നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ദേശീയപാതയില്‍ കൊമ്മാടിയിലാണ് സംഭവം നടന്നത്. അപകടത്തില്‍ ആര്‍ക്കും ആര്‍ക്കും പരിക്കുകളില്ല. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.  

91 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ആലപ്പുഴ: 91 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ചാത്തങ്കേരി സ്വദേശി ബിജുവിനെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിജുവിനെ ആലപ്പുഴ പുളിങ്കുന്നിലെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് അതി സഹസീകമായി പിടികൂടിയത്. കഴിഞ്ഞ മാസം 16ന് തിരുവല്ലക്ക് സമീപം പുളിക്കീഴിലാണ് സംഭവം നടന്നത്. 40 വയസുള്ള ബിജു പുലര്‍ച്ചെ മൂന്ന് മണിയോടെ 91കാരിയുടെ വീട്ടില്‍ കയറി. അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. ഉറങ്ങിക്കിടന്ന വൃദ്ധയെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും […]

ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ചെന്ന് സംശയിച്ചിരുന്ന പെണ്‍കുട്ടി മരിച്ചു

ആലപ്പുഴ: തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കേ രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ചുവെന്ന് വിവാദത്തില്‍പെട്ട പെണ്‍കുട്ടി മരിച്ചു. മജ്ജയില്‍ കാന്‍സര്‍ ബാധിച്ച പത്തുവയസ്സുകാരി കഴിഞ്ഞ ഒരാഴ്ചയായി ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് ഒരു മണിയോടെയാണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണു രക്താര്‍ബുദത്തെത്തുടര്‍ന്ന് കുട്ടി ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയത്. ചികിത്സയുടെ ഭാഗമായി കുട്ടിക്കു റേഡിയേഷന്‍ തെറാപ്പി നടത്തി. അതിനു ശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞു. ഇതു പരിഹരിക്കാനായി ആര്‍സിസിയില്‍ നിന്ന് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് […]

കുളിപ്പിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു

മാവേലിക്കര: കുളിപ്പിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. എറണാകുളം പറവൂര്‍ തത്തപ്പള്ളി കിഴക്കേപ്പുറം മണ്ടാംപറമ്പില്‍ റെനി.എം.വി (കുട്ടന്‍-33) ആണ് മരിച്ചത്. കൊറ്റാര്‍കാവ് ദുര്‍ഗാദേവി ക്ഷേത്രവളപ്പില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ദേവസ്വം ബോര്‍ഡിന്റെ ഏവൂര്‍ കണ്ണനെന്ന ആനയാണ് റെനിയെ ചവിട്ടിയത്. ക്ഷേത്രത്തിലേക്ക് ചടങ്ങിന് കൊണ്ടുപോകുന്നതിന് മുന്നോടിയായി ആനയെ കുളിപ്പിക്കുകയായിരുന്നു പാപ്പാന്മാരായ റെനിയും ശരതും വിനയനും. ഇതിനിടെ  പിന്‍കാലുകൊണ്ട് ആന റെനിയെ തൊഴിക്കുകയായിരുന്നു. തൊഴിയേറ്റ് നിലത്തുവീണ റെനിയെ ചവിട്ടുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവര്‍ ആനയുടെ ശ്രദ്ധ […]

വനിത പഞ്ചായത്തംഗത്തോട് അശ്ലീലസംഭാഷണം; ബിജെപി നേതാവിനെതിരെ കേസ്

അമ്പലപ്പുഴ: ബിജെപിയുടെ വനിത പഞ്ചായത്തംഗത്തോട് ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ച ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് ബിജെപി ബൂത്ത് പ്രസിഡന്‍റ് ആഞ്ഞിലിപ്പറമ്പില്‍ സുനില്‍കുമാറിനെതിരെയാണ്  പുന്നപ്ര പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്ത്രീകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുക, അസഭ്യം പറയുക, പോസ്റ്റര്‍ പ്രചരിപ്പിക്കുക, ജാതിപറഞ്ഞ് ആക്ഷേപിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.  അശ്ലീലസംഭാഷണം ചോദ്യം ചെയ്ത ഇതേ വാര്‍ഡിലെ പ്രതിനിധിയായ ബിന്ദുവിനെ സുനില്‍കുമാര്‍ അസഭ്യവും ജാതിപറഞ്ഞും ആക്ഷേപിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ജില്ലാപൊലീസ് മേധാവിയ്ക്കും പുന്നപ്ര […]

ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ ബാബു (48)​, ​ മക്കളായ അഭിജിത്ത് (18)​,​ അമര്‍ജിത്ത് (16)​ എന്നിവരാണ് മരിച്ചത്. ബാബുവിന്‍റെ ഭാര്യ ലിസി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ചയോടെ തോട്ടപ്പള്ളി കല്‍പകവാടിയിലാണ് അപകടം നടന്നത്. നിറുത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടം. ഡ്രൈവിങ്ങിനിടെ  ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  

കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. അമ്പലക്കടവില്‍ സ്വകാര്യ സ്ഥാപനത്തിലെ കിണറ്റിനകത്ത് കുഴല്‍ക്കിണര്‍ താഴ്ത്താനിറങ്ങിയ മുഹമ്മ സ്വദേശി അമല്‍, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. ഒരാളെ നാട്ടുകാര്‍ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.  3 പേര്‍ ചേര്‍ന്നായിരുന്നു കിണര്‍ വൃത്തിയാക്കാനിറങ്ങിയത്.   വിസ്തൃതി കുറഞ്ഞ കിണറാണ് അപകടത്തിനിടയാക്കിയത്. കുഴല്‍ക്കിണറിനുള്ള പൈപ്പ് താഴ്ത്തിയ ഉടന്‍ ഉടന്‍ വെള്ളവും ദുര്‍ഗന്ധം നിറഞ്ഞ വാതകവും പുറത്തേക്ക് വരികയായിരുന്നു. ക്ഷണനേരം കൊണ്ട് കിണറിന്‍റെ എട്ട് പടവുകളോളം ചെളി നിറഞ്ഞു. തൊഴിലാളികള്‍ ഇതില്‍ പെട്ടുപോവുകയായിരുന്നു. […]

തോമസ്‌ ചാണ്ടിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കായൽ കയ്യേറ്റ കേസിലെ ഹൈക്കോടതി വിധിയും കളക്ടറുടെ റിപ്പോർട്ടും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസുമാരായ എസ്എ ബോബ്ഡേ, നാഗേശ്വർ റാവു എന്നിവരങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ഈ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജിമാരായ  എം കാൻവീൽക്കർ, അഭയ് മനോഹർ സപ്രേ, കുര്യൻ ജേസഫ് എന്നിവര്‍ തുടര്‍ച്ചയായി പിന്മാറിയിരുന്നു. അതിന്ശേഷമാണ് ഈ കേസ് ജസ്റ്റിസ് എസ്എ ബോബ്ഡേയുടെ ബെഞ്ചിലേക്ക് എത്തിയത്. ഹൈക്കോടതി വിധിയും പരാമർശവും ഭരണഘടനാപരമായി തെറ്റാണെന്നാകും തോമസ്ചാണ്ടിയുടെ അഭിഭാഷകർ കോടതിയില്‍ വാദിക്കുക എന്നാണ് […]

പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളുമായി ഉല്ലാസയാത്രയ്ക്ക് പോയ യുവാവ് കുടുങ്ങി

ആലപ്പുഴ: മാരാരിക്കുളത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളുമായി ഉല്ലാസയാത്രയ്ക്ക് പോയ യുവാവിനെ പിടികൂടി. കഞ്ഞിക്കുഴി പത്താം വാര്‍ഡില്‍ ശ്യാമി(18)നെയാണ് മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് 15 വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം ഇയാളെ പിടികൂടിയത്. വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ പെണ്‍കുട്ടികളുമായി വാഗമണിലേക്ക് പോവുകയായിരുന്നു യുവാവ്. കുട്ടികളെ കാണാതായെന്ന് മനസ്സിലായ ഉടനെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശ്യാമിനെയും പെണ്‍കുട്ടികളെയും പിടികൂടിയത്. കുട്ടികളുടെ സുഹൃത്ത് കൂടിയാണ് പിടിയിലായ ശ്യാം. കയര്‍ ഫാക്ടറിയിലെ ടെന്‍സിലിങ് തൊഴിലാളിയാണ്. […]

ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

ആലപ്പുഴ: ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.  രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സെബാസ്റ്റ്യന്‍ (7) ആണ് തലവടി ചൂട്ടുമാലില്‍ എല്‍പിജിഎസ് സ്കൂളിലെ ശുചിമുറിയുടെ ഭിത്തി  ഇടിഞ്ഞുവീണ് മരിച്ചത്. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടികളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ട്ചിറയില്‍ ബന്‍സന്‍റെയും ആന്‍സമ്മയുടെയും മകനാണ് മരിച്ച സെബാസ്റ്റ്യന്‍.