‘എന്നാലും നിങ്ങള്‍ ആ കത്തില്‍ ഒപ്പിടരുതായിരുന്നു’; പ്രകാശ് രാജിനെതിരെ സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഭീമന്‍ഹര്‍ജിയില്‍ നടന്‍ പ്രകാശ് രാജ് ഒപ്പിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഹര്‍ജിയില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും മോഹന്‍ലാലിന്‍റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യതയില്ലാത്തവരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തിട്ടും പ്രകാശ് രാജ് അദ്ദേഹത്തിനെതിരെ ഒപ്പിട്ടത് ശരിയായില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

എന്നാല്‍, താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഇതിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ‘മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ദിലീപ് വിഷയത്തില്‍ ഞാന്‍ സംഘടനയ്‌ക്കെതിരെയാണ്. പക്ഷേ, അതും ഇതും തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. ഞാന്‍ ലാലിന്‍റെ കൂടെ നില്‍ക്കുന്നു.!’പ്രകാശ് രാജ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്‍റെ കുറിപ്പ്:

Dear facebook family,

സംസ്ഥാന ഫിലിം അവാര്‍ഡ് ദാന ചടങ്ങിനെന്നല്ല, ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയായ് പങ്കെടുക്കുവാന്‍ എന്തു കൊണ്ടും യോഗ്യനാണ് ലാലേട്ടന്‍. എന്നാലും Mr. Prakash Raj… ആ കത്തില്‍ നിങ്ങളും ലാലേട്ടനെതിരെ ഒപ്പിടരുതായിരുന്നു. ഒന്നുമില്ലേലും നിങ്ങളിരുവരും’ഇരുവര്‍’ എന്ന സിനിമയില്‍ ഒന്നിച്ചു അഭിനയിച്ചവരല്ലേ.. ലാലേട്ടന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും പ്രകാശ് രാജുണ്ട്. എന്നിട്ടും നിങ്ങളിങ്ങനെ ചെയ്തു..കഷ്ടം-(അസൂയ ഉണ്ടോ എന്നൊരു സംശയം).

കേരളത്തില്‍ ഇന്നു നീല നില്‍ക്കുന്ന ശക്തമായ ഫാസീസ്റ്റ് ചിന്താ ഗതിയുടെ, ഏറ്റവും വലിയ ഉദാഹരണമാണിത്. ലാലേട്ടന്‍റെ നിലപാടുകളെ നിങ്ങള്‍ക്ക് വേണമെങ്കില്‍ വിമര്‍ശിക്കാം, പക്ഷേ ഒരു നടനെന്ന രീതിയില്‍ നിങ്ങളെല്ലാം അദ്ദേഹത്തെ അംഗീകരിച്ചേ പറ്റൂ.

(വാല്‍ കഷ്ണം-.കത്ത് എഴുതിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ലാലേട്ടന്‍റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യത ഇല്ലാത്തവരാണ് എന്നതാണ് സത്യം. ഭീമ ഹരജിയില ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓര്‍ത്തില്ല സാക്ഷാല്‍ ഭീമനെതിരെ ആണ് അതു ചെയ്യുന്നതെന്ന്. കേരളത്തിലെ ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കുക..)

മോഹന്‍ലാലിനെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിച്ചാല്‍ അവാര്‍ഡിന്‍റെ ശോഭ നഷ്ടമാകുമെന്നും ലളിതവും അന്തസ്സുറ്റതുമായ ചടങ്ങായിരിക്കണം നടക്കേണ്ടതെന്നും ഭീമഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ കൊണ്ടുവരുന്നത് അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുന്നത് കൂടിയാണെന്നും നിവേദനത്തില്‍ പറയുന്നു.

എന്‍എസ് മാധവന്‍, സച്ചിദാനന്ദന്‍, സേതു, രാജീവ് രവി, കെഇഎന്‍. കുഞ്ഞഹമ്മദ്, ബീന പോള്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, പ്രിയനന്ദനന്‍, പ്രകാശ് ബാരെ, സജിതാ മഠത്തില്‍ തുടങ്ങിയവരാണു ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്ന പ്രധാന വ്യക്തികള്‍.

Dear facebook family, സംസ്ഥാന ഫിലിം അവാ൪ഡ് ദാന ചടങ്ങിനെന്നല്ല, ഓസ്കാ൪ അവാ൪ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയായ്…

Posted by Santhosh Pandit on Monday, July 23, 2018

prp

Related posts

Leave a Reply

*