ഒരാഴ്ച കൊണ്ട് വെളുക്കാന്‍ വെളുക്കാന്‍ കര്‍പ്പൂരമിട്ട വെളിച്ചെണ്ണ

വെളിച്ചെണ്ണ ധാരാളം ആരോഗ്യ, സൗന്ദര്യഗുണങ്ങളുളള ഒന്നാണ്. പല സൗന്ദര്യ, ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ചര്‍മത്തിനു മാത്രമല്ല, മുടിയ്ക്കും ഇത് ഏറെ നല്ലതാണ്. തികച്ചും പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ വഴിയെന്നു വേണമെങ്കില്‍ പറയാം.

ഇതുപോലെയാണ് കര്‍പ്പൂരവും. സാധാരണ പൂജകള്‍ക്കായി ഉപയോഗിയ്ക്കുമെങ്കിലും ധാരാളം ആരോഗ്യ, സൗന്ദര്യ ഗുണങ്ങള്‍ ഇതിനുമുണ്ട്. പ്രത്യേകിച്ചും പച്ചക്കര്‍പ്പൂരം. വെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരവും കലര്‍ത്തി മുഖത്തു പുരട്ടുന്നതു നല്ലൊന്നാന്തരം സൗന്ദര്യസംരക്ഷണവഴിയാണ്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരം.

അലര്‍ജി

മുഖത്തുണ്ടാകുന്ന ചൊറിച്ചിലിനുളള നല്ലൊരു പരിഹാരമാണ് കര്‍പ്പൂരം കലര്‍ത്തിയ വെളിച്ചെണ്ണ. ഇത് ചര്‍മത്തിലെ അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

ഇരുണ്ട പാടുകള്‍, കുത്തുകള്‍

മുഖത്തുണ്ടാകുന്ന ഇരുണ്ട പാടുകള്‍, കുത്തുകള്‍ എന്നിവയകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കര്‍പ്പൂരം ചാലിച്ച വെളിച്ചെണ്ണ മുഖത്തു പുരട്ടുന്നത്.

എക്‌സീമ, സോറിയാസിസ്

എക്‌സീമ, സോറിയാസിസ് പോലുളള ചര്‍മ പ്രശ്്നങ്ങള്‍ക്കും കര്‍പ്പൂരം കലര്‍ത്തിയ വെളിെേച്ചണ്ണ നല്ലൊരു മരുന്നു തന്നെയാണ്.

മുഖക്കുരു

മുഖക്കുരുവിനുളള നല്ലൊരു പരിഹാരമാണിത്. കര്‍പ്പൂരത്തിന് മരുന്നു ഗുണമുണ്ട്. ഇത് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു. മുഖക്കുരു മാറാന്‍ മാത്രമല്ല, മുഖക്കുരു പാടുകള്‍ കളയാനും കര്‍പ്പൂരം വെളിച്ചെണ്ണയില്‍ ചാലിച്ചു മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്.

വിഷജീവികളോ പ്രാണികളോ കടിച്ചാല്‍

ചര്‍മത്തില്‍ വിഷജീവികളോ പ്രാണികളോ കടിച്ചാല്‍ ഈ ഭാഗത്തു പുരട്ടാവുന്ന നല്ലൊരു മരുന്നു കൂടിയാണിത്. ഇത് വിഷാംശം ഉളളിലേയ്ക്കു പോകുന്നതു തടയും. വേദനയ്ക്കു ശമനം നല്‍കും.

വെളുപ്പു നല്‍കാന്‍

ചര്‍മത്തിന് വെളുപ്പു ലഭിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണ് കര്‍പ്പൂരം കലര്‍ന്ന വെളിച്ചെണ്ണ. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. കര്‍പ്പൂരം, ചന്ദനപ്പൊടി, കുങ്കുമപ്പൂ, പാല്‍പ്പാട എന്നിവ ചേര്‍ത്തരച്ച് മുഖത്തിടുന്നതും മുഖചര്‍മത്തിന് വെളുപ്പു നല്‍കാന്‍ ഏറെ നല്ലതാണ്.

സുഷിരങ്ങള്‍

മുഖത്തുണ്ടാകുന്ന സുഷിരങ്ങള്‍ പലരുടേയും പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കര്‍പ്പൂരവും വെളിച്ചെണ്ണയും. ഇതു കലര്‍ത്തി മുഖത്തു പുരട്ടുന്നതു ഗുണം ചെയ്യും.

തിളക്കവും മൃദുത്വവും

മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കാന്‍ കര്‍പ്പൂരമിട്ട വെളിച്ചെണ്ണ ഏറെ നല്ലതാണ്. ഇത് മുഖത്തെ ചര്‍മകോശങ്ങള്‍ക്ക് പുതുമ നല്‍കാനും ഏറെ നല്ലതാണ്.

മുഖത്തുള്ള പാടുകളും വടുക്കളുമെല്ലാം മാറാന്‍

മുഖത്തുള്ള പാടുകളും വടുക്കളുമെല്ലാം മാറാന്‍ കര്‍പ്പൂരമിട്ട വെളിച്ചെണ്ണയുപയോഗിച്ചു ദിവസവും മസാജ് ചെയ്യുന്നതു ഗുണം ചെയ്യും.

prp

Related posts

Leave a Reply

*