രണ്ട് കോടിയുടെ ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയില്‍

കൊച്ചി: രണ്ട് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയില്‍. ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ താരത്തിന്‍റെ പക്കല്‍നിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലാണ് അധികൃതര്‍ പിടിച്ചെടുത്തത്. പെരുമ്പാവൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കൊച്ചിയില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ക്കുവേണ്ടിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിയതെന്ന് സൂചനയുണ്ട്. പോലീസ് അന്വേഷണം നടത്തുകയാണ്.      

ഭാര്യയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്വകാര്യ ഏജന്‍സിയെ ഏല്പിച്ച നടനെതിരെ കേസ്

മുംബൈ: ഭാര്യയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച നടന്‍ നവാസുദീന്‍ സിദ്ദിഖിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. താനെ പോലീസാണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്. ജനുവരി 29ന് താനെയില്‍ നിരവധി ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവരെ ഫോണ്‍ സന്ദേശങ്ങളും സംഭാഷണങ്ങളും ചോര്‍ത്തി നല്‍കിയതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിരുന്നു. ഇവരില്‍ നിന്നാണ് സിദ്ദിഖി ഭാര്യയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കരാര്‍ നല്‍കിയ കാര്യം പൊലീസ് മനസ്സിലാക്കിയത്. മാര്‍ച്ച്‌ 9ന് കേസുമായി ബന്ധപ്പെട്ട് താനെ പൊലീസില്‍ മൊഴി നല്‍കാമെന്നായിരുന്നു […]

അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട്; 3 പേര്‍ പിടിയില്‍

കൊ​ച്ചി: അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. തമിഴ്നാട് സ്വ​ദേ​ശി​ക​ളായ  ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്‍റെ പരാതിയിന്മേലാണ് അറസ്റ്റ്. 40 ലക്ഷം രൂപ ഇവരില്‍ നിന്ന് ഫിലിപ്പ് വാങ്ങിയിരുന്നു. പണം തിരികെ നല്കിയ ശേഷവും ഫിലിപ്പിന്റെ ആഡംബരവാഹനം സംഘം തട്ടിയെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഫിലിപ്പ് പോലീസില്‍ പരാതി നല്കിയത്. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി 500 കോ​ടി രൂ​പ വി​ത​ര​ണം ഇ​വ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം […]

ഐ​എ​ന്‍​എ​ക്സ് മീഡിയ തട്ടിപ്പ് കേസ്; കാ​ര്‍​ത്തി ചി​ദം​ബ​രം അറസ്റ്റില്‍

ചെ​ന്നൈ: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​രം അറസ്റ്റില്‍ . ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി​ബി​ഐ അ​റ​സ്റ്റു ചെ​യ്തത് . കഴിഞ്ഞ മെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ കാര്‍ത്തിയുടെ ഓഡിറ്റര്‍ ഭാസ്കര രാമനെ ദില്ലിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  മാധ്യമശൃംഖലാ ഉടമ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ ഡയറക്ടര്‍മാരായ ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടല്‍ ഉണ്ടെന്ന് ആരോപിച്ച്‌ […]

ഐ.എസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു

ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഐ.എസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. ഫാത്തിമ പട്ടേല്‍,സഫീദിന്‍ അസ്ലം ദല്‍ വെക്ചിയോ എന്നിവരാണ് അറസ്റ്റിലായത്. ബ്രിട്ടീഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്.  ആളൊഴിഞ്ഞ പ്രദേശത്ത്​ ഐ. എസ്​ പതാകകളുമായി ടെന്‍റില്‍ താമസിക്കുന്നതിനിടെ​ ഇവര്‍ പൊലീസ് പിടിയിലാവുകയായിരുന്നു.​ സൗത്ത് ആഫ്രിക്കന്‍ സ്പെഷ്യല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ക്രെഡിറ്റ് കാര്‍ഡ്, സ്വര്‍ണ്ണം തുടങ്ങിയ സാധനങ്ങള്‍ മോഷ്ടിച്ചതിന് ഇവര്‍ക്കെതിരെ മോഷണത്തിനും കേസെടുത്തിട്ടുണ്ട്. കേസി​ന്‍റെ പ്രാധാന്യം കണക്കിലെടുത്ത്​ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​ വിടാന്‍ ​പൊലീസ്​ തയാറായിട്ടില്ല. […]

