വെള്ളമടിച്ച് പാമ്പായി കുരങ്ങന്‍- VIDEO

സാധാരണയായി മനുഷ്യന്മാരാണ് വെള്ളമടിച്ച്‌ പാമ്പായി പല കോപ്രായങ്ങളും കാണിക്കുന്നത്. എന്നാല്‍ ഒരു കുരങ്ങന്‍ അടിച്ച്‌ പിപ്പിരിയായാല്‍ എങ്ങനിരിക്കും.  സംഭവം നടക്കുന്നത് ബംഗളുരുവില്‍ ആണ്. ബംഗളുരുവിലെ കമ്മനഹള്ളിയിലുള്ള ദിവാകര്‍ ബാര്‍ ആന്‍ഡ് റസ്റ്റോറന്‍റിലായിരുന്നു കുരങ്ങന്‍ ആക്രമണം അഴിച്ചുവിട്ടത്. ബാര്‍ ഹോട്ടലിലെ പതിവുകാരനാണ് കുരങ്ങന്‍. ഹോട്ടലിലെത്തുന്നവര്‍ കഴിച്ച്‌ ബാക്കിയാകുന്ന ഭക്ഷണവും, മദ്യവും കഴിക്കാന്‍ പതിവായി എത്താറുള്ളതാണ് കുരങ്ങന്‍. എന്നാല്‍ ഇത്തവണ കഴിച്ച അളവു കൂടിപ്പോയതോടെ കുരങ്ങന്‍റെ  നില തെറ്റി. ബാറിലുണ്ടായിരുന്ന കുറച്ചുപേര്‍ പേടിച്ച്‌ ഓടി. പഴവും മറ്റു ശീതള പാനീയങ്ങളും […]

തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയില്‍ വാഹനാപകടം; 3 മലയാളികള്‍ മരിച്ചു

ബംഗളൂരു: തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ മൂന്നു മലയാളികള്‍ മരിച്ചു. തലശേരി സ്വദേശികളായ വി. രാമചന്ദ്രന്‍, ഭാര്യ ഡോ. അംബുജ, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ കൃഷ്ണഗിരിക്ക് സമീപം സുലിഗരെ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം. അമിത വേഗതയില്‍ വന്ന ലോറി കാറിലിടിച്ചെന്നാണ് പ്രാഥമിക വിവരം. ബംഗളൂരു ആര്‍.ടി നഗറില്‍ സ്ഥിര താമസക്കാരാണ് മരിച്ചവര്‍. ഗൈനക്കോളജിസ്റ്റായ ഡോ. അംബുജം ആര്‍.ടി നഗറില്‍ ക്ലിനിക് നടത്തി വരികയായിരുന്നു. മൃതദേഹങ്ങള്‍ ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.  

പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ ഗോമൂത്രം തളിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍

ബംഗളൂരു: കര്‍ണാടകയില്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ച്‌ ശുദ്ധീകരിച്ചു. സിര്‍സിയിലെ രാഘവേന്ദ്രമഠില്‍ ഇടതുപക്ഷ ആഭിമുഖ്യമുളളവര്‍ സംഘടിപ്പിച്ച പരിപാടിക്ക് പിന്നാലെയാണ് സംഭവം. സമ്മേളനത്തില്‍ വെച്ച്‌ കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം.പിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെയെ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് വേദിയില്‍ ഗോമൂത്രം തളിച്ചതെന്ന പ്രകാശ് രാജ് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.താന്‍ പോകുന്നിടങ്ങളിലെല്ലാം ഇത്തരം ശുദ്ധീകരണ പരിപാടി സംഘടിപ്പിക്കാന്‍ പ്രകാശ് രാജ് പ്രതികരിച്ചു. ബുദ്ധിജീവികളെന്ന് നടിക്കുന്ന ഇത്തരം […]

അഹിന്ദുക്കളായ ആണ്‍കുട്ടികള്‍ക്കൊപ്പം നടക്കരുത്; പെണ്‍കുട്ടികള്‍ക്ക് വീണ്ടും ഭീഷണി സന്ദേശം

ബംഗളൂരു: അഹിന്ദുക്കളായ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ നടക്കരുതെന്ന് ഭീഷണി സന്ദേശവുമായി വീണ്ടും ബിജെപി, ബജ്റംഗ്ദള്‍ നേതാക്കള്‍. ബജ്റംഗ്ദള്‍ മുഡിഗരെ യൂണിറ്റിലെ നേതാക്കളാണ് ഇത്തരമൊരു ഭീഷണി സന്ദേശം പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അയച്ചത്. അഹിന്ദുക്കളായ ആണ്‍കുട്ടികളൊടൊപ്പം നടന്നാല്‍ അതിന് വലിയ വിലകൊടുക്കേണ്ടി വരുമെന്നും ഹിന്ദുത്വം സംരക്ഷിക്കുക എന്നത് ബജ്റംഗ്ദളിന്റെ ചുമതലയാണെന്നും സന്ദേശത്തില്‍ പറയുന്നു. അതേസമയം, സന്ദേശത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മുസ്ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ ഇരുപതുകാരി, സംഘ്പരിവാര്‍ നേതാക്കളുടെ മാനസികപീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം […]

പുതുവര്‍ഷാഘോഷങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി ഹിന്ദു സംഘടനകള്‍

