രാഹുല്‍ ഗാന്ധി സ്ത്രീ​വി​രു​ദ്ധനല്ലെന്ന് പ്രകാശ് രാജ്

ന്യൂഡല്‍ഹി : സ്തീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേകി നടന്‍ പ്രകാശ് രാജ്. രാഹുലിന്‍റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. റഫാലുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെ മാറി നിന്ന പ്രധാനമന്ത്രി, പകരം പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ അയച്ചതിനെ പരിഹസിച്ച്‌ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. രാജസ്ഥാനില്‍ നടന്ന കര്‍ഷക റാലിക്കിടെയായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡറെ നിയമിച്ച വ്യക്തിയാണ് രാഹുലെന്നും അദ്ദേഹം സ്ത്രീകള്‍ക്കെതിരാണെന്ന് […]

‘എന്നാലും നിങ്ങള്‍ ആ കത്തില്‍ ഒപ്പിടരുതായിരുന്നു’; പ്രകാശ് രാജിനെതിരെ സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഭീമന്‍ഹര്‍ജിയില്‍ നടന്‍ പ്രകാശ് രാജ് ഒപ്പിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഹര്‍ജിയില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും മോഹന്‍ലാലിന്‍റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യതയില്ലാത്തവരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തിട്ടും പ്രകാശ് രാജ് അദ്ദേഹത്തിനെതിരെ ഒപ്പിട്ടത് ശരിയായില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാല്‍, താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഇതിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ‘മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം […]

പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ ഗോമൂത്രം തളിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍

ബംഗളൂരു: കര്‍ണാടകയില്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ച്‌ ശുദ്ധീകരിച്ചു. സിര്‍സിയിലെ രാഘവേന്ദ്രമഠില്‍ ഇടതുപക്ഷ ആഭിമുഖ്യമുളളവര്‍ സംഘടിപ്പിച്ച പരിപാടിക്ക് പിന്നാലെയാണ് സംഭവം. സമ്മേളനത്തില്‍ വെച്ച്‌ കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം.പിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെയെ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് വേദിയില്‍ ഗോമൂത്രം തളിച്ചതെന്ന പ്രകാശ് രാജ് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.താന്‍ പോകുന്നിടങ്ങളിലെല്ലാം ഇത്തരം ശുദ്ധീകരണ പരിപാടി സംഘടിപ്പിക്കാന്‍ പ്രകാശ് രാജ് പ്രതികരിച്ചു. ബുദ്ധിജീവികളെന്ന് നടിക്കുന്ന ഇത്തരം […]

കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു: നടന്‍ പ്രകാശ് രാജ്

തിരുവനന്തപുരം: ഹിറ്റ്ലര്‍ മോഡല്‍ ഭരണമാണ് കേന്ദ്രസര്‍ക്കാരിന്‍റെതെന്ന് നടന്‍ പ്രകാശ് രാജ് . കലാകാരന്മാരെ നിശബ്ദരാക്കാന്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് എതിരെ രാജ്യവ്യാപകമായി സംസ്കാരിക കൂട്ടായ്മയുണ്ടാകണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. ഗൗരിലങ്കേഷ് കൊലപാതകം, പത്മാവതി, എസ് ദുര്‍ഗ, സിനിമകളുടെ വിലക്ക്, ഇതിനെതിരെ സിനിമാമേഖല പ്രതിഷേധിക്കാത്തത് നാണക്കേടാണ്. ഇന്നത്തെ കാലത്ത് നിശബ്ദരായിരിക്കുന്നവര്‍ മരിച്ചവര്‍ക്ക് തുല്യമാണെന്നും പ്രകാശ് രാജ് പറഞ്ഞു. കേന്ദ്രഭരണത്തിന് കീഴില്‍ രാജ്യം അസാധാരണ അവസ്ഥയിലെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇനിയാരും കൊലപ്പെടരുത്, നിശബദ്മാക്കപ്പെടുമ്ബോഴും നിലപാടെടുക്കാന്‍ മടിച്ച്‌, പ്രതികരിക്കാതെ […]