പ്രളയത്തിന് പിന്നാലെ എലിപ്പനിയും; ആലപ്പുഴയില്‍ 4 പേര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ആ​ല​പ്പു​ഴ: പ്ര​ള​യ​ശേ​ഷ​ത്തി​ന് പി​ന്നാ​ലെ ആ​രോ​ഗ്യ​കേ​ര​ള​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തി എ​ലി​പ്പ​നി പ​ട​രു​ന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ നാ​ലു പേ​ര്‍​ക്ക് കൂ​ടി എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ, പു​ന്ന​പ്ര, ക​രു​വാ​റ്റ, ക​ഞ്ഞി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. മ​റ്റു നാ​ലു പേ​ര്‍​ക്ക് എ​ലി​പ്പ​നി​യെ​ന്ന് സം​ശ​യം. പ്ര​ള​യ​ജ​ല​മി​റ​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് എ​ലി​പ്പ​നി പ​ട​രു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഇരുന്നൂറോ​ളം പേ​ര്‍​ക്ക് എ​ലി​പ്പ​നി പ​ക​ര്‍​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വ​ന്‍​വര്‍ധനയാണ്. എ​ലി​പ്പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​തീ​വ ജാ​ഗ്ര​താ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം […]

ദുരിതാശ്വാസ ക്യാമ്പിലെത്തിയ ടൂത്ത് ബ്രഷ് നിര്‍മിച്ചത് 1988ല്‍..!

തിരുവനന്തപുരം: അധികൃതര്‍ ആവര്‍‌ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും തങ്ങളുടെ പഴയ സാധനങ്ങള്‍ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ ക്യാമ്പുകളെ കാണുന്നതായി ആക്ഷേപം. ആലപ്പുഴ അര്‍ത്തുങ്കല്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ദിവസം ലഭിച്ച സാധനങ്ങള്‍ ഇത്തരം പ്രവണതകള്‍ക്ക് ഏറ്റവും മികച്ച ഉദാഹരണമാണ്. ഇവിടേക്കെത്തിയ സാധനങ്ങളുടെ കൂട്ടത്തില്‍ 30 വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷ് കൂടി ഉള്‍പ്പെട്ടതാണ് സന്നദ്ധസേവകരെയും അധികൃതരെയും ഒരുപോലെ ആശയക്കുഴപ്പത്തി ലാക്കിയത്.  1988 മെയ് മാസം നിര്‍മിച്ച ഈ ടൂത്ത് ബ്രഷിന്‍റെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത് […]

കൈകോര്‍ത്ത് കേരളം; കുട്ടനാട്ടില്‍ മഹാശുചീകരണത്തിന് തുടക്കം

ആലപ്പുഴ: കുട്ടനാട്ടില്‍ ഇനി അതിജീനവത്തിന്‍റെ നാളുകളാണ്. വീടുകളിലേക്ക് മടങ്ങുകയാണ് ആളുകള്‍. ശുചീകരണ പ്രവര്‍ത്തനത്തിന് മന്ത്രി ജി.സുധാകരന്‍ തുടക്കം കുറിച്ചു. 55,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണ യജ്ഞത്തിനാണ് ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. ശുചിത്വ പ്രവര്‍ത്തനത്തിന് ജില്ലയ്ക്ക് പുറത്തുനിന്നുള്ള 5,000 പേരും ജില്ലയിലെ അരലക്ഷം പേരും പങ്കെടുക്കും. ക്യാമ്പില്‍ കഴിയുന്ന ആരോഗ്യപ്രശ്നമില്ലാത്തവരും പ്രായമായവരും കുട്ടികളും ഒഴിച്ച്‌ ബാക്കിയുള്ള കുട്ടനാട്ടുകാര്‍ ഇതില്‍ പങ്കാളികളാകും. വീട് നശിച്ച കുട്ടനാട്ടുകാര്‍ക്ക് 30 ന് ശേഷം കുട്ടനാട്ടില്‍ തന്നെ പുതിയ ക്യാമ്പുകള്‍ ക്രമീകരിക്കും. കുട്ടനാട്ടിലെ താലൂക്കുകളില്‍ […]

കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് നാളെ തുടക്കമാകും

ആലപ്പുഴ: പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച കുട്ടനാട്ടിലെ വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനുള്ള ബൃഹദ്യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരും അല്ലാത്തവരുമായ 55000 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണയജ്ഞത്തിനാണ് തുടക്കമിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ ശുചീകരണപദ്ധതിയായിരിക്കും ഇത്. ഓഗസ്റ്റ് 31ഓടെ ക്യാംപുകളില്‍ കഴിയുന്ന പരമാവധി കുട്ടനാട്ടുകാരെ വീടുകളില്‍ എത്തിക്കുകയാണ്  ലക്ഷ്യമെന്ന് മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും പറഞ്ഞു. ക്യാംപില്‍ കഴിയുന്ന കുട്ടികളും പ്രായമായവരും ആരോഗ്യപ്രശ്‌നമുള്ളവരും ഒഴികെയുള്ള മുഴുവന്‍ കുട്ടനാട്ടുകാരും ദൗത്യത്തിള്‍ പങ്കാളികളാകും. ചൊവ്വാഴ്ച തുടങ്ങി ഓഗസ്റ്റ് […]

