ഐ.ജി ലക്ഷ്മണിന്റെ സസ്‌പെഷന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ഐ.ജി ലക്ഷ്മണിന്റെ സസ്‌പെഷന്‍ഷന്‍ പിന്‍വലിച്ചു. മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2021 നവംബറിലാണ് ലക്ഷ്മണെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. തട്ടിപ്പില്‍ ലക്ഷ്‌മണിന് ബന്ധമില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.

ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടിട്ടില്ല; പി.കെ. ബിജു അടക്കമുള്ളവര്‍ പുറത്ത് പോകണം ; കെ.ടി.യു. നിയമനം ചോദ്യം ചെയ്ത് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: കെ.ടി.യു.വിലെ ആറ് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമനത്തിനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നും പി.കെ. ബിജു അടക്കമുള്ളവര്‍ പുറത്ത് പോകണമെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ വിദഗ്ദ്ധര്‍ മാത്രമുണ്ടായിരുന്ന സര്‍വകലാശാലയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് കൂടി പ്രാതിനിധ്യം കിട്ടുന്ന നിലയില്‍ നിയമഭേദഗതി വരുത്തി ഐ.ബി. സതീഷ്‌കുമാര്‍ എംഎല്‍എ, മുന്‍ എം.പി. പി.കെ. ബിജു എന്നിവരെയാണ് സിന്‍ഡിക്കേറ്റില്‍ അംഗമായി ചേര്‍ത്തത്. മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവും നടത്തി. സത്യാഗ്രഹത്തെയൂം […]

വീട് നന്നാക്കുന്നതിനുള്ള ആനൂകൂല്യം വേണോ? എന്നാല്‍ 1000 നിര്‍ബന്ധം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍. കൈപ്പമംഗലം പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിഷ്ണു പി.ആര്‍ ആണ് വിജിലന്‍സ് പിടിയില്‍ ആയത് . വീട് നന്നാക്കുന്നതിനുള്ള ആനുകൂല്യത്തിന് അപേക്ഷ നല്‍കിയ ഷഹര്‍ബാനോടാണ് വിഷ്ണു കൈക്കൂലി ആവശ്യപ്പെട്ടത്. രണ്ടാം ഗഡു ആയ 25,000 ലഭിക്കാന്‍ 1,000 രൂപ കൈക്കൂലിയായി നല്‍കണമെന്ന് വിഷ്ണു വീട്ടിലെത്തി ആവശ്യപ്പെടുകയായിരുന്നു. വാര്‍ഡ് മെമ്ബര്‍ ഷെഫീഖ് പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും കൈക്കൂലി വാങ്ങി നല്‍കാന്‍ വിഷ്ണു ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷെഫീഖ് വിജിലന്‍സില്‍ പരാതി നല്‍കി. […]

ഇനി മുഖം മാത്രം; വിമാനയാത്രക്ക് പാസ്പോര്‍ട്ട് വേണ്ട

ദുബൈ: പാസ്പോര്‍ട്ടും ബോര്‍ഡിങ് പാസും കൈയില്‍ കരുതാതെ വിമാനയാത്ര ദുബൈയില്‍ യാഥാര്‍ഥ്യമാകുന്നു. പുതിയ ബയോമെട്രിക് സംവിധാനം നിലവില്‍ വരുന്നതോടെ തിരിച്ചറിയല്‍ രേഖയായി മുഖം മാത്രം മതി. ദുബൈ വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകളിലൂടെ കടന്നുപോകുന്നവര്‍ക്കാണ് സേവനം ലഭിക്കുക. മുഖവും കണ്ണും സ്കാന്‍ ചെയ്യുന്നതോടെ വ്യക്തികളുടെ സകല വിവരങ്ങളും വിമാനത്താവളത്തിലെ കമ്ബ്യൂട്ടറുകളില്‍ തെളിയും. ഇതോടെ ബോര്‍ഡിങ് പാസ് പോലുമില്ലാതെ ഗേറ്റ് കടന്നുപോകാന്‍ കഴിയും. രണ്ടു വര്‍ഷമായി ദുബൈ വിമാനത്താവളത്തില്‍ ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഒരു രേഖയും കൈയില്‍ കരുതാതെ […]

