ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ ബാബു (48)​, ​ മക്കളായ അഭിജിത്ത് (18)​,​ അമര്‍ജിത്ത് (16)​ എന്നിവരാണ് മരിച്ചത്. ബാബുവിന്‍റെ ഭാര്യ ലിസി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നു പുലര്‍ച്ചയോടെ തോട്ടപ്പള്ളി കല്‍പകവാടിയിലാണ് അപകടം നടന്നത്. നിറുത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടം. ഡ്രൈവിങ്ങിനിടെ  ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

 

prp

Related posts

Leave a Reply

*