‘മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ; സങ്കടം പറഞ്ഞ വൃദ്ധയോട് വിജയ് സേതുപതി ചെയ്തത് കണ്ട് ഞെട്ടി ആരാധകര്‍- video

ആലപ്പുഴ: ആരാധാകരെ അതിരറ്റ് സ്‌നേഹിക്കാന്‍ മാത്രമല്ല കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും അറിയാവുന്ന നടനാണ് വിജയ് സേതുപതി. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി ഇപ്പോള്‍  ആലപ്പുഴയിലാണ് താരം. വിജയ് സേതുപതിയെ ഒരുനോക്ക് കാണാന്‍ നിരവധിപ്പേരാണ് ലൊക്കേഷനില്‍ എത്തുന്നത്. അവിടെ നിന്നുള്ള വിശേഷങ്ങള്‍ ദിനംപ്രതി സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ പ്രായമായൊരു വൃദ്ധയും ഷൂട്ടിങ് കാണാന്‍ എത്തിയിരുന്നു. ആരാധകര്‍ക്കിടയില്‍ നിന്നും അമ്മൂമ്മയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേയ്ക്ക് ചെന്നു. പ്രിയതാരത്തോട് എന്തോ പറയുവാന്‍ അവര്‍ വെമ്പുന്നുണ്ടായിരുന്നു. ചെവി അവരുടെ അരികിലേയ്ക്ക് […]

പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്ത്യന്‍ കരസേനയില്‍ ജോലിയുള്ള കരിമുളയ്ക്കല്‍ വടക്ക് വല്ല്യയത്ത് അംബുജാക്ഷന്‍ (47), ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍ (38) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം ചാരുംമൂട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്‍റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്. ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിതാണ് അനില്‍. കഴിഞ്ഞ ദിവസമാണ് ഇരുവരും മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടത്. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തരെയും സോഷ്യല്‍ […]

ഹര്‍ത്താലിനിടെ മറ്റു കടകളടപ്പിക്കാന്‍ പോയി; തിരിച്ചെത്തിയപ്പോള്‍ സ്വന്തം കടയില്ല

ആലപ്പുഴ: ശബരിമലയിലെ യുവതീ പ്രവേശനത്തിനോട് അനുബന്ധിച്ച്‌ ഉള്ള പ്രതിഷേധത്തിന്‍റെ മറവില്‍ വ്യാപക അക്രമം ആണ് സംഘപരിവാര്‍ സംഘടനകളും, ബിജെപിയും നടത്തിയത്. നിരവധി ബസുകളും, കടകളും ഇവര്‍ യാതൊരു ദാക്ഷണ്യവും ഇല്ലാതെയാണ് തല്ലിത്തകര്‍ത്തത്. പക്ഷേ കര്‍മ്മ എന്നല്ലാതെ എന്ത് പറയാന്‍, ഹര്‍ത്താലിനിടെ കടയടപ്പിക്കാന്‍ പോയ ബിജെപി പ്രവര്‍ത്തകന്‍റെ കട ബിജെപി പ്രവര്‍ത്തകര്‍ തന്നെ തല്ലിത്തകര്‍ത്തു. ആലപ്പുഴ വെള്ളക്കിണര്‍ ജംഗ്ഷന് സമീപമാണ് സംഭവം. എ എന്‍ ബിജു എന്ന പ്രവര്‍ത്തകന്‍റെ കടയ്ക്കാണ് ഈ വിധി വന്നത്. നേരത്തെ ബിജു അടക്കമുള്ള […]

