മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകം; ഒരു പ്രതിയെ തിരിച്ചറിഞ്ഞു

കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിന്‍റെ കൊലപാതകത്തില്‍ ഒരു പ്രതിയെ തിരിച്ചറിഞ്ഞു. സോങ്കാല്‍ സ്വദേശി അച്ചു എന്ന അശ്വിനെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. കണ്ടാലറിയുന്ന രണ്ടു പേരുടെ പേരിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സിദ്ദിഖും പ്രതികളും തമ്മില്‍ വാക്കേറ്റം ഉണ്ടായതായി പറയപ്പെടുന്നു. കൊലപാതകത്തിന്‍റെ യഥാര്‍ഥ കാരണം എന്താണെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. ബൈക്കില്‍വന്ന സംഘമാണ് സിദ്ദിഖിനെ കുത്തിയത്. മംഗളൂരുവിലെ […]

അഭിമന്യുവിന് വേണ്ടി സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി പിരിച്ചത് 2.11 കോടി

കൊച്ചി: മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്‍റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 2,11,19,929 രൂപ. ഇതിനു പുറമെ 16 മോതിരവും ഏഴു കമ്മലും 12 സ്വര്‍ണനാണയവും നാലു വളയും ഒരു സ്വര്‍ണലോക്കറ്റും ലഭിച്ചു. ജില്ലയിലെ 20 ഏരിയ കമ്മിറ്റികളുടെ കീഴില്‍ പാര്‍ട്ടിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ രണ്ടുദിവസം നടന്ന ഹുണ്ടികപ്പിരിവിലൂടെ ലഭിച്ച പണമാണ് ഇതിലേറെയും. ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയ അഭിമന്യു കുടുംബസഹായ ഫണ്ട് അക്കൗണ്ടില്‍ ബുധനാഴ്ചവരെ എത്തിയ 39,48,070 രൂപയും […]

സംഘര്‍ഷങ്ങള്‍ ഒഴിയാതെ കണ്ണൂര്‍; പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. കൂറ്റേരിയില്‍ വെച്ച്‌ മൊകേരി ക്ഷീരോത്പാദക സഹകരണസംഘം ജീവനക്കാരനായ കാട്ടീന്‍റവിട ചന്ദ്രനാണ് പരിക്കേറ്റത്. പാല്‍ വിതരണത്തിനിടെ കുറ്റേരിയില്‍ വെച്ചാണ് ചന്ദ്രനെ വെട്ടി പരുക്കേല്‍പ്പിച്ചത്  ഇരുകാലുകളും അറ്റുതൂങ്ങിയ നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.          അതേസമയം, പയ്യന്നൂര്‍ കവ്വായിയില്‍ സിപിഐഎം-മുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായി. മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കൊടിമരം സ്ഥാപിക്കുന്നതും വൈദ്യുതതൂണില്‍ പെയിന്‍റടിക്കുന്നതും സംബന്ധിച്ച […]

ബിജെപി പ്രവര്‍ത്തകന്‍റെ കൊലയ്ക്കുകാരണം സിപിഎം പ്രവർത്തകന്‍റെ കൊലയിലുള്ള പക കാരണമെന്ന് മുഖ്യമന്ത്രി

ബിജെപി പ്രവർത്തകനായ രാമചന്ദ്രനെ കണ്ണൂരില്‍ കൊലപ്പെടുത്തിയതിന് കാരണം രാഷ്ട്രീയ വിരോധമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പ്രവർത്തകനായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത് 10 ബിജെപി

ജനങ്ങളെ വര്‍ഗീയ അജണ്ടയിലൂടെ കീഴ്പ്പെടുത്താനാവില്ല: പിണറായി

ജനങ്ങളെ വര്‍ജഗീയ അജണ്ടയിലൂടെ കീഴ്പ്പെടുത്താമെന്നത് ആര്‍എസ്എസിന്‍റെ വ്യാമോഹം മാത്രമാണെന്ന് സിപിഐ എം നേതാവും ധര്‍മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പിണറായി വിജയന്‍.

ആര്‍എസ്എസുകാര്‍ സിപിഐ എം ഓഫീസ് തകര്‍ത്തു

സിപിഐ എം ഓഫീസ് ആര്‍എസ്എസുകാര്‍ തകര്‍ത്തു. അഴീക്കോട് നീര്‍ക്കടവിലെ സിപിഐ എം ഓഫീസാണ് ആര്‍എസ്എസുകാര്‍ തകര്‍ത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാറിന്‍റെ പ്രചാരണ

യു.ഡി.എഫിനെ പരാജയപ്പെടുത്തുകയും ബി.ജെ.പി.യെ മരവിപ്പിക്കുകയും ചെയ്യുമെന്ന് പ്രകാശ്‌ കാരാട്ട്

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്‍റെ പ്രധാന ലക്ഷ്യം യു.ഡി.എഫിനെ പരാജയപ്പെടുത്തുകയും ബി.ജെ.പി.യെ മരവിപ്പിക്കുകയുമാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോട്ടയം

അറിയണം പിണറായിയെ: ഡോക്യുമെന്‍ററി പ്രകാശനം ചെയ്തു

ജനങ്ങളുടെ മനസ്സറിയുന്ന പിണറായി വിജയനെന്ന നേതാവിന്‍റെ ജീവിതവീധികള്‍ വരച്ചിട്ട് ‘യുവതയോട്– അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്‍ററി. ഇ എം എസ് സാംസ്കാരിക കേന്ദ്രം നിര്‍മ്മിച്ച 

വി എസിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യന് തിരിച്ചടി

വി എസിനെതിരെ  നല്‍കിയ മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി. തുടര്‍ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വി എസിനെ വിലക്കി ഇന്നുതന്നെ ഉത്തരവ് വേണമെന്ന ഉമ്മന്‍ചാണ്ടിയുടെ

വി.എസ്സിനെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കി

ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. വി.എസ്. നടത്തിക്കൊണ്ടിരിക്കുന്ന അപവാദപ്രചാരണം