15 കോടിയുടെ മയക്കുമരുന്നുമായി വിദേശ വനിത പിടിയില്‍

ന്യൂഡല്‍ഹി: 15 കോടിയുടെ മയക്കു മരുന്നുമായി വിദേശ വനിത പിടിയില്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് സിംബാവിയന്‍ വനിത ബെറ്റി റെയിമിനെ സി.ഐ.എസ്.എഫ് പിടികൂടിയത്. വന്‍തോതില്‍ മയക്കു മരുന്നുമായി ഒരു വിദേശ വനിത വിമാനത്താവളത്തില്‍ എത്തുമെന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബെറ്റി പിടിയിലാകുന്നത്. ഗോവ വഴി ഫിലിപ്പിന്‍സിലേക്ക് മയക്കു മരുന്ന് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാര്‍ട്ടി ഡ്രഗ്‌സ്, ‘ഐസ് ‘എന്നീ പേരുകളില്‍ അറിയപ്പെടുന്ന മെത്താംഫെറ്റമിന്‍ എന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും […]

ശിവ ലിംഗത്തില്‍ കാല്‍ ചവിട്ടി നിന്ന് ചിത്രം പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ശിവ ലിംഗത്തില്‍ കാല്‍ ചവിട്ടി നിന്ന് ചിത്രം പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ സദ്ദാം ഹുസൈന്‍ എന്ന ആളെയാണ് മാമല്ലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മഹാബലിപുരത്ത് അടുത്ത് തിരുമൂര്‍ത്തി ഗുഹയിലെ ശിവലിംഗത്തില്‍ കാല്‍ വച്ച്‌ ചിത്രം പകര്‍ത്തുകയായിരുന്നു. ചെരുപ്പുമിട്ട് ശിവലിംഗത്തിനു മുകളില്‍ കാല്‍ വച്ചു നില്‍ക്കുന്ന ചിത്രം നിമിഷനേരം കൊണ്ടു തന്നെ വന്‍ പ്രതിഷേധങ്ങള്‍ക്കു കാരണമായി. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മുന്നണി ഇയാള്‍ക്കെതിരെ മാമല്ലപുരം സ്റ്റേഷനില്‍ പരാതി […]

വടകര മോര്‍ഫിങ് കേസിലെ മുഖ്യ പ്രതി പിടിയില്‍

കോഴിക്കോട്: വടകര മോര്‍ഫിങ് കേസിലെ മുഖ്യ പ്രതി ബിബീഷ് പിടിയില്‍. ഇന്നലെ രാത്രി ഇടുക്കിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോ ഉടമകളായ സതീഷ് സഹോദരന്‍ ദിനേഷ് എന്നിവരെ പൊലീസ് നേരത്തെ വയനാട്ടില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു.  പതിമൂന്ന്‌ ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ബിബിഷിനായി ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു . സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. ഇവരെ പിടികൂടാന്‍ വൈകിയതിനെ തുടര്‍ന്ന് പല കോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പോലീസ് നടത്തിയ […]

ബാലവിവാഹം; രണ്ടാനച്ഛനും അമ്മയും പ്രതിശ്രുത വരനും അറസ്റ്റില്‍

പത്തനംതിട്ട: പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ടാനച്ഛനും അമ്മയും വരനും അറസ്റ്റില്‍. പത്തനംതിട്ട ഏനാത്ത് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കന്നിമലയിലാണ് സംഭവം. ഇന്ന് ഗുരുവായൂരില്‍ വെച്ച്‌ നടത്താനിരുന്ന വിവാഹമാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്. അടൂരിന് സമീപത്തുള്ള ഒരു സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ വിവാഹമാണ് വീട്ടുകാരുടെ നേതൃത്വത്തില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇളമണ്ണൂര്‍ പൂതങ്കര സ്വദേശിയായിരുന്നു വരന്‍. ഇയാള്‍ക്ക് 30 വയസ് പ്രായമുണ്ട്. ശനിയാഴ്ച രാത്രി 12 മണിക്ക് ഏനാത്ത് എസ്‌ഐ ജി ഗോപകുമാറിന് വന്ന ഒരു […]

സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ 3 അധ്യാപകര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് അധ്യാപകരും സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ അധ്യാപകനും അറസ്റ്റില്‍. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലാണ് റിഷബ്, രോഹിത് , തൗകീര്‍ ഹസന്‍ എന്നിവര്‍ അറസ്റ്റിലായത്. അറസ്റ്റിലായ രണ്ട് രണ്ടുപേര്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപകരാണ്. എക്കണോമിക്‌സ് പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ്പ് ചോദ്യ പേപ്പര്‍ അടങ്ങിയ കവറിന്‍റെ സീല്‍ പൊട്ടിച്ച്‌ ചോദ്യ പേപ്പറുകളുടെ ഫോട്ടോ മൊബൈലില്‍ എടുത്ത് വാട്‌സ്‌ആപ്പ് വഴി സ്വകാര്യ കോച്ചിംഗ് […]

വാ​ട്സ്‌ആ​പ്പി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യെ അവഹേളിച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

