അമ്മയില്‍ പൃഥ്വിരാജിനും രമ്യാ നമ്പീശനും അച്ചടക്ക നടപടിയെന്ന് വാര്‍ത്തകള്‍

താരസംഘടനയില്‍ അഴിച്ചുപണികള്‍ തുടങ്ങിയതായാണ് വിവരം. പുനഃസംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്‍റ ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിയുന്നുവെന്ന വാര്‍ത്തയാണ് നേരത്തെ പുറത്തുവന്നത്.

പുതിയ പ്രസിഡന്‍റ് മോഹന്‍ലാല്‍ ആയിരിക്കുമെന്ന സൂചനയും നല്‍കിയിരുന്നു. അതേസമയം, നടന്‍ പൃഥ്വിരാജിനെയും നടി രമ്യാനമ്പീശനെയും സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന വ്യാജ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്. എന്നാല്‍, അത്തരത്തിലൊരു നടപടികളൊന്നും ഇല്ലെന്നാണ് അമ്മ സംഘടനാപ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കെതിരേ പരസ്യമായി പ്രതികരിച്ചവരാണ് പൃഥ്വിരാജും രമ്യാ നമ്പീശനും. ഇവര്‍ക്കെതിരെ നടപടി കൈക്കൊള്ളാന്‍ ധാരണയെന്നുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്. അതേസമയം, സംഘടനയില്‍ അഴിച്ചുപണികള്‍ നടക്കുന്നുണ്ട്. ഈ മാസം 24ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് തീരുമാനമാകും. ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഇന്നസെന്‍റ് വ്യക്തമാക്കിയിരുന്നു.

തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മമ്മൂട്ടിയും സ്ഥാനം ഒഴിയുന്നുവെന്ന് പറഞ്ഞിരുന്നു. പുതു തലമുറയ്ക്കുവേണ്ടിയാണ് മാറി കൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയ തലമുറയാണ് ഇനി മലയാള സിനിമാ സംഘടനകളെ മുന്നില്‍ നിന്ന് നയിക്കേണ്ടതെന്നാണ് മമ്മൂട്ടി പറഞ്ഞത്. മാത്രമല്ല, നിരവധി പ്രൊജക്റ്റുകളുടെ തിരക്കുകളില്‍ പെട്ടതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം നീക്കിവെയ്ക്കാനാകില്ല.

സ്ത്രീകളെയും യുവാക്കളെയും പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാന്‍ മമ്മൂട്ടി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.  2015 മുതല്‍ 2018 വരെയാണ് നിലവിലുളള കമ്മിറ്റിയുടെ കാലാവധി. നീണ്ട 17 വര്‍ഷം പ്രസിഡന്റായ ശേഷമാണ് ഇന്നസെന്‍റ് സ്ഥാനമൊഴിയുന്നത്. തുടര്‍ച്ചയായി നാല് തവണയാണ് ഇന്നസെന്‍റ് പ്രസിഡന്‍റ് സ്ഥാനം വഹിച്ചത്.

prp

Related posts

Leave a Reply

*