കെ.എസ്.ആര്‍.ടി.സി ലോഫ്ലോര്‍ ബസ്സിനടിയില്‍പെട്ട് വയോധിക മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ലോഫ്ലോര്‍ ബസ്സിനടിയില്‍പെട്ട വയോധിക മരിച്ചു. കുറ്റൂര്‍ തലയാര്‍ സ്വദേശിനി ശ്രീദേവി അമ്മ(71)യാണ് മരിച്ചത്. ബസ്സുകള്‍ പുറത്തേക്ക് പോകുന്ന വഴിയില്‍ വളവിലെത്തിയപ്പോള്‍ പിന്നിലൂടെയെത്തിയ അടൂരിലേക്കുള്ള ലോഫ്ലോര്‍ ബസ്സിന്‍റെ അടിയില്‍ പെടുകയായിരുന്നു. ഇവരുടെ തലയിലൂടെ ബസ്സിന്‍റെ ചക്രം കയറി ഇറങ്ങി. ഇതുവഴി എത്തിയ തിരുവല്ല തഹസില്‍ദാരുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

കനത്തമഴ: കുട്ടനാട്ടിലും കോട്ടയത്തും ജലനിരപ്പ് ഉയരുന്നു

ആലപ്പുഴ: കുട്ടനാട്ടിലും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. ഇടയ്ക്ക് മഴ ശമിച്ചെങ്കിലും വീണ്ടും മഴ പേമാരി പോലെ അനുഭവപ്പെട്ടു. ജലനിരപ്പ് ഉയരുമെന്ന ആശങ്കയിലാണ്. കൈനകരി മേഖലയില്‍ വീടുകളിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞദിവസം കുട്ടനാട്ടിലെ ജലനിരപ്പ് കുറഞ്ഞുവരികയായിരുന്നു.അതേസമയം, കുട്ടനാട്ടുകാര്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും. ബോട്ടുകള്‍ വഴി ആവശ്യസാധനങ്ങളും എത്തിക്കുന്നുണ്ട്. ക്യാമ്പുകളിലേക്ക് പാചകവാതകങ്ങളും കുടിവെള്ളവും എത്തിക്കും. മെഡിക്കല്‍ സംഘം 12 ബോട്ടുകളിലായി ഇന്ന് കുട്ടനാട്ടില്‍ രോഗികള്‍ക്ക് ആശ്വാസമായെത്തും. ആംബുലന്‍സ് ബോട്ട് അടക്കമുള്ള സൗകര്യവും ഇതിനൊപ്പമുണ്ടാകും. ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് […]

ആലപ്പുഴയില്‍ നിയന്ത്രണം തെറ്റിയ ബാര്‍ജ് തീരത്തടിഞ്ഞു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം നീര്‍ക്കുന്നത്ത് നിയന്ത്രണം തെറ്റി ബാര്‍ജ് തീരത്തടിഞ്ഞു. അമ്പലപ്പുഴ ഭാഗത്ത് കടലില്‍ ഒഴുകി നടക്കുകയായിരുന്ന ബാര്‍ജ് പിന്നീട് നീര്‍ക്കുന്നം തീരത്തടിയുകയായിരുന്നു. അബുദാബിയില്‍ നിന്നുള്ള ബാര്‍ജ് ആണെന്നാണ് സൂചന. ഏതെങ്കിലും കപ്പലില്‍ നിന്ന് വേര്‍പെട്ട് എത്തിയതാണോയെന്ന സംശയവും ഉള്ളതിനാല്‍ കോസ്റ്റ് ഗാര്‍ഡ് അന്വേഷണം ആരംഭിച്ചു. അതേസമയം കടല്‍ പ്രക്ഷുബ്ദമായതിനാല്‍ കോസ്റ്റ് ഗാര്‍ഡിന് ബാര്‍ജിന് സമീപം എത്താന്‍ സാധിച്ചിട്ടില്ല. കപ്പലിനെ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ‘ഫ്‌ളോട്ടിങ് ഡ്രൈ ഡോക്ക്’ ആണിതെന്നും സംശയമുണ്ട്.