വനിതാമതിലിന് പിന്തുണയുമായി കെ.ആര്‍ ഗൗരിയമ്മ

ആലപ്പുഴ: വനിതാമതിലിന് പിന്തുണയുമായി കെ.ആര്‍ ഗൗരിയമ്മ ആലപ്പുഴയില്‍ അണിചേരും. മന്ത്രി ജി സുധാകരന്‍ നേരിട്ടെത്തിയാണ് ഗൗരിയമ്മയെ വനിതാമതിലിലേക്ക് ക്ഷണിച്ചത്.സ്ത്രീ ശാക്തീകരണത്തിനുളള സര്‍ക്കാര്‍ ദൗത്യം പ്രശംസനീയമാണെന്ന് ഗൗരിയമ്മ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് താന്‍ വന്നതെന്ന ആമുഖത്തോടെയാണ് മന്ത്രി ജി സുധാകരന്‍ സംസാരിച്ചുതുടങ്ങിയത്. പറഞ്ഞു തീരും മുമ്പേ താന്‍ വനിതാ മതിലിനൊപ്പമുണ്ടാകുമെന്ന് ഗൗരിയമ്മയുടെ മറുപടിയും നല്‍കി. ദേശീയപാതയില്‍ ശവക്കോട്ടപ്പാലത്തിന് സമീം എത്തിക്കാനാണ് സംഘാടകരുടെ ശ്രമം. വനിതാമതിലിന് പിന്തുണയേകിയുള്ള സന്ദേശം ഗൗരിയമ്മ സുധാകരന് കൈമാറി. അന്‍പത് ലക്ഷത്തോളം പേര്‍ വനിതാമതിലില്‍ പങ്കെടുക്കുമെന്ന് […]

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാടിന് കിരീടം

ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാടി കലാകിരീടം പാലക്കാട് സ്വന്തമാക്കി. 930 പോയിന്‍റാണ് പാലക്കാട് നേടിയത്. 927 പോയിന്‍റുമായി കോഴിക്കോട് അവസാന നിമിഷംവരെ കലാമാമാങ്കത്തിന്‍റെ ഉദ്വേഗം നിലനിര്‍ത്തി. ഇതോടെ തുടര്‍ച്ചയായ 12 വര്‍ഷം കോഴിക്കോട് പുലര്‍ത്തിവന്ന ആധിപത്യമാണ് ഇത്തവണ തകര്‍ക്കപ്പെട്ടത്. തൃശൂര്‍ 903 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്തി. ഇതിനു മുന്‍പ് 2006ലാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ പാലക്കാടിനു സാധിച്ചിട്ടുള്ളത്. പിന്നീട് 2015ല്‍ കോഴിക്കോടുമായി കിരീടം പങ്കുവച്ചിരുന്നു. 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍ഗോഡ് വച്ച് നടത്താന്‍ […]

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാവും

ആലപ്പുഴ: അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ൦ നാളെ ആരംഭിക്കും‍. ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ആലപ്പുഴയിലാണ് കലോത്സവം നടക്കുന്നത്. പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കലോത്സവം മൂന്നു ദിവസമായി ചുരുക്കുകയായിരുന്നു. രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമായി ചുരുക്കും. ജില്ലാ തലത്തിലെ വിജയികളെ സംസ്ഥാന തലത്തില്‍ മൂല്യനിര്‍ണയം ചെയ്ത് കണ്ടെത്തുകയും ഗ്രേസ് മാര്‍ക്ക് നല്‍കുകയും ചെയ്യും. ആര്‍ഭാടമില്ലാതെ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പരമാവധി ഓഡിറ്റോറിയങ്ങളിലും ഹാളുകളിലുമായിരിക്കും മത്സരങ്ങള്‍ക്ക് വേദി കണ്ടെത്തുക. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് […]

അനുജന്‍മാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

വള്ളികുന്നം: അനുജന്‍മാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വളളികുന്നം പുത്തന്‍ചന്ത ആര്യാട്ടുകാവ്, സുബിജാലയത്തില്‍ ശ്രീജയുടെ മകനും വള്ളികുന്നം അമൃത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അനന്തുവിനെയാണ് (14) വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെയായിരുന്നു സംഭവം. അനുജന്‍മാരായ അഭിജിത്ത്, ആനന്ദ് എന്നിവരോടൊപ്പം വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടി കളിച്ചു കൊണ്ടിരിക്കെ അനന്തുവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന്  നടത്തിയ അന്വേഷണത്തില്‍ കിടപ്പുമുറിയിലെ ഉത്തരത്തില്‍  ചുരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ […]