ബംഗളൂരു:വാലന്‍റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് പിറകെ പുതുവര്‍ഷാഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ഹിന്ദു സംഘടനകള്‍.  ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഡിസംബര്‍ 31ന് രാത്രി 12 മണിയോടെ എല്ലാവരും പുതുവത്സര ആഘോഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നുമാണ് ഹിന്ദുസംഘടനകള്‍ ആവശ്യപ്പെടുന്നത്. വിഎച്ച്‌പി, ബജ്രംഗ്ദള്‍ തുടങ്ങിയ സംഘടനകളാണ് വിലക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആഘോഷപരിപാടികളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഇവര്‍ നഗരത്തിലെ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങള്‍ 12 മണിക്ക് മുന്‍പ് കഴിയുന്ന വിധത്തില്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പൊലീസിനെയും സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വാലന്‍റൈന്‍സ് ഡേയുടെ മറവില്‍ അനാശാസ്യം നടക്കുന്നുവെന്നാരോപിച്ച്‌ സ്ത്രീകള്‍ അടക്കമുള്ളവരെ ഹിന്ദുസംഘടനകള്‍ […]

സാരി ധരിച്ചില്ല; കാലില്ലാതെ എവറസ്റ്റ് കീഴടക്കിയ അരുണിമയ്ക്ക് ക്ഷേത്രത്തില്‍ വിലക്ക്

ബംഗളൂരു:മുറിച്ച കാലുകളുമായി എവറസ്റ്റ് കീഴടക്കിയ അരുണിമ സിന്‍ഹയ്ക്ക് ഉജ്ജയിനിയിലെ മഹാകല്‍ ക്ഷേത്രത്തില്‍ വിലക്ക്. സാരി ധരിക്കാത്തതിനാല്‍ ക്ഷേത്രത്തില്‍ കയറ്റാനാവില്ലെന്നു പറഞ്ഞാണ്    അരുണിമയെ ക്ഷേത്രഭാരവാഹികള്‍ വിലക്കിയത്. ഈ വിലക്ക് തന്നെയേറെ വേദനിപ്പിച്ചുവെന്നും എവറസ്റ്റ് കീഴടക്കുമ്പോഴുള്ളതിനേക്കാള്‍ വേദനയാണ് അനുഭവിച്ചതെന്നും ക്ഷേത്രം ഭാരവാഹികള്‍ തന്‍റെ അംഗവൈകല്യത്തെ പരിഹസിക്കുകയായിരുന്നുവെന്നും അരുണിമ പറഞ്ഞു. അതേസമയം, ക്ഷേത്രത്തില്‍ ഭസ്മ ആരതി സമയത്ത് സാരിയുടുത്ത സ്ത്രീകളെയും മുണ്ടുടുത്ത പുരുഷന്‍മാരേയും മാത്രമെ പ്രവേശിപ്പിക്കാറുള്ളൂവെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ആ സമയം ജീന്‍സ് ധരിച്ച പുരുഷന്‍മാര്‍ […]

1.4 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി ബെംഗളൂരു സര്‍ക്കാര്‍

ബെംഗളൂരു: 1.4 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി  സര്‍ക്കാര്‍. ബെംഗളൂരു സര്‍ക്കാരാണ് സുപ്രധാന തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബെംഗളൂരു നഗരത്തിലെ പ്രധാന പാതകളിലെ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരൊരുങ്ങുന്നത്. ഓരോ 100 മീറ്റര്‍ കൂടുമ്പോഴും ഒരു ക്യാമറ എന്ന അനുപതത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതിന്‍റെ ചെലവിനായി 150 കോടി സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്. ക്യാമറകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അഗ്നിശമനസേന, ആംബുലന്‍സ്, ദ്രുതകര്‍മ്മസേന എന്നിവയുടെ പ്രതിനിധികളും കണ്‍ട്രോള്‍ റൂമിലുണ്ടാകണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ പുതുവത്സരാഘോഷത്തിന്‍റെ  ഭാഗമായി ബന്ധപ്പെട്ട നടന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് തുടങ്ങിയ സേഫ് സിറ്റി […]

സീരിയലിലെ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസ്സുകാരി പൊള്ളലേറ്റു മരിച്ചു

ബംഗളൂരു: ടി.വി സീരിയലിലെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. കന്നഡ ടി.വി സീരിയല്‍ കണ്ട് അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസ്സുകാരിയായ പ്രാര്‍ത്ഥന എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. നവംബര്‍ 11ന് ദേവനാഗിരി ജില്ലയിലെ ഹരിഹരയില്‍ നടന്ന സംഭവമാണെങ്കിലും ഇന്നാണ് പുറംലോകമറിഞ്ഞത്. സെന്‍റ് മേരീസ് കോണ്‍വെന്‍റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച പ്രാര്‍ത്ഥന. കന്നഡ ചാനലിലെ പ്രശസ്തമായ ‘നന്ദിനി’ സീരിയല്‍ കണ്ട പെണ്‍കുട്ടി അതിലെ കഥാപാത്രം കാണിച്ചപോലെ തീകൊളുത്തിയ ശേഷം കെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ തീ പടര്‍ന്നുപിടിച്ചതോടെ പെണ്‍കുട്ടിക്ക് ഗുരുതരമായി […]