ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ആരോപണ വിധേയനായ സുധീര്‍കുമാര്‍ ശര്‍മ്മ അന്തരിച്ചു

ബംഗളൂരു: ഐ.എസ്.ആര്‍ഒ ചാരക്കേസില്‍ ആരോപണ വിധേയനായ സുധീര്‍ കുമാര്‍ ശര്‍മ (62) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കെ. ചന്ദ്രശേഖറുമായുള്ള സുഹൃദ്ബന്ധമാണ് ശര്‍മയെ ഐ.എസ്.ആര്‍.ഒ ചാരക്കേസിലേക്ക് വലിച്ചിഴക്കുന്നത്. നമ്പി നാരായണന്‍റെ പോരാട്ടം സുപ്രീം കോടതിയില്‍ വിജയം കണ്ടതോടെ 20 വര്‍ഷം നീണ്ട തന്‍റെ നിയമപോരാട്ടത്തിന് ഫലം കാണുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് 1998ല്‍ സുപ്രീംകോടതി നിര്‍ദേശിച്ച ഒരു ലക്ഷം രൂപ ശര്‍മയ്‌ക്കും കേരള സര്‍ക്കാര്‍ നല്‍കിയിരുന്നു. ഭാര്യയും […]

മോദി ‘ശിവലിംഗത്തിന് മുകളില്‍ കയറിയ തേള്‍’; വിവാദമായി തരൂരിന്‍റെ പ്രസ്താവന

ബംഗളൂരു: ”നരേന്ദ്രമോദി ശിവലിംഗത്തിന് മുകളിൽ കയറിയ തേളിനെപ്പോലെയാണ്. കൈ കൊണ്ട് തട്ടിക്കളയാനും പറ്റില്ല, ചെരുപ്പുകൊണ്ട് അടിച്ച് കൊല്ലാനും പറ്റില്ല, എന്നാണ് ആ നേതാവ് പറഞ്ഞത്. എന്തൊരു ‘അസാധ്യ’താരതമ്യമാണത്!”- മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് മോദിയെക്കുറിച്ച് പറഞ്ഞ പരാമര്‍ശമാണിതെന്ന് ശശി തരൂര്‍ എംപി. ബംഗളൂരുവില്‍ ലിറ്ററേച്ചൽ ഫെസ്റ്റിവലിന്‍റെ ഏഴാം പതിപ്പിന്‍റെ ഭാഗമായി നടന്ന സംവാദത്തിലാണ് തരൂരിന്‍റെ പരാമർശം. നരേന്ദ്രമോദിയെക്കുറിച്ച് തരൂർ എഴുതിയ ‘പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന പുസ്തകത്തെക്കുറിച്ചായിരുന്നു ചർച്ച. വ്യക്തിപരമായ ഇമേജ് മാത്രം ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കങ്ങളിൽ പലപ്പോഴും […]

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് കഴിയാന്‍ പറ്റിയ സംസ്ഥാനം കേരളമെന്ന് പഠനം

ബംഗളൂരു: രാജ്യത്ത് കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് കഴിയാന്‍ അനുയോജ്യമായ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് പഠനം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്ട് നന്‍ഹി കലി, നാന്ദി ഫൗണ്ടേഷന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാം സ്ഥാനത്ത് മിസോറമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും 600 ജില്ലകളിലായി 74,000 കൗമാരക്കാരികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ആയിരത്തോളംപേര്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് മുംബൈയും രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്തയും മൂന്നാം സ്ഥാനത്ത് ബംഗളൂരുവുമാണ്. 81 […]

ശബരിമല സ്ത്രീ പ്രവേശനം; വിധി ദൈവത്തിന്‍റേതെന്ന് മന്ത്രി ജയമാല

ബെംഗളൂരു: സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കര്‍ണാടക മന്ത്രിയും ചലച്ചിത്രതാരവുമായ ജയമാല. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന വിധിയെ സ്വാഗതം ചെയ്യുന്നു. ഇത് സ്ത്രീകളുടെ വിജയമെന്നും ജയമാല അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവേചനമില്ല. ഒരു ക്ഷേത്രങ്ങളും സ്ത്രീകള്‍ക്ക് മാത്രമായോ പുരുഷന്മാര്‍ക്ക് മാത്രമായോ നിലനില്‍ക്കുന്നില്ലെന്നും ജയമല വ്യക്തമാക്കി. ഈ വിധി പൂര്‍വ്വികര്‍ ചെയ്ത പുണ്യമെന്നും ജയമാല പറയുന്നു.  2006ലാണ് ശബരിമല പ്രവേശന വിഷയത്തില്‍ ജയമാല നിറഞ്ഞുനിന്നത്. ജയമാല ശബരിമലയില്‍ കയറിയെന്നും സന്നിധാനം അശുദ്ധിയാക്കിയെന്നും വാര്‍ത്തകളുണ്ടായി. വിവാദം […]

