പിറവം പള്ളിത്തര്‍ക്ക കേസ്; നാലാമത്തെ ഡിവിഷന്‍ ബെഞ്ചും പിന്മാറി

കൊച്ചി: പിറവം പള്ളിത്തര്‍ക്ക കേസ് കേള്‍ക്കുന്നതില്‍ നിന്ന് നാലാമത്തെ ഡിവിഷന്‍ ബഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാല്‍, ആനി ജോണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. പിന്മാറ്റത്തിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ല. പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ടു കൊടുക്കണമെന്നുള്ള സുപ്രിം കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് മുന്നിലെത്തിയിരുന്നു.

ഇത് നാലാമത്തെ ബഞ്ചാണ് ഈ ഹര്‍ജി കേള്‍ക്കാതെ പിന്മാറുന്നത്. ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി വി അനില്‍കുമാര്‍ എന്നിവരടങ്ങിയ മൂന്നാമത്തെ ബഞ്ച് കഴിഞ്ഞ വെള്ളിയാഴ്ച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. മുന്‍പ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചും. ജസ്റ്റിസ് ചിദംബരേഷ് അടങ്ങിയ ഡിവിഷന്‍ ബെഞ്ചും പിന്മാറിയിരുന്നു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വക്കീലായിരിക്കെ സഭാതര്‍ക്കം സംബന്ധിച്ച കേസില്‍ ഒരു വിഭാഗത്തിനായി ഹാജരായിട്ടുണ്ടെന്ന വാദം യാക്കോബായ വിഭാഗം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ആദ്യ ബെഞ്ചിന്‍റെ പിന്മാറ്റം. കേസ്‌ ചീഫ്‌ ജസ്റ്റിസിന്‍റെ പരിഗണനക്ക്‌ വിടും.

 

prp

Leave a Reply

*