പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളുമായി ഉല്ലാസയാത്രയ്ക്ക് പോയ യുവാവ് കുടുങ്ങി

ആലപ്പുഴ: മാരാരിക്കുളത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളുമായി ഉല്ലാസയാത്രയ്ക്ക് പോയ യുവാവിനെ പിടികൂടി. കഞ്ഞിക്കുഴി പത്താം വാര്‍ഡില്‍ ശ്യാമി(18)നെയാണ് മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെയാണ് 15 വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം ഇയാളെ പിടികൂടിയത്. വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ പെണ്‍കുട്ടികളുമായി വാഗമണിലേക്ക് പോവുകയായിരുന്നു യുവാവ്.

കുട്ടികളെ കാണാതായെന്ന് മനസ്സിലായ ഉടനെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ശ്യാമിനെയും പെണ്‍കുട്ടികളെയും പിടികൂടിയത്.

കുട്ടികളുടെ സുഹൃത്ത് കൂടിയാണ് പിടിയിലായ ശ്യാം. കയര്‍ ഫാക്ടറിയിലെ ടെന്‍സിലിങ് തൊഴിലാളിയാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

 

 

 

prp

Related posts

Leave a Reply

*