മുഖക്കുരു മാറാന്‍ ടൂത്ത്‌പേസ്റ്റ്‌ മതി

മുഖക്കുരു മാറാന്‍ പല വഴികളും തെരഞ്ഞെടുക്കുന്നവരാണ് നാം. ക്രീമുകളും മറ്റും മാറിമാറി ഉപയോഗിച്ചിട്ടും പരിഹാരം കാണുന്നില്ലേ.. എങ്കില്‍ ഇനി ടെന്‍ഷന്‍ ആവണ്ട.  മുഖക്കുരുവിന് പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് ടൂത്ത്‌പേസ്റ്റ് കൊണ്ട്  നിങ്ങളുടെ മുഖക്കുരുവിന്‍റെ വലിപ്പം കുറക്കാം. പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ടോക്‌സിന്‍ മുഖക്കുരുവിന് കാരണമാകുന്നബാക്ടീരിയയെ അപ്പാടെ ഇല്ലാതാക്കാനും, ക്ലെന്‍സിംഗ്, ബ്ലീച്ച് ഘടകങ്ങള്‍അടങ്ങിയിട്ടുള്ള പേസ്റ്റ് മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. പേസ്റ്റിലെ സിലിക്ക ചര്‍മ്മത്തിന്‍റെ കേടുപാടുകള്‍ ഇല്ലാതാക്കുകയും ഹൈഡ്രജന്‍ പെറോക്‌സൈഡ് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നാച്ചുറല്‍ ഓര്‍ഗാനിക് […]

സൗന്ദര്യം നിലനിര്‍ത്താന്‍ കഞ്ഞിവെള്ളം

സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നഒന്നാണ് കഞ്ഞിവെള്ളം. പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ളവയെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം സഹായിക്കുന്നു . പെട്ടെന്ന് തന്നെ ക്ഷീണം അകറ്റാന്‍ മറ്റ് ഏതൊരു എനര്‍ജി ഡ്രിങ്ക് പോലെ തന്നെ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. പലവിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് കഞ്ഞിവെള്ളം പരിഹാരമാകുന്നു. *കണ്ടീഷണര്‍ മുടിയുടെ ആരോഗ്യത്തിന് കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച്നോക്കൂ. ഷാമ്പൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി […]

വനിതകള്‍ക്ക് ആദരവുമായി ‘വുമണ്‍സ് ഡേ’ ഹ്രസ്വചിത്രം -VIDEO

മിക്ക യാത്രകളിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ചലച്ചിത്ര സംവിധായകന്‍ ബേസില്‍ മാത്യു സംവിധാനം ചെയ്ത ഹ്രസ്വചിത്രം വുമണ്‍സ് ഡെ ശ്രദ്ധേയമാകുന്നു. യുട്യുബില്‍ മാത്രം വുമണ്‍സ് ഡെ കണ്ടത് ലക്ഷക്കണക്കിന് പേരാണ്. സമൂഹത്തിലെ ഓരോ സ്ത്രീകളുടെയും പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയാണ് വുമണ്‍സ് ഡെ എന്ന ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. കൊളേജില്‍ നിന്നും ബസ്സില്‍ സ്വന്തം വീട്ടിലേക്ക് യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടി നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ചലച്ചിത്ര സംവിധായകന്‍ കൂടെയായ ബേസില്‍ മാത്യുവാണ് ചിത്രത്തിന്‍റെ രചനയും, സംവിധാനവുമെല്ലാം നിര്‍വഹിച്ചിരിക്കുന്നത്. […]

