ബംഗളൂരു: അമിത്ഷായെയും മോദിയെയും അനുസരിക്കുകയും ഭരണഘടനയെ എതിര്‍ത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കര്‍ണാടക ഗവര്‍ണര്‍ രാജിവെക്കണമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. യെദ്യൂരപ്പ വിശ്വാസം തെളിയിക്കാന്‍ ഏഴുദിവസം ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കി. ഇത് ബി.ജെ.പിയുമായുള്ള ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.
കോടതിയുടേത് ചരിത്ര വിധിയാണ്. ഭരണഘടനയില്‍ ഗവര്‍ണറുടെ പങ്ക് വളരെ പ്രധാനമാണ്. അദ്ദേഹത്തിന് പക്ഷഭേദമുണ്ടാകരുത്. എന്നാല്‍ കര്‍ണാടകയില്‍ ഗവര്‍ണര്‍ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനങ്ങളാണെടുക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമായാലും ഭൂരിപക്ഷമുണ്ടെങ്കില്‍ പരിഗണിക്കണമെന്നാണ് സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി. എന്നാല്‍ വേണ്ട രേഖകളെല്ലാം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സമര്‍പ്പിച്ചിട്ടും ഗവര്‍ണര്‍ നടപടിക്രമം പാലിച്ചില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

