കുന്നംകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ 2 യുവാക്കള്‍ മരിച്ചു

കുന്നംകുളം: കുന്നംകുളത്തെ ദേശീയ പാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. കൊങ്ങണൂര്‍കാവില്‍ കാളിദാസന്‍റെ മകന്‍ അഭിലാഷ് (28), പോര്‍ക്കുളം ചെറുവത്തൂര്‍ പ്രിന്‍സന്‍റെ മകന്‍ അഗസ്റ്റിന്‍(28) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെ പാറേംപാടം വിക്ടറിക്കടുത്ത് വച്ചായിരുന്നു അപകടം നടന്നത്. കുന്നകുളത്ത് നിന്നും വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു രണ്ടുപേരും. എതിര്‍ദിശയില്‍ നിന്നും മരങ്ങള്‍ കയറ്റി വന്നിരുന്ന ലോറിയില്‍ ഇവരുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അഭിലാഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അഗസ്റ്റിന്‍ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്.

കുന്നംകുളത്തെ ടെമ്പോ ട്രാവലര്‍ ഡ്രൈവറാണ് അഭിലാഷ് അഗസ്റ്റിന്‍ കാറ്ററിങ് തൊഴിലാളിയാണ്. മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. ഉച്ചയ്ക്ക് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

 

 

 

prp

Related posts

Leave a Reply

*