ജനങ്ങളെ വര്‍ഗീയ അജണ്ടയിലൂടെ കീഴ്പ്പെടുത്താനാവില്ല: പിണറായി

ജനങ്ങളെ വര്‍ജഗീയ അജണ്ടയിലൂടെ കീഴ്പ്പെടുത്താമെന്നത് ആര്‍എസ്എസിന്‍റെ വ്യാമോഹം മാത്രമാണെന്ന് സിപിഐ എം നേതാവും ധര്‍മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പിണറായി വിജയന്‍.

കേരളത്തിലെ മതേതരമനസുകളുടെ ദൃഢത  നരേന്ദ്രമോഡിയും അമിത്ഷായും മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ ഇടതുപക്ഷത്തിനെതിരെ നിലമറന്ന് സംസാരിക്കുന്നത്. കേരളതിലെത്തിയപ്പോള്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെന്ന നിലയ്ക്കല്ല, നാലാംകിട ആര്‍എസ്എസുകാരനായാണ് നരേന്ദ്രമോഡി സംസാരിച്ചത്. ഇത് പ്രധാനമന്ത്രി എന്ന പദവിക്ക് പോലും അപമാനമാണ്. സ്ഥാനാര്‍ഥി പര്യടനത്തിന്‍റെ ഭാഗമായി മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി.

കേരളം വെട്ടിപ്പിടിക്കാമെന്ന ആര്‍എസ്എസിന്‍റെ ഹുങ്കിനാണ് തിരിച്ചടി നേരിട്ടത്. മറ്റ് പല സംസ്ഥാനങ്ങളിലും കലാപമുണ്ടാക്കിയാണ് ആര്‍എസ്എസ് നേട്ടം കൊയ്തത്. ഇതിനായി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചു. ഗുജറാത്തില്‍ ഇവര്‍ നടത്തിയ വംശഹത്യയും ക്രൂരതകളും എല്ലാവരുടെയും മനസിലുണ്ട്. കേരളത്തിലെ ഒരു മണ്ഡലവും ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിയെ സ്വീകരിക്കാന്‍ പോകുന്നില്ല.

ഇടതുമുന്നണിക്ക് ഉറച്ച ജനപിന്തുണയുണ്ട്. ഭദ്രമായ  ക്രമസമാധാന നിലയുള്ളതും സാമൂഹ്യ പുരോഗതിയുള്ളതുമായ നവകേരളം പടുത്തുയര്‍ത്താന്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കണമെന്നും പിണറായി അഭ്യര്‍ഥിച്ചു.

prp

Related posts

Leave a Reply

*