ആലപ്പുഴ: തോട്ടപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ ബാബു (48), മക്കളായ അഭിജിത്ത് (18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നു പുലര്‍ച്ചയോടെ തോട്ടപ്പള്ളി കല്പകവാടിയിലാണ് അപകടം നടന്നത്. നിറുത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടം. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
![prp](https://keralaviews.com/wp-content/uploads/2015/03/AMC-AD-3.jpg)