്കുകയും വിവാഹം കഴിച്ചുകൊള്ളാമെന്ന്​ വാക്കു നല്‍കുകയും ചെയ്​തിരുന്നു​വെന്നും പൊലീസ്​ പറഞ്ഞു.

നദീം ഖാന്‍, ഗുഡ്ഡു എന്നീ രണ്ട്​ പരിചയക്കാരുടെ സഹായത്തോടെയാണ് ഇയാള്‍ കൃത്യം നിര്‍വഹിച്ചത്​. രണ്ടര ലക്ഷം രൂപയാണ്​ അവര്‍ക്ക്​ വാഗ്​ദാനം ചെയ്​തത്​. നദീമും ഗുഡ്ഡുവും മാതാപിതാക്കളെ പിടിച്ചു വെക്കുകയും അബ്​ദുല്‍ റഹ്​മാന്‍ ഇരുവരേയും ശ്വാസം മുട്ടിച്ച്‌​ കൊല്ലുകയുമായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

ഏപ്രില്‍ 28നാണ്​ ഇരുവരുടേയും മൃതദേഹം വീടി​ന്‍റെ ഒന്നാം നിലയില്‍നിന്ന്​ ക​ണ്ടെടുത്തത്​. സംഭവവുമായി ബന്ധപ്പെട്ട്​ മൂന്നുപേ​രേയും പൊലീസ്​ അറസ്​റ്റു ചെയ്​തു. ചോദ്യം ചെയ്യലില്‍ അബ്​ദുല്‍ റഹ്​മാന്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു.

prp

Related posts

Leave a Reply

*