എന്‍എസ്‌എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടിയും റീത്തും

നൂറനാട്: എന്‍എസ്‌എസ് കരയോഗ മന്ദിരത്തിലും സ്കൂളിലും കൊടിമരങ്ങളില്‍ കരിങ്കൊടിയും റീത്തും. നൂറനാട് എന്‍എസ്‌എസ് കുടശനാട് കരയോഗ മന്ദിരത്തിലെ കൊടിമരത്തിലും സമീപത്തെ എന്‍എസ്‌എസ് മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്കൂളിലെയും കൊടിമരങ്ങളിലാണ് കരിങ്കൊടി കെട്ടിയത്. മാത്രമല്ല എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചു.   നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്‍റെ ചില്ലുകൾ തകര്‍ന്നിരുന്നു. നവംബര്‍ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് […]

ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ ഈ അക്ഷരങ്ങളുടെ അമ്മയുടേതാകണം: എന്‍എസ് മാധവന്‍

കൊച്ചി: ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ നാലാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാര്‍ത്യായനി അമ്മയുടെതാകണമെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഈ അമ്മയെ ഇനി നമുക്ക് അക്ഷരത്തിന്‍റെ അമ്മയെന്ന് വിളിക്കാം. കാര്‍ത്ത്യായനി അമ്മയുടെ നേട്ടം എല്ലാവര്‍ക്കും പ്രചോദനമാണെന്നും എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 100ല്‍ 98 മാര്‍ക്ക് നേടി കാര്‍ത്യായനി അമ്മ സംസ്ഥാനത്ത് ഒന്നാമത് എത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 10 ന് തുല്യതാ പരീക്ഷയെഴുതാന്‍ മുട്ടത്തെ കണിച്ചനെല്ലൂര്‍ യുപി സ്‌കൂളില്‍ […]

98 മാര്‍ക്കിന്‍റെ തിളക്കത്തില്‍ 96കാരി കാര്‍ത്ത്യായനിയമ്മ

പഠിക്കാന്‍ പ്രായം ഒരു മറയല്ലെന്ന് പറയുന്നത് എത്ര സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് 96 വയസ്സുള്ള കാര്‍ത്ത്യായനിയമ്മ. തൊണ്ണൂറ്റിയാറാം വയസില്‍ പരീക്ഷയെഴുതിയ കാര്‍ത്ത്യായനിയമ്മ 100ല്‍ 98 മാര്‍ക്കാണ് കരസ്ഥമാക്കിയത്. സാക്ഷരതാ മിഷന്‍ നടത്തിയ ‘അക്ഷരലക്ഷം’ പദ്ധതിയുടെ ‘നാലാം തരം തുല്യതാ’പരീക്ഷയിലാണ് കാര്‍ത്ത്യായനിയമ്മ ഒന്നാമതെത്തിയത്. എഴുത്തില്‍ കാര്‍ത്ത്യായനിയമ്മ 38 മാര്‍ക്കുനേടി. വായനയില്‍ 30, കണക്കില്‍ 30 എന്നിങ്ങനെയാണ് മാര്‍ക്ക്. ചേപ്പാട് കണിച്ചനെല്ലൂർ എൽ.പി.എസിൽ ഓഗസ്റ്റ് അഞ്ചിന് പരീക്ഷ എഴുതുമ്പോൾ ചെറിയ ഒരു പേടിയുണ്ടായിരുന്നു കാര്‍ത്ത്യായനിയമ്മയ്ക്ക്. കാരണം, ജീവിതത്തിലെ ആദ്യത്തെ പരീക്ഷയായിരുന്നു അത്. […]

ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കട്ടിലില്‍ തലയടിച്ച്‌ കൊന്നു; മാതാപിതാക്കള്‍ക്ക് ജീവപര്യന്തം

ആലപ്പുഴ: ആറ് മാസം പ്രായമെത്തിയ പെണ്‍കുഞ്ഞിനെ കട്ടിലില്‍ അടിച്ചു കൊന്ന മാതാപിതാക്കള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശിലെ ബാവ്രിയ സ്വദേശികളായ ബാഷ്‌ദേവിനും ഭാര്യ പ്രതിഭയ്ക്കും സുഹൃത്ത് ഘനോജ് പ്രസാദിനുമാണ് കോടതി ശിക്ഷ വിധിച്ചത്. 2015 നവംബര്‍ 11 നാണ് സംഭവം നടന്നത്. കായംകുളം മേടമുക്കിന് സമീപം പ്രതിഭയും ഭര്‍ത്താവ് ബാഷ്‌ദേവും കുഞ്ഞുമൊത്ത് വാടകയ്ക്ക് താമസിച്ചുവരിയായിരുന്നു. ആറ് മാസം മാത്രം പ്രായമെത്തിയ മകള്‍ ശിവാനിയെ കാലില്‍ പിടിച്ച്‌ കട്ടിലില്‍ തലയടിച്ച്‌ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഓട്ടോയില്‍ കയറി പുലിമുട്ടിന് […]

ശബരിമല സമരം നടത്തുന്നവര്‍ ഒരു നായയുടെ പിന്തുണ പോലുമില്ലാത്തവര്‍: ജി സുധാകരന്‍

ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി മന്ത്രി ജി സുധാകരന്‍. വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരു നായയുടെ പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തില്‍ ബഹളം ഉണ്ടാക്കുന്നത്. സമരക്കാരില്‍ നാലുപേരുടെ പിന്തുണ ഉള്ളത് എന്‍എസ്‌എസ്സിന് മാത്രമെന്നും ജി സുധാകരന്‍ പറഞ്ഞു. ഇതുപോലുള്ള അവസരത്തില്‍ രാജകൊട്ടാരത്തിലുള്ളവരെ നാട്ടുകാര്‍ക്ക് കാണാനായി. രാജവാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണ് കോണ്‍ഗ്രസ്. സുപ്രീംകോടതി വിധി യഥാര്‍ത്ഥ വിശ്വാസികളെ വിഷമിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സമരത്തിലൂടെ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി […]