മുഖത്തെ കുഴികള്‍ക്ക് നിമിഷപരിഹാരം

തുറന്നതും വലുതുമായ കുഴികൾ സാധാരണയായി എണ്ണമയമുള്ള ചർമ്മമുള്ള ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. എന്നാൽ വരണ്ട ചർമ്മത്തോടുകൂടിയ ആളുകൾക്ക് ഇത് സംഭവിക്കില്ല എന്ന് അർത്ഥമില്ല. എല്ലാ ചർമ്മക്കാർക്കും അവരവരുടെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. തുറന്നതും വലിയ കുഴികളുള്ളവർക്ക് മുഖക്കുരു,ബ്ലാക്‌ഹെഡ്‌സ് എന്നിവ ഉണ്ടാകുന്നു.അതിനാൽ ഇതിന്‍റെ കാരണം കണ്ടെത്തി അത് പരിഹരിക്കുന്നതാണ് നല്ലത്. കുഴികൾ ചുരുക്കാനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ചുവടെ കൊടുക്കുന്നു. ഒരു പ്രകൃതിദത്ത ടോണറാണ് ആപ്പിൾ സൈഡർ വിനാഗിരി.ഇത് ചർമ്മത്തിന്‍റെ പി എച്ച് ബാലൻസ് ചെയ്യുകയും അമിത എണ്ണമയം […]

പേനിനെ തുരത്താം മിനിട്ടുകള്‍ക്കുള്ളില്‍

കേശസംരക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പേന്‍. കുട്ടികളുടെ തലയില്‍ മാത്രമല്ല ഏത് പ്രായക്കാര്‍ക്കും പ്രശ്നമാകാവുന്ന ഒന്നാണ് പേന്‍. എന്നാല്‍ പേനിനെ പൂര്‍ണമായും ഇല്ലാതാക്കുകയും മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വെളുത്തുള്ളി ആരോഗ്യഗുണങ്ങള്‍ മാത്രമല്ല ഇങ്ങനെ ചില ഉപയോഗങ്ങളും ഇതിലൂടെ ഉണ്ട് എന്നതാണ് സത്യം. വെളുത്തുള്ളി അല്ലി എടുത്ത് പേസ്റ്റാക്കി നാരങ്ങ നീര് മിക്സ് ചെയ്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കുക. ഇളം ചൂടുള്ള വെള്ളത്തില്‍ അഞ്ച് മിനിട്ട് കഴിഞ്ഞ് തല […]

ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ പഴം ഫേസ്പാക്ക് വെറും 3 ദിവസം

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളാണ്. പ്രായമാകുന്നത് പലവിധത്തിലും നമ്മുടെ മനസമാധാനം കളയുന്ന ഒന്നാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു നേന്ത്രപ്പഴം. മാത്രമല്ല വരണ്ട ചര്‍മ്മത്തിനും ഇത് പരിഹാരം കാണുന്നു. ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കി അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു നേന്ത്രപ്പഴം. എന്തൊക്കെയാണ് ഇത്തരത്തില്‍ ചര്‍മ്മത്തിന് നേന്ത്രപ്പഴം കൊണ്ട് സൗന്ദര്യസംരക്ഷണം സാധ്യമാകുന്നത് എന്ന് നോക്കാം. തേനും നേന്ത്രപ്പഴവും നേന്ത്രപ്പഴം പേസ്റ്റാക്കി […]

ഒരാഴ്ച കൊണ്ട് വെളുക്കാന്‍ വെളുക്കാന്‍ കര്‍പ്പൂരമിട്ട വെളിച്ചെണ്ണ

വെളിച്ചെണ്ണ ധാരാളം ആരോഗ്യ, സൗന്ദര്യഗുണങ്ങളുളള ഒന്നാണ്. പല സൗന്ദര്യ, ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ചര്‍മത്തിനു മാത്രമല്ല, മുടിയ്ക്കും ഇത് ഏറെ നല്ലതാണ്. തികച്ചും പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ വഴിയെന്നു വേണമെങ്കില്‍ പറയാം. ഇതുപോലെയാണ് കര്‍പ്പൂരവും. സാധാരണ പൂജകള്‍ക്കായി ഉപയോഗിയ്ക്കുമെങ്കിലും ധാരാളം ആരോഗ്യ, സൗന്ദര്യ ഗുണങ്ങള്‍ ഇതിനുമുണ്ട്. പ്രത്യേകിച്ചും പച്ചക്കര്‍പ്പൂരം. വെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരവും കലര്‍ത്തി മുഖത്തു പുരട്ടുന്നതു നല്ലൊന്നാന്തരം സൗന്ദര്യസംരക്ഷണവഴിയാണ്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരം. അലര്‍ജി മുഖത്തുണ്ടാകുന്ന ചൊറിച്ചിലിനുളള നല്ലൊരു പരിഹാരമാണ് കര്‍പ്പൂരം കലര്‍ത്തിയ വെളിച്ചെണ്ണ. ഇത് ചര്‍മത്തിലെ […]