ക​ണ്ണൂ​ര്‍: വാ​ട്സ്‌ആ​പ്പി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യെ അവഹേളിച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍ ​. മു​ഖ്യ​മ​ന്ത്രി​യെ അവഹേളിക്കുകയും ചീ​ത്ത​വി​ളി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ലാണ്​ മാ​വി​ലാ​യി സ്വ​ദേ​ശി പൊ​യ്യ​യി​ല്‍ വീ​ട്ടി​ല്‍ വൈ​ഷ്ണ​വ് (20) അ​റ​സ്റ്റി​ലാ​യ​ത്. കൊ​യ​ക്ക​ട്ടാ​സ് എ​ന്ന വാ​ട്സ്‌ആ​പ് ഗ്രൂ​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ചീ​ത്ത പ​റ​ഞ്ഞും അ​വ​ഹേ​ളി​ച്ചും പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും കാ​ണി​ച്ച്‌ മാ​വി​ലാ​യി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ട​ക്കാ​ട് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ഇന്ത്യയ്ക്കെതിരായി മുദ്രാവാക്യം വിളിച്ച്‌ പ്രചരിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍-VIDEO

അരാരിയ: ഇന്ത്യയ്ക്കെതിരായി മുദ്രാവാക്യം വിളിച്ചു സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റിലായി. ഇവരെ ബിഹാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സുല്‍ത്താന്‍ ആസ്മി, ഷെഹ്ജാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും പാക്കിസ്ഥാനോട് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതിന്‍റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറസ്റ്റ്. വിഡിയോ വൈറലായതോടെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

മനുഷ്യക്കടത്ത് കേസ്; പഞ്ചാബി പോപ്പ് ഗായകന് 2 വര്‍ഷം തടവുശിക്ഷ

ന്യുഡല്‍ഹി: മനുഷ്യക്കടത്ത് കേസില്‍ പഞ്ചാബി പോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ  ശിക്ഷ. തന്‍റെ സംഗീത ട്രൂപ്പിലെ അംഗങ്ങളെന്ന വ്യാജേന പണം കൈപ്പറ്റി ആളുകളെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ചിരുന്ന കേസില്‍ പട്യാല കോടതിയാണ് ശിക്ഷ വിധിച്ചത്. ദലേറിനെതിരെ മുന്‍പും ആരോപണം ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്‍റെ സഹോദരന്‍ ഷംഷീര്‍ സിംഗ് സംഗീത ട്രൂപ്പിന്‍റെ മറവില്‍ 10 പേരെ വീതം യു.എസിലേക്ക് കടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. ദലേര്‍ യു.എസിലേക്കു നടത്തിയ പര്യടനത്തില്‍ ട്രൂപ്പിലുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളെ സാന്‍ ഫ്രാന്‍സിസ്കോയില്‍ അനധികൃതമായി […]

ഓട്ടോ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയെ

പയ്യന്നൂര്‍: ഓട്ടോയാത്രയ്ക്കിടെ നടന്ന പീഡനശ്രമത്തിനിടയില്‍ യുവതി ഓട്ടോയില്‍നിന്നും പുറത്തേക്ക് ചാടി  പരിക്കേറ്റ സംഭവത്തില്‍ പോലീസ് പ്രതിയാക്കി അറസ്റ്റ് ചെയ്ത യുവാവ് നിരപരാധിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 2017 നവംബര്‍ 24ന് ഉച്ചക്ക് 2.15 മണിയോടെയാണ് സംഭവം. ചന്തേര സ്കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി വന്ന പിലിക്കോട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. തോട്ടംകൈ ബസ്റ്റോപ്പില്‍ നിന്നും യുവതി കയറിയ സ്വകാര്യ ഓട്ടോറിക്ഷ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും രക്ഷപ്പെടാനായി ഓട്ടോയില്‍നിന്നും ചാടിയ യുവതിക്ക് റോഡില്‍ […]

പെണ്‍കുട്ടിയോടൊപ്പം കാറില്‍ കറങ്ങുകയായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

കാസര്‍കോട്: പെണ്‍കുട്ടിയോടൊപ്പം കാറില്‍ കറങ്ങുകയായിരുന്ന മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയിലായി. കാസര്‍കോട് സ്വദേശിനിയായ 19 കാരി പെണ്‍കുട്ടിക്കൊപ്പമാണ് മംഗ്ലൂരുവില്‍ എഞ്ചിനീയറിംഗ് കോഴ്സിന് പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ രാത്രിയില്‍  പിടിയിലായത്. പിടിയിലാകുമ്പോള്‍ പെണ്‍കുട്ടിയും യുവാക്കളും ലഹരിയിലായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.  2014 ല്‍ കാസര്‍കോട്ടെ ഒരു സ്വകാര്യ സ്കൂളിലാണ് പെണ്‍കുട്ടിയും യുവാക്കളും ഒന്നിച്ച്‌ പഠിച്ചത്. പിന്നീട് പെണ്‍കുട്ടി പ്ലസ്ടുവില്‍ പഠനം നിര്‍ത്തി. യുവാക്കളില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. മംഗളൂരുവില്‍ പലതവണ ഇവര്‍ […]