ശിവ ലിംഗത്തില്‍ കാല്‍ ചവിട്ടി നിന്ന് ചിത്രം പകര്‍ത്തി പ്രചരിപ്പിച്ചയാള്‍ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ശിവ ലിംഗത്തില്‍ കാല്‍ ചവിട്ടി നിന്ന് ചിത്രം പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ സദ്ദാം ഹുസൈന്‍ എന്ന ആളെയാണ് മാമല്ലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മഹാബലിപുരത്ത് അടുത്ത് തിരുമൂര്‍ത്തി ഗുഹയിലെ ശിവലിംഗത്തില്‍ കാല്‍ വച്ച്‌ ചിത്രം പകര്‍ത്തുകയായിരുന്നു.

ചെരുപ്പുമിട്ട് ശിവലിംഗത്തിനു മുകളില്‍ കാല്‍ വച്ചു നില്‍ക്കുന്ന ചിത്രം നിമിഷനേരം കൊണ്ടു തന്നെ വന്‍ പ്രതിഷേധങ്ങള്‍ക്കു കാരണമായി. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മുന്നണി ഇയാള്‍ക്കെതിരെ മാമല്ലപുരം സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തിരച്ചില്‍ ആരംഭിച്ചതോടെ ഭയന്ന ഇയാള്‍ ഞായറാഴ്ച പൊലീസില്‍ കീഴടങ്ങി. റിമാന്‍റിലായ ഇയാളെ ചെങ്കല്‍പേട്ട് സബ് ജയിലിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പം ചിത്രത്തില്‍ നില്‍ക്കുന്ന വ്യക്തിക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*