ഭൂകമ്ബത്തിന് ഏറ്റവും സാദ്ധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുമോ? പട്ടികയിലുള്ളത് ഈ നഗരങ്ങള്‍

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് തുര്‍ക്കിയിലും സിറിയയിലും ഭൂകമ്ബം കനത്ത നാശം വിതച്ചത്. ഇരു രാജ്യങ്ങളിലുമായി ഇതുവരെ ഇരുപതിനായിരത്തിലധികം പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ട്. ശാസ്ത്രം ഏറെ വളര്‍ന്നെങ്കിലും ഭൂകമ്ബങ്ങള്‍ ഉണ്ടാവുന്നത് മുന്‍കൂട്ടി പ്രവചിക്കാന്‍ മനുഷ്യന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതാണ് ദുരന്തം വളരെയധികം ആളുകളെ ബാധിക്കുന്നത്. എന്നാല്‍ ഭൂകമ്ബങ്ങള്‍ ഉണ്ടാകാന്‍ കൂടുതല്‍ സാദ്ധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തേ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, ഇന്ത്യയിലെ മൊത്തം ഭൂപ്രദേശത്തിന്റെ […]

കാമുകിയെയും മൂന്ന് പിഞ്ചുകുട്ടികളെയും കൊന്ന റഹിമിന് വധശിക്ഷ നല്‍കി; ‘മുസ്‌ലിംകള്‍ മരിക്കുന്നില്ല’‍ന്ന് കുറ്റവാളിയുടെ അവസാന വാചകം

ബോണ്‍ ടെറെ: മുന്‍ കാമുകിയെയും മൂന്ന് പിഞ്ചുകുട്ടികളെയും കൊലപ്പെടുത്തിയതിന് കുറ്റക്കാരനായ മിസൗറിയില്‍ നിന്നുള്ള 58 കാരനായ റഹീം ടെയ്‌ലറെ മാരകമായ വിഷമിശ്രിതം കുത്തിവെച്ചു വധിച്ചു. കൊലപാതകം നടക്കുമ്ബോള്‍ താന്‍ മറ്റൊരു സംസ്ഥാനത്തിലായിരുന്നുവെന്ന് അവകാശവാദം കോടതി അംഗീകരിച്ചില്ല . മൂന്ന് ഡസനോളം പൗരാവകാശ സംഘടനകളും മതഗ്രൂപ്പുകളും വധശിക്ഷ നടപ്പിലാക്കരുതെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. മുസ്‌ലിംകള്‍ മരിക്കുന്നില്ല, നമ്മുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഹൃദയങ്ങളില്‍ ശാശ്വതമായി ജീവിക്കുന്നു.’വധശിക്ഷക്കു വിധേയനായ കുറ്റവാളിയുടെ അവസാന വാചകങ്ങള്‍ ഇതായിരുന്നു. ‘മരണം നിങ്ങളുടെ ശത്രുവല്ല, നിങ്ങളുടെ വിധിയാണ്. അത് കണ്ടുമുട്ടാന്‍ […]

ഹിന്‍ഡന്‍ബര്‍ഗിനെ നേരിടാന്‍ യു.എസ് നിയമസ്ഥാപനത്തെ വാടകക്കെടുത്ത് അദാനി

ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് യു.എസ് നിയമസ്ഥാപനമായ വാച്ച്‌ടെല്ലിന്റെ സേവനം തേടിയെന്ന് റിപ്പോര്‍ട്ട്. യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഭീഷണി നേരിടാനാണ് കമ്ബനിയുടെ നീക്കം. വാച്ച്‌ടെല്ലിന്റെ സീനിയര്‍ അഭിഭാഷകരുമായി അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഓഹരി വിപണിയില്‍ അദാനിക്ക് വന്‍ തിരിച്ചടിയേറ്റിരുന്നു. ജനുവരി 25നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്‌ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇതിന് പിന്നാലെ അദാനി ഓഹരികളുടെ […]

