വി.എസ്സിനെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കി

ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. വി.എസ്. നടത്തിക്കൊണ്ടിരിക്കുന്ന അപവാദപ്രചാരണം അവസാനിപ്പിക്കാന്‍ ഉടന്‍ നിര്‍ദ്ദേശം നല്‍കുവാനുള്ള താത്കാലിക ഉത്തരവ് ലഭ്യമാക്കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്.

Party

മുഖ്യമന്ത്രിക്കെതിരെ 31 കേസുകളും മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കുമെതിരെ 136 കേസുകളും കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു വി.എസ് നടത്തിയ പ്രസ്താവന. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ വി.എസ്. നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ആരോപണം. അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്യുന്ന യു.ഡി.എഫിന്‍റെ പ്രകടനപത്രിക വായിച്ച് താന്‍ ചിരിച്ച് മണ്ണുകപ്പി എന്നായിരുന്നു തുടക്കം. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരായ കേസുകളുണ്ടെന്നും തുടര്‍ന്ന് ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ നിലവില്‍ ഒരു ക്രിമിനല്‍ കേസും ഇല്ലെന്ന് അറിയുന്ന വി.എസിന്‍റെ പ്രസ്താവന കരുതിക്കൂട്ടി ഉള്ളതാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

വി.എസിന്റെ ആരോപണം മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യമന്ത്രി പരാതി നല്‍കി.

prp

Related posts

Leave a Reply

*