യു​വാ​വി​നെ ബ​ന്ധു​വീ​ട്ടി​ല്‍ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ബന്ധുവീട്ടില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ത്തുശേരി സ്വദേശി സുജിത്ത്(25) ആണ് കൊല്ലപ്പെട്ടത്.

ആര്യാട് നോര്‍ത്ത് കോളനിയിലെ ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വീ​ട്ടു​ട​മ​യെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇവര്‍ ആദ്യം പറഞ്ഞത് മോഷണ ശ്രമത്തിനിടെയാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ്.

എന്നാല്‍ പിന്നീട് പറയുന്നത് കിടപ്പറയില്‍ ഒളിഞ്ഞു നോക്കിയതിനാണ് ഗൃഹനാഥന്‍ വെട്ടിക്കൊന്നതെന്നാണ്. വീട്ടുടമയുടെ മൊഴിയില്‍ സംശയമുള്ളതിനാല്‍ ഇന്ന് വീണ്ടും പോലീസ് ഇയാളെ ചോദ്യം ചെയ്യും.

prp

Related posts

Leave a Reply

*