കല്യാണത്തലേന്ന് വരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍

കണ്ണൂര്‍: വിവാഹത്തിന്‍റെ തലേ ദിവസം വരനെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചുവെന്ന് കേസിലാണ് വരന്‍ അറസ്റ്റിലായത്. ഇതോടെ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. കണ്ണൂരിലെ പാനൂരിലാണ് സംഭവം. പ്രദേശവാസിയായ യുവതിയുമായി യുവാവിന്‍റെ വിവാഹം ഇന്ന് നടക്കാനിരുന്നതാണ്. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് യുവാവിനെതിരെ പരാതി കിട്ടിയതോടെ കൊളവല്ലൂര്‍ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ വകുപ്പ് പ്രകാരമാണ് യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന്‍ വേട്ട

കൊച്ചി: കൊച്ചി നെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്നുവേട്ട. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍ . അഞ്ചുകിലോ മെഥലീന്‍ ഡയോക്സി മെതാംഫിറ്റമിന്‍ എന്ന ലഹരിമരുന്നാണ് ആലുവയിലെ എക്സൈസ് ഇന്‍റലിജന്‍സ് പിടികൂടിയത്. 30 കോടിയോളം വില വരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേരെ എക്സൈസ് പിടികൂടി. ഇവരുടെ വാഹനവും എക്സൈസ് പിടിച്ചെടുത്തു. കേരളത്തില്‍ ഇത് ആദ്യമായാണ് ഇത്രയും വലിയ വരുന്ന ലഹരിവസ്തു നടക്കുന്നത്. നേരത്തെ അഞ്ച് കോടിയുടെ എം ഡി എം എ […]

അങ്കമാലിയിലെ കൂട്ടക്കൊലപാതകം; ഞെട്ടല്‍ മാറാതെ ബന്ധുക്കളും നാട്ടുകാരും

അങ്കമാലി : മുക്കന്നൂരില്‍ ദീര്‍ഘക്കാലമായി നിലനിന്നിരുന്ന സ്വത്ത് തര്‍ക്കത്തിനൊടുവില്‍ സഹോദരനേയും കുടുംബത്തേയും വെട്ടിക്കൊലപ്പെടുത്തി. മൂക്കന്നൂര്‍  എരപ്പ് സെന്‍റ്  ജോര്‍ജ് കപ്പേളയ്ക്കു സമീപം അറയ്ക്കല്‍ പരേതനായ കൊച്ചപ്പന്‍റെ മകന്‍ ശിവന്‍ (62), ശിവന്‍റെ ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകള്‍ സ്മിത (30) എന്നിവരാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവന്‍റെ അനുജന്‍ ബാബുവിനെ  പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ 5.45നായിരുന്നു സംഭവം. മറ്റൊരു ജ്യേഷ്ഠന്‍റെ ഭാര്യയെ വെട്ടാനായി ബാബു പാഞ്ഞടുത്തെങ്കിലും അവര്‍ ഓടിരക്ഷപ്പെട്ടു.  കൊലപാതകത്തിനുശേഷം കൊരട്ടി […]

പിഞ്ചുകുഞ്ഞിനെ മാലിന്യത്തിനിടയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ യുവതിയും കാമുകനും പിടിയില്‍

കാഞ്ഞിരക്കുളം: പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിനെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ മാതാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. പുതിയതുറ പിഎം ഹൗസില്‍ റോസ്മേരി (22), കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തില്‍ സാജന്‍ (27) എന്നിവരാണ് ആഴിമലയില്‍ നിന്ന് പോലീസ് പിടിയിലായത്. കുഞ്ഞിനെ നെയ്യാറ്റിന്‍കര ഷോപ്പിങ് കോംപ്ലക്സിനു സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി. ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ 22-ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ യുവതി സജനോടൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. […]

സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ അന്തേരി സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ നിതിന്‍ സിഷോദാണ് അറസ്റ്റിലായത്. നിതിന്‍റെ ലാപ്ടോപ്, രണ്ടു മൊബൈല്‍ ഫോണ്‍, റൂട്ടര്‍, മറ്റ് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഐടി നിയമം, ഐപിസി വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  ഇയാളുടെ പേരില്‍ വഞ്ചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സച്ചിന്റെ പേഴ്സണല്‍ അസിസ്റ്റന്റാണ് […]