വീട്ടുകാരുടെ അന്ധവിശ്വാസം: സ്വതന്ത്ര്യമായി ജീവിക്കാന്‍ സഹോദരിമാര്‍ വീടുവിട്ടിറങ്ങി

ആലപ്പുഴ: വീട്ടുകാരുടെ അന്ധമായ മതവിശ്വാസം സഹിക്കാനാകാതെ സഹോദരിമാര്‍ വീടുവിട്ടിറങ്ങി. കോടതിയുടെ അനുമതിയോടെയാണ് യുവതികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ബിരുദധാരിയായ 22കാരിയും ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ 20കാരിയുമാണ് സ്വതന്ത്ര്യമായി ജീവിക്കണമെന്നാവശ്യവുമായി മുന്നോട്ട് വന്നത്. ആലപ്പുഴ മുട്ടത്തെ വീട്ടില്‍ നിന്നും ഇവര്‍ ഒന്നിച്ചിറങ്ങി. ഇതിനെതിരെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടികളെ സ്വതന്ത്ര്യമായി ജീവിക്കാന്‍ കോടതി അനുമതി നല്‍കി. മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിക്കാത്തതിനും ആചാരങ്ങള്‍ പിന്തുടരാത്തതിനും വീട്ടില്‍നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതിനാലാണ് വീടു വിട്ടത്. ജോലിചെയ്യണം, ജീവിക്കാനുള്ള പണം സ്വന്തമായി കണ്ടെത്തണം. സഹോദരിയെ […]

കുടുംബവഴക്കിന് പരിഹാരം തേടിയെത്തിയ യുവതിക്ക് പള്ളി ഒാഫീസില്‍ പീഡനം

കായംകുളം:  ഓര്‍ത്തഡോക്സ് സഭയിലെ മറ്റൊരു വൈദികനെതിരെയും മാനഭംഗത്തിന് പൊലീസ് കേസ്. മാവേലിക്കര സ്വദേശിനിയായ യുവതിയായ വീട്ടമ്മയുടെ പരാതിയിന്മേല്‍ ഫാദര്‍ ബിനു ജോര്‍ജിനെതിരെ ആലപ്പുഴ കായംകുളം പൊലീസാണ് കേസെടുത്തത്. യുവതിയെ ഇന്നലെ വൈകീട്ട് വൈദ്യപരിശോധന നടത്തി. മാവേലിക്കര ഭദ്രാസന പരിധിയിലുള്ള ഓലകെട്ടി പള്ളിയിലെ വൈദികനായിരുന്ന ഫാദര്‍ ബിനു ജോര്‍ജ് കുടുംബവഴക്ക് പരിഹരിക്കാനായി വിളിപ്പിച്ച ശേഷം പള്ളിയുടെ ഓഫിസില്‍ പീഡിപ്പിച്ചു എന്നാണ് യുവതിയായ വീട്ടമ്മയുടെ പരാതി. 2014 ലായിരുന്നു സംഭവം. ഇതിനു ശേഷം യുവതി ഭര്‍ത്താവുമൊത്ത് ഭദ്രാസന അധികാരികളെ കണ്ട് […]

ആലപ്പുഴയിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

ആലപ്പുഴ ചാരുംമൂട്ടിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം.സംഭവത്തില്‍ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നൗജസിന് വെട്ടേറ്റു. പരിക്കേറ്റ മൂന്നുപേരെ നൂറനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ നേതാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെ ചാരാമൂട്ടില്‍ പ്രകടനം നടത്തിയ എസ്എഫ്‌ഐക്കാര്‍ എസ്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ വിദ്യാർത്ഥിയെയാണ് പോസ്റ്ററൊട്ടിച്ച് മടങ്ങുന്ന വഴി ഇരുപതോളം ക്യാമ്പസ്സ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പിറകില്‍ […]

വെറുതെ പാടിയ പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വൈറലാക്കി: അമ്പരന്ന് ഗായകന്‍

