‘മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ; സങ്കടം പറഞ്ഞ വൃദ്ധയോട് വിജയ് സേതുപതി ചെയ്തത് കണ്ട് ഞെട്ടി ആരാധകര്‍- video

ആലപ്പുഴ: ആരാധാകരെ അതിരറ്റ് സ്‌നേഹിക്കാന്‍ മാത്രമല്ല കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും അറിയാവുന്ന നടനാണ് വിജയ് സേതുപതി. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി ഇപ്പോള്‍  ആലപ്പുഴയിലാണ് താരം. വിജയ് സേതുപതിയെ ഒരുനോക്ക് കാണാന്‍ നിരവധിപ്പേരാണ് ലൊക്കേഷനില്‍ എത്തുന്നത്. അവിടെ നിന്നുള്ള വിശേഷങ്ങള്‍ ദിനംപ്രതി സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ പ്രായമായൊരു വൃദ്ധയും ഷൂട്ടിങ് കാണാന്‍ എത്തിയിരുന്നു. ആരാധകര്‍ക്കിടയില്‍ നിന്നും അമ്മൂമ്മയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേയ്ക്ക് ചെന്നു. പ്രിയതാരത്തോട് എന്തോ പറയുവാന്‍ അവര്‍ വെമ്പുന്നുണ്ടായിരുന്നു. ചെവി അവരുടെ അരികിലേയ്ക്ക് ചേര്‍ത്തുവെച്ച സേതുപതി ആ സങ്കടം കേട്ടു.

‘മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ’ എന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. ഉടന്‍ തന്നെ തന്‍റെ സഹായികളോട് കയ്യിലുള്ള പണം തരാന്‍ ആവശ്യപ്പെട്ടു. ആരുടെയങ്കിലും കയ്യില്‍ പഴ്‌സ് ഉണ്ടോ എന്ന് നടന്‍ ചോദിച്ചു. അവസാനം അദ്ദേഹത്തിന്‍റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്‍റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ ആ വൃദ്ധയ്ക്ക് നല്‍കി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Related posts

Leave a Reply

*