ശബരിമല സ്ത്രീ പ്രവേശനം; വിധി ദൈവത്തിന്‍റേതെന്ന് മന്ത്രി ജയമാല

ബെംഗളൂരു: സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കര്‍ണാടക മന്ത്രിയും ചലച്ചിത്രതാരവുമായ ജയമാല. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന വിധിയെ സ്വാഗതം ചെയ്യുന്നു. ഇത് സ്ത്രീകളുടെ വിജയമെന്നും ജയമാല അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടനയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവേചനമില്ല. ഒരു ക്ഷേത്രങ്ങളും സ്ത്രീകള്‍ക്ക് മാത്രമായോ പുരുഷന്മാര്‍ക്ക് മാത്രമായോ നിലനില്‍ക്കുന്നില്ലെന്നും ജയമല വ്യക്തമാക്കി. ഈ വിധി പൂര്‍വ്വികര്‍ ചെയ്ത പുണ്യമെന്നും ജയമാല പറയുന്നു.  2006ലാണ് ശബരിമല പ്രവേശന വിഷയത്തില്‍ ജയമാല നിറഞ്ഞുനിന്നത്. ജയമാല ശബരിമലയില്‍ കയറിയെന്നും സന്നിധാനം അശുദ്ധിയാക്കിയെന്നും വാര്‍ത്തകളുണ്ടായി.

വിവാദം വര്‍ഷങ്ങളോളം നീണ്ടുനിന്നു. ജയമാല ശബരിമലയില്‍ എത്തി എന്നു മാത്രമല്ല ശ്രീകോവിലില്‍ കയറി അയ്യപ്പന്‍റെ വിഗ്രഹം സ്പര്‍ശിച്ചുവെന്നും വാര്‍ത്തകളുണ്ടായി. അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ കേരളം ഇന്നും ഇരുട്ടിലാണെന്നും അവര്‍ വാദിച്ചു. സ്ത്രീകള്‍ക്ക് സബരിമല ദര്‍ശനത്തിനുള്ള വഴിയൊരുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ജയമാല അന്നു വാദിച്ചു.

ഞങ്ങള്‍ക്കായി ഒരു ദിനമെങ്കിലും ശബരിമല തുറന്നിടണം. തിരക്കുള്ള ദിവസം പ്രശ്‌നമാണെങ്കില്‍ മറ്റൊരു ദിവസം തിരഞ്ഞെടുക്കാം. അത് ഞങ്ങള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന വലിയ ബഹുമതിയാകുമെന്നും ജയമാല പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*