ഭരണഘടന അനുസരിക്കാത്ത കര്‍ണാടക ഗവര്‍ണര്‍ രാജിവെക്കണമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: അമിത്ഷായെയും മോദിയെയും അനുസരിക്കുകയും ഭരണഘടനയെ എതിര്‍ത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കര്‍ണാടക ഗവര്‍ണര്‍ രാജിവെക്കണമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. യെദ്യൂരപ്പ വിശ്വാസം തെളിയിക്കാന്‍ ഏഴുദിവസം ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കി. ഇത് ബി.ജെ.പിയുമായുള്ള ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. കോടതിയുടേത് ചരിത്ര വിധിയാണ്. ഭരണഘടനയില്‍ ഗവര്‍ണറുടെ പങ്ക് വളരെ പ്രധാനമാണ്. അദ്ദേഹത്തിന് പക്ഷഭേദമുണ്ടാകരുത്. എന്നാല്‍ കര്‍ണാടകയില്‍ ഗവര്‍ണര്‍ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനങ്ങളാണെടുക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമായാലും […]

കൊച്ചിയിലേക്കില്ല; എം.എല്‍.എമാര്‍ ഹൈദരാബാദിലേക്ക്

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാര്‍ കൊച്ചിയിലേക്കെത്തില്ലെന്നു റിപ്പോര്‍ട്ട്. ഇരു പാര്‍ട്ടികളിലെയും എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റി. ബസുകളിലാണ് ഇവരെ ഹൈദരാബാദിലേക്ക് മാറ്റിയത്. ബെംഗളുരു അതിര്‍ത്തിയില്‍ നിന്നും ഇരുവിഭാഗം എം.എല്‍.എമാരേയും ഒരുമിച്ചാണ് ഹൈദരബാദിലേക്ക് കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്‍റെ രണ്ട് എം.എല്‍.എമാര്‍ കൂട്ടത്തിലില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് കോണ്‍ഗ്രസ് കൂട്ടത്തിലില്ലാത്തത്. മറ്റെല്ലാ എം.എല്‍.എമാരും ബസിലുണ്ടെന്നാണ് വിവരം. നേരത്തെ എം.എല്‍.എമാരെ കൊച്ചിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വാളയാര്‍ അതിര്‍ത്തിയില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ […]

ജെ.ഡി.എസ് നിയമസഭാ കക്ഷിയോഗം വൈകുന്നു; 2 എംഎല്‍എമാരെ കാണാനില്ല

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ജെഡി-എസ് വിളിച്ച നിയമസഭ കക്ഷിയോഗവും വൈകുന്നു. രണ്ട് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടില്ലെന്നാണ് വിവരം. രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡി-എസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍. ജെ.ഡി.എസിന് 38 എം.എല്‍.എമാരാണുള്ളത്. അതേസമയം, കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് 12 എം.എല്‍.എമാര്‍ വിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ 78 അംഗങ്ങളില്‍ 66 പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്. വടക്കന്‍ മേഖലയില്‍ നിന്നുള്ളവരാണ് വിട്ടുനില്‍ക്കുന്നത്. ഇവരെ യോഗത്തിനെത്തിക്കാന്‍ പ്രത്യേക വിമാനം […]

ബെംഗളൂരുവില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് മസാലദോശയും കോഫിയും ഇന്‍റര്‍നെറ്റ് ഡാറ്റയും സൗജന്യം

ബെംഗളൂരു: പൊതുവെ പോളിങ്ങില്‍ പിന്നില്‍ നില്‍ക്കുന്ന ബെംഗളൂരുവില്‍ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ പുതിയ പരീക്ഷണവുമായി വ്യാപാര സ്ഥാപനങ്ങളും വിവിധ സംഘടനകളും. വോട്ട് ചെയ്ത് വിരലിലെ മഷിയടയാളം കാണിച്ചാല്‍ മസാലദോശയും കോഫിയും സൗജന്യമായി കഴിക്കാം മാത്രമല്ല ഇതിനൊപ്പം ഇന്‍റര്‍നെറ്റ് ഡാറ്റയും ലഭിക്കും. വോട്ടര്‍ ഐഡിയും വിരലിലെ മഷിയടയാളവുമായെത്തുന്നവര്‍ക്ക് സൗജന്യമായി മസാലദോശ നല്‍കുന്നത് നൃപതുംഗ റോഡിലെ നിസര്‍ഗ എന്ന ഹോട്ടലാണ്. സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ആശയമാണ് ഇതെന്നാണ് ഹോട്ടലുടമ കൃഷ്ണരാജ് പറയുന്നത്. ബെംഗളൂരുവിലെ പ്രമുഖ ഹോട്ടല്‍ […]