തലയിലൊരു തോര്‍ത്തു കെട്ടി ​റബര്‍ തോട്ടത്തിലിരുന്ന് കൂടെ ജോലി ചെയ്തു കൊണ്ടിരുന്ന ചേട്ടന് വേണ്ടി നൂറനാട് സ്വദേശി രാകേഷ് ഒരു പാട്ട് പാടി. ജോലി സ്ഥലത്തുണ്ടായിരുന്ന കൂട്ടുകാരന്‍ വീഡിയോ എടുത്ത് വാട്ട്സാപ്പില്‍ പോസ്റ്റ് ചെയ്തു. അതോടെ രാകേഷിന്‍റെ ജീവിതം മാറി മറിഞ്ഞു. ആരാണീ ഗായകന്‍ എന്നായി എല്ലാവരുടെയും അന്വേഷണം. നാലു ദിവസം മുമ്പാണ് ഇത് സംഭവിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ആരാണീ പാട്ടുകാരനെന്നായി സോഷ്യല്‍ മീഡിയ. ആളെ കണ്ടെത്തുകയും ചെയ്തു. ഫോണിലേക്ക് കോളുകള്‍ വന്നു തുടങ്ങിയപ്പോഴാണ് […]

കുട്ടനാട് വായ്പാ കുംഭകോണം; ഫാദര്‍ തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍

ആലപ്പുഴ: കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പ് കേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തു. രാമങ്കരി കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കുട്ടനാട് വികസന സമിതി ഓഫീസില്‍ വച്ച്‌ ചൊവ്വാഴ്ചയാണ് ഫാദര്‍ പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്.ആകെ 12 കേസുകളാണ് പീലിയാനിക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. എന്‍സിപി നേതാവ് അഡ്വ. റോജോ മാത്യുവും ഭാര്യയും ഇപ്പോഴും ഒളിവിലാണ്. 2014ല്‍ എടത്വ കനറാ ബാങ്കില്‍നിന്ന് മേജോ വായ്പയെടുത്തെന്നും പലിശ സഹിതം 4.50 ലക്ഷം തിരിച്ചടക്കണമെന്നും കാട്ടി ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് വിവരം […]

ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ച ഫ്ല​ക്സി​ല്‍ ക​രി​ഓ​യി​ല്‍

ആ​ല​പ്പു​ഴ: കേരള കോണ്‍ഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം രൂക്ഷമാകുന്നു. മു​ന്‍​ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി​യുടെ ഫ്ളക്സില്‍ കരിഓയില്‍ ഒഴിച്ചു. ഉമ്മന്‍ ചാണ്ടിക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ച്‌ ആലപ്പുഴ ന​ഗ​ര​ത്തി​ല്‍ സ്ഥാ​പി​ച്ച ഫ്ള​ക്സി​ലാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നത്. മു​ല്ല​യ്ക്ക​ല്‍ കോ​ട​തി​പ്പാ​ല​ത്തി​നു സ​മീ​പം ന​ട​പ്പാ​ത​യ്ക്കു​മു​ന്നി​ല്‍ സ്ഥാ​പി​ച്ച ഫ്ലക്സി​ലാ​ണ് ക​രി​ഓ​യി​ല്‍ ഒ​ഴി​ച്ചി​രി​ക്കു​ന്ന​ത്. ജ​ന​നാ​യ​ക​ന്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലേ​ക്ക് എ​ന്ന് മു​ക​ളി​ലും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉമ്മന്‍​ചാ​ണ്ടി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്ന് താ​ഴെ​യും എ​ഴു​തി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മു​ഴു​വ​ന്‍ ചി​ത്രം സ​ഹി​തം ടൗണ്‍ കോ​ണ്‍​ഗ്ര​സ് […]

യു​വാ​വി​നെ ബ​ന്ധു​വീ​ട്ടി​ല്‍ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ബന്ധുവീട്ടില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ത്തുശേരി സ്വദേശി സുജിത്ത്(25) ആണ് കൊല്ലപ്പെട്ടത്. ആര്യാട് നോര്‍ത്ത് കോളനിയിലെ ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വീ​ട്ടു​ട​മ​യെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇവര്‍ ആദ്യം പറഞ്ഞത് മോഷണ ശ്രമത്തിനിടെയാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ്. എന്നാല്‍ പിന്നീട് പറയുന്നത് കിടപ്പറയില്‍ ഒളിഞ്ഞു നോക്കിയതിനാണ് ഗൃഹനാഥന്‍ വെട്ടിക്കൊന്നതെന്നാണ്. വീട്ടുടമയുടെ മൊഴിയില്‍ സംശയമുള്ളതിനാല്‍ ഇന്ന് വീണ്ടും പോലീസ് ഇയാളെ ചോദ്യം ചെയ്യും.