ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ചെന്ന് സംശയിച്ചിരുന്ന പെണ്‍കുട്ടി മരിച്ചു

ആലപ്പുഴ: തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കേ രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ചുവെന്ന് വിവാദത്തില്‍പെട്ട പെണ്‍കുട്ടി മരിച്ചു. മജ്ജയില്‍ കാന്‍സര്‍ ബാധിച്ച പത്തുവയസ്സുകാരി കഴിഞ്ഞ ഒരാഴ്ചയായി ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്നു.

വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് ഒരു മണിയോടെയാണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണു രക്താര്‍ബുദത്തെത്തുടര്‍ന്ന് കുട്ടി ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയത്. ചികിത്സയുടെ ഭാഗമായി കുട്ടിക്കു റേഡിയേഷന്‍ തെറാപ്പി നടത്തി. അതിനു ശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞു. ഇതു പരിഹരിക്കാനായി ആര്‍സിസിയില്‍ നിന്ന് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്നു സംശയമുണര്‍ന്നത്.സംഭവത്തില്‍ ആര്‍സിസിയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു

പിന്നീട് നടന്ന വിദഗ്ധ പരിശോധനയില്‍ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും എച്ച്‌ഐവി ഉണ്ടായിരുന്നില്ല. നാല് തവണ കീമോ തെറാപ്പി ചികിത്സക്ക് വിധേയയായ പെണ്‍കുട്ടി പല തവണയായി രക്തം സ്വീകരിച്ചിരുന്നു. അഞ്ചാമത്തെ കീമോയ്ക്ക് മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തിയത്. ഇതോടെ ആര്‍സിസിയുടെ വിശ്വാസ്യത തന്നെ സംശയത്തിന്റെ നിഴലിലായി. ആര്‍സിസിയ്ക്ക് രക്തംനല്‍കിയ ദാതാവില്‍ നിന്നും രക്തം സ്വീകരിച്ചവരും ഭീതിയിലായിരുന്നു.

എന്നാല്‍ ചെന്നൈ റീജണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചുവെങ്കിലും ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

 

 

prp

Related posts

Leave a Reply

*