കൊച്ചിയില്‍ വന്‍ ലഹരിമരുന്ന്‍ വേട്ട

കൊച്ചി: കൊച്ചി നെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്നുവേട്ട. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍ . അഞ്ചുകിലോ മെഥലീന്‍ ഡയോക്സി മെതാംഫിറ്റമിന്‍ എന്ന ലഹരിമരുന്നാണ് ആലുവയിലെ എക്സൈസ് ഇന്‍റലിജന്‍സ് പിടികൂടിയത്. 30 കോടിയോളം വില വരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേരെ എക്സൈസ് പിടികൂടി. ഇവരുടെ വാഹനവും എക്സൈസ് പിടിച്ചെടുത്തു. കേരളത്തില്‍ ഇത് ആദ്യമായാണ് ഇത്രയും വലിയ വരുന്ന ലഹരിവസ്തു നടക്കുന്നത്. നേരത്തെ അഞ്ച് കോടിയുടെ എം ഡി എം എ കൊച്ചിയില്‍നിന്ന് പിടിച്ചെടുത്തിരുന്നു.

 

അതോടെ കേരളം കേന്ദ്രീകരിച്ച്‌ എം ഡി എം എ വിപണനം നല്‍കുന്നുവെന്ന് എക്സൈസിന് വിവരം ലഭിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വിവിധയിടങ്ങളില്‍ എക്സൈസ് സംഘം പരിശോധനയും നടത്തിയിരുന്നു. ഇത്തരത്തിലുള്ള പരിശോധനയ്ക്കിടെയാണ് ഇന്ന് ഇത്രയും വലിയ ലഹരിമരുന്നു വേട്ട എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയത്.

 

prp

Related posts

Leave a Reply

*