മുടികൊഴിച്ചിലില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു

ബംഗളൂരു:  മുടിയിലെ ചുരുള്‍ നിവര്‍ത്തലിവെ തുടര്‍ന്നുണ്ടായ മുടികൊഴിച്ചിലില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു. കുടക് സ്വദേശിയും മൈസൂരിലെ സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാര്‍ഥിനിയുമായ നേഹ ഗംഗമ്മ ആണ് (19) പുഴയില്‍ ചാടി ജീവനൊടുക്കിയത്. നഗരത്തിലെ ഒരു പേയിംഗ് ഗസ്റ്റ് സ്ഥാപനത്തില്‍ താമസിച്ച്‌ വരികയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞമാസം ആദ്യമാണ് ബ്യൂട്ടി പാര്‍ലറില്‍ നിന്ന് മുടി നിവര്‍ത്തിയത്. തുടര്‍ന്നാണ് മുടികൊഴിച്ചില്‍ ആരംഭിച്ചത്. ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി അമ്മയെ വിളിച്ച്‌ മുഴുവന്‍ മുടിയും കൊഴിഞ്ഞുപോകുമെന്ന് പേടിക്കുന്നതായി പറഞ്ഞു. ഒരുവര്‍ഷത്തേക്ക് കോളേജില്‍ […]

കര്‍ണ്ണാടകയില്‍ ആഹ്ലാദപ്രകടനത്തിന് നേരെ ആസിഡ് ആക്രമണം; 25 പേര്‍ക്ക് പൊള്ളലേറ്റു

ബംഗളൂരു: കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണം. 25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇനിയത്തുള്ള ഖാന്‍റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നിലാണ് സംഭവമുണ്ടായത്. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഉള്ളാള്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.ബിജെപിക്ക് ആറും എസ് ഡി പി ഐയ്ക്ക് ആറും ജനതാദള്‍ എസിന് നാലു സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. 31 സീറ്റുകളില്‍ 13 സീറ്റാണ് കോണ്‍ഗ്രസ് നേടി […]

ഗൗരി ലങ്കേഷ് വധം: ഒരാള്‍കൂടി അറസ്റ്റില്‍

ബംഗളൂരു: പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. ഗൗരിയുടെ കൊലപാതകിക്ക് തോക്ക് കൈമാറിയെന്ന് കരുതുന്ന മോഹന്‍ നായക് (50)നെയാണ് ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. ജൂലായ് 18ന് അറസ്‌റ്റ് ചെയ്‌ത ഇയാളെ കോടതിയില്‍ ഹാജരാക്കി ആറ് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ വാങ്ങിയതായും പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കേസില്‍ നേരത്തെ അറസ്‌റ്റിലായ പ്രധാന പ്രതി പരുശുറാം വാഗ്‌മോറിനെ […]

ജനിച്ച് മണിക്കൂറുകള്‍ പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ

ബെംഗളുരു: ജനിച്ചു മണിക്കൂറുകൾ തികയും മുൻപേ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബെംഗളുരുവിലാണ് സംഭവം. ബെംഗളുരുയിലെ രാമയ്യ ലേഔട്ട് താമസക്കാരിയായ സുധ വാസൻ കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിക്ക് കുട്ടിയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്ലാസ്റ്റിക് കവറിലും ടൗവലിലും പൊതിഞ്ഞ അവസ്ഥയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അവർ അയൽപക്കകാരേയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പ്ലാസ്റ്റിക് ബാഗിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തു. മറുപിള്ളയോടൊപ്പം തന്നെയായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. […]

ഗൗരി ലങ്കേഷിന്‍റെ കൊലയാളിയെന്നു സംശയിക്കുന്നയാള്‍ അറസ്റ്റില്‍

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച്‌ കൊന്ന കേസില്‍ പ്രധാനിയെ കര്‍ണാടക പോലീസ് പിടികൂടി. ഗൗരി ലങ്കേഷിനെ വെടിവച്ചുവെന്ന് കരുതുന്ന വ്യക്തിയാണ് അറസ്റ്റിലായത്. മറാത്തി സംസാരിക്കുന്ന ഇയാളെ മഹാരാഷ്ട്രയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. മഹാരാഷ്ട്ര പോലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പോലീസ് പ്രതികരിച്ചത്. സംശയത്തിലുള്ള വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനോട് സാമ്യമുള്ള വ്യക്തി തന്നെയാണ് അറസ്റ്റിലായതെന്നാണ് വിവരം. ബെംഗളൂരുവിലെ […]

ഗൗരി ലങ്കേഷിനും എംഎം കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്ന്!

ബെംഗളൂരു: കര്‍ണാടകയില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനും എഴുത്തുകാരനായ എംഎം കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കര്‍ണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ അവരുടെ വസതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് 2015 ആഗസ്ത് 30നാണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയിരുന്നത്. രണ്ടുപേരുടെയും […]