വിജയ് സേതുപതിയുടെ കിടിലന്‍ മേക്ക് ഓവര്‍; ‘സീതാകാതി’യുടെ ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

വിജയ് സേതുപതിയുടെ പുതിയ ചിത്രം ‘സീതാകാതി’യുടെ ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു നാടകകലാകാരന്‍റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്.

കഥാപാത്രത്തിന് വേണ്ടി രൂപമാറ്റം വരുത്തി ഞെട്ടിച്ചിരിക്കുകയാണ് വിജയ് സേതുപതി.  വയസന്‍ ലുക്കിലാണ് താരം ചിത്രത്തില്‍ എത്തുന്നത്.

ഓസ്കാര്‍ പുരസ്ക്കാര ജേതാക്കളായ കെവിന്‍ ഹനേയ്, അലക്സ് നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ് വിജയ്യുടെ മേക്കപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

 

ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന സീതാകാതി വിജയ് സേതുപതിയുടെ 25-ാം ചിത്രമാണ്. ഇതുവരെ വിജയം നേടിയ വിജയ് സേതുപതിയ്ക്ക് ഈ ചിത്രവും മികച്ച വിജയം നല്‍കുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

prp

Related posts

Leave a Reply

*