പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ ഗോമൂത്രം തളിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍

ബംഗളൂരു: കര്‍ണാടകയില്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ച്‌ ശുദ്ധീകരിച്ചു. സിര്‍സിയിലെ രാഘവേന്ദ്രമഠില്‍ ഇടതുപക്ഷ ആഭിമുഖ്യമുളളവര്‍ സംഘടിപ്പിച്ച പരിപാടിക്ക് പിന്നാലെയാണ് സംഭവം.

സമ്മേളനത്തില്‍ വെച്ച്‌ കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം.പിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെയെ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് വേദിയില്‍ ഗോമൂത്രം തളിച്ചതെന്ന പ്രകാശ് രാജ് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.താന്‍ പോകുന്നിടങ്ങളിലെല്ലാം ഇത്തരം ശുദ്ധീകരണ പരിപാടി സംഘടിപ്പിക്കാന്‍ പ്രകാശ് രാജ് പ്രതികരിച്ചു.

ബുദ്ധിജീവികളെന്ന് നടിക്കുന്ന ഇത്തരം ആളുകള്‍ തങ്ങളുടെ വിശുദ്ധ സ്ഥലം അശുദ്ധിയാക്കിയെന്ന് ആരോപിച്ചായിരുന്നു ഇവരുടെ പ്രവൃത്തി. ബീഫ് കഴിക്കുന്നതിനെ അംഗീകരിക്കുന്ന ഇത്തരക്കാര്‍ ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചതായും പ്രാദേശിക നേതാവായ വിഷാല്‍ മറാട്ടെ ആരോപിച്ചു. ഇത്തരം സാമൂഹ്യവിരുദ്ധരോട് ജനം ക്ഷമിക്കുകയില്ലെന്നും നേതാവ് പറഞ്ഞു.

https://twitter.com/prakashraaj/status/953139520450396160/photo/1

 

prp

Related posts

Leave a Reply

*