രാത്രി കടപ്പുറത്തെത്തി മോമോ ഗെയിമില്‍ ചേരണമെന്ന് സന്ദേശമെത്തിയെന്ന് ആലപ്പുഴ സ്വദേശി

ആലപ്പുഴ: മോമോ ഗെയിമിനെക്കുറിച്ച് ഭീതി പ്രചരിക്കുമ്പോള്‍ കേരളത്തില്‍ ഇത്തരത്തിലൊരു ഗെയിം എത്തിയിട്ടില്ലെന്നും ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും പലരും പറയുകയുണ്ടായി. എന്നാല്‍, സൂക്ഷിച്ചോളൂ, മോമോ അത്ര നിസാരനല്ല. എപ്പോള്‍ വേണമെങ്കിലും എത്താം. ബ്ലൂവെയിലിനേക്കാള്‍ അപകടകാരിയാണ് ഈ ഗെയിമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. മോമോ ഗെയിംമിനെ കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും കേരളത്തില്‍ ഇതിന്‍റെ സാന്നിധ്യമില്ലെന്നും പോലീസ് അറിയിച്ചിരുന്നു. എന്നാല്‍, ആലപ്പുഴ സ്വദേശിക്ക് ലഭിച്ച സന്ദേശം എല്ലാവരിലും ആശങ്കയുണ്ടാക്കുകയാണ്. മോമോ ഗെയിമിന് ക്ഷണിച്ചുകൊണ്ട് വാട്സ്ആപ്പിലേക്ക് സന്ദേശം ലഭിച്ചുവെന്ന് ആലപ്പുഴ സ്വദേശി പറയുന്നു. ആലപ്പുഴ കനാല്‍ […]

മലവെള്ള പ്രവാഹം ശക്തം; ആലപ്പുഴയില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലേക്ക് മലവെള്ള പ്രവാഹം ശക്തമായതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എടത്വ – വീയപുരം -ഹരിപ്പാട് റൂട്ടിലെ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകളാണ് നിര്‍ത്തിയത്. ഈ റൂട്ടില്‍ കിഴക്കന്‍ വെളളം ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. റോഡുകള്‍ വെള്ളം കയറി നിറഞ്ഞിരിക്കുകയാണ്. എതിര്‍ ദിശയില്‍ മറ്റൊരു ബസ്സ് വന്നാല്‍ സൈഡ് ഇടിയുവാനുള്ള സാധ്യതയുണ്ട്. കൂടാതെ പ്രദേശവാസികളുടെ വീടുകളിലേക്ക് ബസ് പോകുമ്പോള്‍ വെളളം കയറുന്നതും പ്രശ്‌നമാകുന്നുണ്ട്.

നെഹ്രു ട്രോഫി വള്ളംകളി മാറ്റിവച്ചേക്കും

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെയ്ക്കാന്‍ സാധ്യത. കനത്ത മഴയെ തുടര്‍ന്നാണ് വള്ളംകളി മാറ്റിവെയ്ക്കാന്‍ തീരുമാനമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവച്ചിരിക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നത്. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.  

ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ഗതാഗത തടസം ഉണ്ടായി. ഹരിപ്പാടിനും കരുവാറ്റയ്ക്കുമിടയില്‍ തീരദേശ റെയില്‍പാതയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. മംഗളൂരു – തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ് കടന്നു വരുന്നതിന് അല്‍പം മുമ്പാണ് മരം വീണത്. തുടര്‍ന്ന് ട്രെയിന്‍ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു. ഗതാഗതം പുന:രാരംഭിച്ചെങ്കിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. വീണം മരം എടുത്തുമാറ്റാനുള്ള പരിശ്രമത്തിലാണ് ജീവനക്കാര്‍.    

ആലപ്പുഴയില്‍ ആഗസ്റ്റ് രണ്ടിന് യു.ഡി.എഫ് ഹര്‍ത്താല്‍

ആലപ്പുഴ: തീരപ്രദേശങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച്‌ ആഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു. കനത്ത മഴയെ തുടരുന്ന ആലപ്പുഴ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരം, പുന്നപ്ര, നീര്‍ക്കുന്നം, പുറക്കാട്, എന്നിവിടങ്ങളിലെ കടലാക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലാണ് . ഇതിനെതിരെ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വനാം ചെയ്തിരിക്കുന്നത്.

കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ സമിതി യോഗ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേന്ദ്ര സഹായം ലഭിക്കുന്നതിന് തീരുമാനം ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കാലവർഷക്കെടുതിയിൽ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്. ആലപ്പുഴയിലെ കുട്ടനാടിന്‍റെ വിവിധ ഭാഗങ്ങൾ ഇപ്പോഴും വെള്ളം കയറിയ അവസ്ഥയിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഈ ജില്ലകൾ പ്രളയബാധിതമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.