മഅ്ദനി പള്ളിയില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു

പാലക്കാട്: രോഗബാധിതയായ അമ്മയെ കാണാന്‍ പരോളിലിറങ്ങി കരുനാഗപ്പള്ളിയിലേക്ക് വരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പള്ളിയില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. ബംഗ്ളൂരുവില്‍ നിന്ന് അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രാമധ്യേ പുതുശ്ശേരിയില്‍ വച്ചായിരുന്നു സംഭവം. പുതുശ്ശേരി സുന്നി ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനായി കയറാന്‍ ശ്രമിക്കവേ ആണ് അവിടെ കയറാന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി മഅ്ദനിയെ പോലീസ് സംഘം തടഞ്ഞത്. പിന്നീട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ മഅ്ദനിയെ പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചു. ബെന്‍സണ്‍ ടൗണിലെ വസതിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് ആദ്ദേഗഹം കേരളത്തിലെത്തിയത്. […]

കര്‍ണാടക ബി.ജെ.പി എംഎല്‍എ ബി.എന്‍ വിജയകുമാര്‍ അന്തരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍ വിജയകുമാര്‍(59) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടന്ന പ്രചാരണ പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.  മെയ് 12ന് തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ ജയനഗറില്‍ നിന്ന് വീണ്ടും ജനവിധി തേടുകയായിരുന്നു അദ്ദേഹം. മെയ് 12നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 1990ലാണ് സിവില്‍ എന്‍ജിനിയറിങ് ബിരുദധാരിയായ വിജയകുമാര്‍ ബിജെപിയില്‍ ചേര്‍ന്നത് ജയനഗര്‍ മണ്ഡലത്തില്‍ […]

മക്കളുമായി യുവതി തടാകത്തില്‍ ചാടി ജീവനൊടുക്കി

ബംഗളൂരു: നൊന്തു പ്രസവിച്ച രണ്ട് മക്കളെ തടാകത്തിലെറിഞ്ഞ് യുവതി ജീവനൊടുക്കി.  സുജാത(26), മക്കളായ നകുല്‍(6), വിശാല്‍(4) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിലെ മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം. സുജാതയുടെ ഭര്‍ത്താവ് അഞ്ജന മൂര്‍ത്തിയുമായി കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി തവരെക്കെരയിലെ ഒരു വാടക വീട്ടിലാണ് താമസം. ഡോക്ടറെ കാണാന്‍ ആശുപത്രിയില്‍ പോകാനുണ്ടെന്ന് പറഞ്ഞ് സുജാത ഞായറാഴ്ച മക്കളെയും കൂട്ടി വീട്ടില്‍നിന്ന് ഇറങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാമെന്ന് ഭര്‍ത്താവ് പറഞ്ഞിട്ടും സുജാത വേണ്ടെന്നു പറയുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോയ സുജാത മക്കളെയും കൊണ്ട് തിരിച്ച്‌ […]

ജിഗ്നേഷ് മേവാനി പ്രധാനമന്ത്രിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ബിജെപി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിക്കും നടന്‍ പ്രകാശ് രാജിനുമെതിരെ ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മോദിയെ കോര്‍പ്പറേറ്റ് സെയില്‍സ്മാന്‍ എന്നും കള്ളനെന്നും മേവാനി വിളിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ”ഏപ്രില്‍ 29ന് ബംഗലൂരുവില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ജിഗ്നേഷ് മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോര്‍പ്പറേറ്റ് സെയില്‍സ്മാനെന്നും രാജ്യത്തെ കൊളളയടിക്കുന്ന കള്ളനെന്നും വിളിച്ചു”, പരാതിയില്‍ പറയുന്നു. ബി.എസ്.യെദ്യൂരപ്പയെയും പരിഹസിച്ചെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മോദിയുടെയും […]

വോട്ടര്‍ ഐ ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് യോജിപ്പില്ല: രവിശങ്കര്‍ പ്രസാദ്

ബംഗളൂരു: വോട്ടര്‍ ഐ ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഐടി മന്ത്രി എന്ന നിലയിലല്ല താനിക്കാര്യം പറയുന്നതെന്നും ബംഗളൂരുവിലെ ഒരു പൊതുപരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിലൂടെ നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. ആധാറിന് ഇതുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ അദ്ദേഹം ശക്തമായി ന്യായീകരിച്ചു. […]

കര്‍ണാടക ലോകായുക്ത ജസ്റ്റിസ് പി വിശ്വനാഥ് ഷെട്ടിക്ക് കുത്തേറ്റു

ബംഗളുരു: കര്‍ണാടക ലോകായുക്താ ഓഫീസര്‍ പി വിശ്വനാഥ ഷെട്ടിക്ക് കുത്തേറ്റു. ബംഗളൂരിവിലെ ഓഫീസില്‍ വച്ചാണ് പരാതിയുമായി എത്തിയ ആള്‍ ജസ്റ്റിസിനെ മൂന്നുതവണ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തേജസ് ശര്‍മ്മ എന്നയാളാണ്  ജഡ്ജിയെ കുത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അക്രമിയെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോകായുക്ത കൈകാര്യം ചെയ്യുന്ന ഒരു കേസില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.   ബെംഗളൂരു നഗര ഹൃദയത്തിലാണ് ലോകായുക്തയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് […]