ബീറ്റ്റൂട്ട് ഫേഷ്യല്‍ പരീക്ഷിക്കൂ; മാറ്റങ്ങള്‍ അനുഭവിച്ചറിയൂ…

ആരും ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഒന്നായിരിക്കും ബീറ്റ്റൂട്ട് ഫേഷ്യല്‍. എന്നാല്‍ ഇത് ചര്‍മത്തിന് വളരെ ഉത്തമമാണ്. മുഖത്തെ പാടും ,ബ്ലാക്ക് ഹെയ്ഡ്സും ചുണ്ടിലെ കറുപ്പ് നിറവും അകറ്റാന്‍ ബീറ്റ്റൂട്ട് ഫേഷ്യല്‍ സഹായിക്കും. ബീറ്റ്റൂട്ട് ചുണ്ടില്‍ ഉപയോഗിക്കുന്നത് ചുണ്ടിന്റെ നിറം വര്‍ദ്ധിപ്പിക്കും. അയേണ്‍ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. അതുകൊണ്ട് തന്നെ ബീറ്റ്റൂട്ട് ജ്യൂസ്. ദിവസവും കഴിയ്ക്കുന്നത് രക്തത്തെ ശുദ്ധീകരിയ്ക്കുകയും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖത്തിന് നിറത്തേക്കാളുപരി ഒരു തിളക്കമുണ്ട്. ഇതിനെ ഏറ്റവും അധികം സഹായിക്കുന്നത് ബീറ്റ്റൂട്ട് തന്നെയാണ്. […]

കഷണ്ടി മാറാന്‍ ഉരുളക്കിഴങ്ങോ?

കഷണ്ടി പുരുഷന്മാര്‍ക്ക് എന്നും വലിയ പ്രശ്നമാണ്. അതിനുളള പരിഹാരമാര്‍ഗം തേടുകയാണ് പലരും. കഷണ്ടി മാറാന്‍ ഉരുളക്കിഴങ്ങോ? ഇതാണ് ഇപ്പോള്‍ പലര്‍ക്കുമുളള സംശയം. ഉരുളക്കിഴങ്ങ് വറുത്തത് കഴിക്കുന്നത് മുടിവളരാന്‍ സഹായിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രബന്ധമെഴുതിയ യോകോഹാ സര്‍വകലാശാലാ ഗവേഷകരുടെ നേരെയാണ് ഈ ചോദ്യം. ഒടുവില്‍ സര്‍വകലാശാലാ ഗവേഷകരുടെ വിശദീകരണവും വന്നു. ഫ്രഞ്ച് ഫ്രൈസ് തയാറാക്കാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ അടങ്ങിയ ഡൈമീതൈല്‍പോളിസിലോക്സേന്‍ എലികളില്‍ പരീക്ഷിച്ചെന്നും അവയ്ക്ക് രോമം വളര്‍ന്നെന്നും ബയോമെറ്റീരിയല്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം നടത്തിയത്. എന്നാല്‍ ഫലം […]

മുടിയഴകിന് ചില പൊടിക്കൈകള്‍

നീണ്ടു ഇടതൂര്‍ന്ന മുടി ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.അത് കൊണ്ട് തന്നെ മുടിക്കുണ്ടാകുന്ന താരന്‍,മുടി കൊഴിച്ചില്‍,തുടങ്ങിയവ എല്ലാവരെയും അസ്വസ്ഥമക്കാറുണ്ട്..ഇതാ മുടിയഴകിന് ചില നുറുങ്ങു വിദ്യകള്‍. * തലമുടി തഴച്ചു വളരാന്‍ നെല്ലിക്ക ചതച്ച്‌ പാലില്‍ ഇട്ടുവെച്ച്‌ ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടി കുളിക്കുക. മൂന്നു ദിവസം ഇടവിട്ട് ആവര്‍ത്തിക്കുക. * താരന്‍ നശിപ്പിക്കാന്‍ തേങ്ങാപ്പാല്‍ ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച്‌ പകുതിയാകുമ്ബോള്‍ അതില്‍ ഒരു ചെറിയ സ്​പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കുക. രണ്ടു മണിക്കൂറിനു […]