കേരളത്തിന്‍റെ അക്ഷരമുത്തശ്ശിയെ കാണാന്‍ അന്താരാഷ്ട്ര സംഘമെത്തുന്നു

ആലപ്പുഴ: തൊണ്ണൂറ്റിയാറാം വയസ്സിലെ ഒന്നാം റാങ്ക് ജേതാവ് കാര്‍ത്ത്യായനിയമ്മയെ കാണാനും ആദരിക്കാനുമായി അന്താരാഷ്ട്ര സംഘമെത്തും. കോമണ്‍വെല്‍ത്ത് പ്രതിനിധിസംഘമാണ് റാങ്ക് ജേതാവിനെ കാണാന്‍ ആലപ്പുഴയിലെത്തുക. ഈ പ്രായത്തില്‍ പഠനം തുടങ്ങിയതും റാങ്ക് നേടിയതും അന്താരാഷ്ട്ര സമൂഹം അത്ഭുതത്തോടെയാണ് കാണുന്നത്. വിദൂര വിദ്യാഭ്യാസത്തിന്‍റെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ രൂപംകൊടുത്ത കൂട്ടായ്മയായ കോമണ്‍വെല്‍ത്ത് ലേണിംഗ് പ്രതിനിധികളാണ് കാര്‍ത്ത്യായനിയമ്മയെ കാണാന്‍ എത്തുന്നത്. കാര്‍ത്ത്യായനിയമ്മയുടെ നേട്ടം അന്താരാഷ്ട്ര തലത്തില്‍ വിദൂരവിദ്യാഭ്യാസത്തിന്‍റെയും സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെയും പ്രചാരണത്തിന് ഉപയോഗപ്പെടുത്താനാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ശ്രമിക്കുന്നത്. അതിനായാണ് കാര്‍ത്ത്യായനിയമ്മയെ […]

ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആലപ്പുഴ: വ്യാഴാഴ്ച കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലും തെക്കന്‍ ആന്ധ്ര തീരത്തും ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശത്തും മണിക്കൂറില്‍ 60 കി. മീ. വരെ വേഗത്തിലും കാറ്റ് വീശാനിടയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാടിന്‍റെയും പുതുച്ചേരിയുടെയും തെക്കന്‍ […]

പ്രളയബാധിതര്‍ക്ക് ദുരിതം; സര്‍ക്കാരിന്‍റെ റീബില്‍ഡ് കേരള ആപ്പ് മുന്നറിയിപ്പില്ലാതെ പൂട്ടി

ആലപ്പുഴ: പ്രളയത്തില്‍ വീടു നശിച്ചവര്‍ക്ക് ധനസഹായം ലഭിക്കാനായി സര്‍ക്കാര്‍ നിര്‍മ്മിച്ച റീബില്‍ഡ് കേരള ആപ്ലിക്കേഷന്‍ മുന്നറിയിപ്പില്ലാതെ പൂട്ടി. തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ കൈമാറിയിരുന്നത് ഈ ആപ്പ് വഴിയാണ്. ആലപ്പുഴ ജില്ലയില്‍ മാത്രം 13,​000 പേരുടെ വീടുകള്‍ക്കാണ് ആപ്ലിക്കേഷന്‍ തുറക്കാനാകാത്തത്. പ്രളയം മുഖേന തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ആപ്പ് മുഖേന ശേഖരിക്കാനായി സര്‍ക്കാര്‍ വളണ്ടിയര്‍മാരെ പരിശിലിപ്പിച്ചു നിയോഗിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്‍റെ പല ഇടങ്ങളിലും വളണ്ടിയര്‍മാര്‍ക്ക് എത്താനായില്ല. തകര്‍ന്ന വീടുകളുടെ കണക്കുകള്‍ സമര്‍പ്പിക്കാത്ത ആയിര കണക്കിനാളുകളുടെ കാര്യം അനിശ്ചിത്വത്തിലായി. എന്നാല്‍ […]