ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ച ഫ്ല​ക്സി​ല്‍ ക​രി​ഓ​യി​ല്‍

ആ​ല​പ്പു​ഴ: കേരള കോണ്‍ഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം രൂക്ഷമാകുന്നു. മു​ന്‍​ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി​യുടെ ഫ്ളക്സില്‍ കരിഓയില്‍ ഒഴിച്ചു. ഉമ്മന്‍ ചാണ്ടിക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ച്‌ ആലപ്പുഴ ന​ഗ​ര​ത്തി​ല്‍ സ്ഥാ​പി​ച്ച ഫ്ള​ക്സി​ലാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നത്.

മു​ല്ല​യ്ക്ക​ല്‍ കോ​ട​തി​പ്പാ​ല​ത്തി​നു സ​മീ​പം ന​ട​പ്പാ​ത​യ്ക്കു​മു​ന്നി​ല്‍ സ്ഥാ​പി​ച്ച ഫ്ലക്സി​ലാ​ണ് ക​രി​ഓ​യി​ല്‍ ഒ​ഴി​ച്ചി​രി​ക്കു​ന്ന​ത്. ജ​ന​നാ​യ​ക​ന്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലേ​ക്ക് എ​ന്ന് മു​ക​ളി​ലും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉമ്മന്‍​ചാ​ണ്ടി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്ന് താ​ഴെ​യും എ​ഴു​തി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മു​ഴു​വ​ന്‍ ചി​ത്രം സ​ഹി​തം ടൗണ്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പേ​രി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​താ​ണ് ഫ്ള​ക്സ്.

വ്യാഴാഴ്ച രാ​ത്രി​യി​ല്‍ കരിഓയില്‍ ഒ​ഴി​ച്ച​താ​കാ​നാ​ണ് സാ​ധ്യ​ത. ഇന്ന് രാ​വി​ലെ മ​ഴ പെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ക​രി​ഓ​യി​ല്‍ ഒ​ലി​ച്ചി​റ​ങ്ങി​യ നി​ല​യി​ലു​മാ​ണ്. രാ​ജ്യ​സ​ഭ സീ​റ്റ് വി​ഷ​യ​ത്തി​ല​ട​ക്കം കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ത​ന്നെ അ​സം​തൃ​പ്തി​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണോ ഇ​തെ​ന്ന സം​ശ​യ​വു​മു​ണ്ട്. അ​തോ മ​റ്റാ​രെ​ങ്കി​ലും വി​ഷ​യം ഉപയോ​ഗി​ക്കാ​ന്‍ ചെ​യ്ത​താ​ണോ​യെ​ന്നും സം​ശ​യി​ക്കു​ന്നു.

prp

Related posts

Leave a Reply

*