ഒക്ടോബര്‍ 5ന് ആലപ്പു‍ഴയില്‍ വന്നാല്‍ സൗജന്യ ഹൗസ്ബോട്ട് യാത്ര നടത്താം

ആലപ്പു‍ഴ: പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ആലപ്പു‍ഴ ടൂറിസം മേഖലയിലുണ്ടായ തകര്‍ച്ചയില്‍ നിന്നും കരകയറാനുളള ശ്രമത്തിലാണ്. സഞ്ചാരികളെ വരവേൽക്കാൻ ആലപ്പുഴയിലെ ടൂറിസം മേഖല തയ്യാറായിക്കഴിഞ്ഞു. ഇതിനായി ബൃഹത് പദ്ധതികളാണ് സഞ്ചാരികള്‍ക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന്‌ ആവിഷ്ക്കരിച്ചിരിക്കുന്നത്‌. ആലപ്പുഴ ജില്ലയിലെ കായൽ ടൂറിസം മേഖലയ്ക്ക്‌ പുത്തനുണർവ്വ്‌ നൽകുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ (ഡി.ടി.പി.സി) ആഭിമുഖ്യത്തിൽ ബാക്ക്‌ ടു ബാക്ക്‌വാട്ടേഴ്സ്‌ എന്ന പേരിൽ ഒക്ടോബർ 5-‍ാം […]

ആലപ്പുഴയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; പത്തൊന്‍പതുകാരന്‍ കസ്റ്റഡിയില്‍

ആലപ്പുഴ: കറ്റാനം കണ്ണനാകുഴിയില്‍ വീടിന്‍റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയും മരിച്ച വീട്ടമ്മയുടെ മകന്‍റെ സുഹൃത്തുമായ പത്തൊന്‍പതുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍ വീട്ടില്‍ ജെറിന്‍ രാജുവിനെയാണ് പൊലീസ് പിടികൂടിയത്. മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്‍റെ ഭാര്യ തുളസി (52) യാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി ജെറിന്‍ തുളസിയുടെ വീട്ടിലെ അലമാരയില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു. പിന്നീട് […]

ഉദ്ഘാടന-സമാപന ചടങ്ങുകളില്ല; ഈവര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍

ആലപ്പുഴ: ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. മുന്‍പേ തന്നെ ഇതു തീരുമാനിച്ചിരുന്നു, അതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെയുള്ള കലോത്സവമായിരിക്കും നടക്കുക.ഇത്തവണത്തെ കലോത്സവത്തില്‍ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തിന്റെ ചുമതല കുടുംബശ്രീക്ക് നല്‍കും. എല്‍പി-യുപി കലോത്സവം സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. കായിക മേള അടുത്തമാസം തിരുവനന്തപുരത്ത് നടക്കും.ശാസ്ത്രമേള നവംബറില്‍ കണ്ണൂരില്‍വെച്ചും നടക്കുന്നതാണ്. അതേസമയം, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്റ്റബറില്‍ കൊല്ലത്ത് നടക്കും. പ്രളയദുരിതമാണ് ഇത്തവണ സ്‌കൂള്‍ […]

ആലപ്പുയില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച്‌ രോഗി മരിച്ചു

ആലപ്പുഴ: ചമ്പക്കുളം ഗവ. ആശുപത്രിക്കു മുമ്പില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച്‌ രോഗി മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന നടുഭാഗം സ്വദേശി മോഹനന്‍ നായര്‍ (66) ആണ് മരിച്ചത്. 108 ആംബുലന്‍സ് ഡ്രൈവര്‍ സെയ്ഫുദ്ദീനെ (32) പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. ശ്വാസംമുട്ടലിനു ചികില്‍സതേടിയെത്തിയ മോഹനന്‍ നായരെ ചമ്ബക്കുളം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടു പോവാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വണ്ടിയിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.

പ്രളയ ദുരന്തത്തെ അതിജീവിച്ച നിമിഷങ്ങളെക്കുറിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

കുട്ടനാട്: പ്രളയക്കെടുതിയുടെ ഭീകരാവസ്ഥയില്‍ നിന്നും കേരളം മുക്തമാവുന്നതേയുള്ളൂ, താഴ്ന്ന പല പ്രദേശങ്ങളിലെ വെള്ളം മഴ ശമിച്ചെങ്കിലും ഇറങ്ങിയിട്ടില്ല. വെള്ളം ഇരച്ചെത്തിയപ്പോള്‍ എല്ലാവരും ഒരേ മനസ്സോടെ ഒത്തുചേര്‍ന്നാണ് ദുരന്തത്തെ നേരിട്ടത്. അതേസമയം, ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടയ്ക്കുള്ള കണ്ണീരണിയിക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനി. മങ്കൊമ്പ് അവിട്ടം തിരുനാള്‍ വിഎച്ച്‌എസ്‌എസിലെ രമ്യ കൃഷ്ണനാണ് സ്‌കൂള്‍ അസംബ്ലിയില്‍ ദുരന്തത്തെ അതിജീവിച്ച കഥ വിവരിച്ചത്. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ വിശപ്പു സഹിക്കാനാകാതെ വിളിക്കാത്ത കല്യാണത്തിന്‍റെ സദ്യ കഴിക്കേണ്ടി വന്നു.’അഭിമാനബോധത്തിനു മേലെ ജീവിതത്തിന്‍റെ യഥാര്‍ഥമുഖം കണ്ടതിന്‍റെ […]