ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഇതിന് പുറമെ മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയ്ക്ക് എതിരെയും സന്തോഷ് കേസ് കൊടുത്തിട്ടുണ്ട്. മാനനഷ്ടം കാണിച്ച്‌ ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടികളിലേക്ക് നീങ്ങിയത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ […]

സാംസ്‌കാരിക നായകന്മാര്‍ പക്കാ വേസ്റ്റ്, അവരെ വേറൊരു പേരിലാണ് വിളിക്കേണ്ടത്: സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക നായകന്മാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ അഭിപ്രായം പറയുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ജനുവരിയിലാണ് അവര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത് അതാണ് നവംബര്‍ ഡിസംബര്‍ മാസം തിരഞ്ഞെടുക്കാനുള്ള കാരണമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സാംസ്‌കാരിക നായകന്മാരെ കുറിച്ച് ജനങ്ങള്‍ ഒന്ന് പഠിക്കുന്നത് നല്ലതാണ്. അവര്‍ കേരളത്തിലെ കാര്യങ്ങള്‍ക്കൊന്നും […]

‘ശതം സമര്‍പ്പയാമി’ ചലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: ശബരിമല കര്‍മസമിതി തുടങ്ങിയ ‘ശതം സമര്‍പ്പയാമി’ ചലഞ്ച് ഏറ്റെടുത്ത് ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ്. ശബരിമല വിഷയത്തില്‍ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനാണ് 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ച്. എന്നാല്‍ സന്തോഷ് പണ്ഡിറ്റ് 100 അല്ല  51,000 രൂപയാണ് സംഭാവന നല്‍കിയത്. സന്തോഷ് പണ്ഡിറ്റ് തന്നെ ഇക്കാര്യം തന്‍റെ ഫേസ്ബുക്കിലൂടെ പറഞ്ഞത്. തുകയടച്ചതിന്‍റെ രസീതും പണ്ഡിറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.   സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഞാന്‍ ശബരിമല ക4മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/- […]

‘എന്നാലും നിങ്ങള്‍ ആ കത്തില്‍ ഒപ്പിടരുതായിരുന്നു’; പ്രകാശ് രാജിനെതിരെ സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഭീമന്‍ഹര്‍ജിയില്‍ നടന്‍ പ്രകാശ് രാജ് ഒപ്പിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഹര്‍ജിയില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും മോഹന്‍ലാലിന്‍റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യതയില്ലാത്തവരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തിട്ടും പ്രകാശ് രാജ് അദ്ദേഹത്തിനെതിരെ ഒപ്പിട്ടത് ശരിയായില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാല്‍, താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഇതിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ‘മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം […]

ശ്രീജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റും സമരപന്തലില്‍

തിരുവനന്തപുരം: ശ്രീജിവിന്‍റെ  മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റും. സമരപന്തലിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ചുകൊണ്ടാണ് സമരത്തിന് സന്തോഷ് പണ്ഡിറ്റ് പിന്തുണ നല്‍കിയത്. അപാരമായ ക്ഷമയും,സഹന ശക്തിയും കാണിക്കുന്ന ശ്രീജിത്തിനും അമ്മക്കും ഈ സമരം ഒരു വീജയത്തില്‍ എത്തിക്കുവാന്‍ സാധിക്കട്ടെ എന്നു ആശംസിക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇനിയും ഈ നാട്ടില്‍ നടക്കുന്ന നീതിക്കൂ വേണ്ടിയുള്ള എല്ലാ സമരത്തിലും, ഞാനും സാധാരണക്കാരുടേയും, പാവപ്പെട്ടവരുടേയും കൂടെ ഉണ്ടാകും. എന്നാലാകുന്ന സകല സഹായങ്ങളും […]

മമ്മൂട്ടിയുടെ ‘മാസ്റ്റര്‍പീസ്’ ആദ്യഗാനം പുറത്തെത്തി- VIDEO

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മാസ്റ്റര്‍പീസ്’. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത് ഉദയ് കൃഷ്ണയാണ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. എഡ്‌വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളെജ് അധ്യാപകനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്‍ , മുകേഷ്, കലാഭവന്‍ ഷാജോണ്‍, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി രംഗത്തെത്തും. സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റര്‍പീസിനെ ശ്രദ്ധേയമാക്കുന്നു. സിഎച്ച്‌ […]