നിപ്പാവൈറസ് ബാധയെ തടയുന്നതിന് ജനങ്ങളെ ബോധവല്ക്കരിക്കാന് നടന് മോഹന്ലാലും. തന്റെ ഫെയ്സ്ബുക്ക്, ട്വിറ്റര് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മോഹന്ലാല് രോഗത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. വ്യാജപ്രചരണങ്ങള്ക്ക് പിറകെ പോകാതെ ആരോഗ്യവകുപ്പിന്റെ നിര്ദ്ദേശങ്ങള് എല്ലാവരും പാലിക്കണം, മോഹൻലാൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
നിപ്പ വൈറസ് ബാധമൂലം മൂന്ന് മരണങ്ങൾ കോഴിക്കോട് ജില്ലയിൽ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവിൽ ആശങ്കപ്പെടേണ്ടതോ, ഭീതിയിൽ ആവേണ്ടെതുമായ സാഹചര്യം ഇല്ല. എന്നാൽ കൃത്യമായ പ്രതിരോധ മാർഗ്ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാൻ കഴിയും. നിലവിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്പോൾ തന്നെ കൃത്യമായ മാർഗ നിർദേശങ്ങളും, സുരക്ഷാമാർഗങ്ങളും, ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളും കേൾക്കുകയും പാലിക്കുകയും ചെയുക..!
ഈ അസുഖത്തിനു ചികിത്സ ഇല്ല എന്ന ധാരണ തെറ്റാണ്. എന്നാൽ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനം .രോഗ ലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണം.
നിപ്പ വൈറസ് ബാധമൂലം മൂന്ന് മരണങ്ങൾ കോഴിക്കോട് ജില്ലയിൽ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവിൽ…
Posted by Mohanlal on Tuesday, May 22, 2018