തുര്‍ക്കി ഭൂകമ്ബത്തിനിടെ അത്ഭുതകരമായി രക്ഷപെട്ട ആ പിഞ്ചുകുഞ്ഞിന് പേരായി; വളര്‍ത്താന്‍ തയ്യാറായി ‘വല്യമ്മാവന്‍’

ഡമാസ്‌കസ്: തുര്‍ക്കിയിലും സിറിയയിലും വന്‍ നാശനഷ്‌ടം വിതച്ച ഭൂകമ്ബത്തില്‍ നിന്നും രക്ഷപ്പെട്ട നവജാത ശിശു ഇനി അനാഥയല്ല. തിങ്കളാഴ്‌ച സിറിയയിലുണ്ടായ ഭൂകമ്ബത്തില്‍ രക്ഷപ്പെട്ട പൊക്കിള്‍കൊടി പോലും വേര്‍പെടുത്താത്ത ആ പെണ്‍കുഞ്ഞിന് ‘അയ’ എന്ന് പേരിട്ടു. സിറിയന്‍ നഗരമായ ജെന്‍ഡെറിസില്‍ ഭൂകമ്ബ അവശിഷ്‌ടങ്ങളില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും ദുരന്തത്തില്‍ മരിച്ചിരുന്നു. കുടുംബത്തില്‍ രക്ഷപ്പെട്ടത് ആ സമയം ജനിച്ച അയ മാത്രം. അറബി ഭാഷയില്‍ അയ എന്ന് പറഞ്ഞാല്‍ അത്ഭുതം എന്നാണ് അര്‍ത്ഥം. അതിശക്തമായ ഭൂകമ്ബത്തെ അത്ഭുതകരമായി […]

‘ബൈഡന്‍ ഉത്തരവിട്ടു, സിഐഎ നടപ്പിലാക്കി’: നോര്‍ഡ് സ്ട്രീം ഗ്യാസ് പൈപ്പ് ലൈന്‍ സ്ഫോടനത്തിനു പിന്നില്‍ അമേരിക്കയെന്ന് മാധ്യമപ്രവര്‍ത്തകന്‍

2022 സെപ്റ്റംബറില്‍ ബാള്‍ട്ടിക് കടലിലെ നോര്‍ഡ് സ്ട്രീം അണ്ടര്‍വാട്ടര്‍ ഗ്യാസ് പൈപ്പ്ലൈനുകളില്‍ ബോംബാക്രമണം നടത്തിയത് അമേരിക്ക ആണെന്നും അത് ബൈഡന്റെ അറിവോടെയാണെന്നും മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. വൈറ്റ് ഹൗസില്‍ നിന്നും ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്നാണ് നോര്‍വേയില്‍ നിന്നുമെത്തിയ സിഐഎ സംഘം ഈ രഹസ്യ ഓപ്പറേഷന്‍ നടത്തിയതെന്നും അമേരിക്കന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും പുലിറ്റ്‌സര്‍ സമ്മാന ജേതാവുമായ സെയ്‌മോര്‍ ഹെര്‍ഷ് പറഞ്ഞു. മുങ്ങല്‍ വിദഗ്ധരുമായി ചേര്‍ന്ന് പൈപ്പ് ലൈനുകളില്‍ മൈനുകള്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. 2022 ജൂണില്‍ റഷ്യയുടെ നോര്‍ഡ് സ്ട്രീം ഗ്യാസ് […]

വരുതിയിലായാല്‍ റേറ്റ് കൂടും, രാത്രിയില്‍ വീട്ടുകാരറിയാതെ യുവാക്കള്‍ പുറത്തിറങ്ങി പുലരുന്നതിന് മുന്‍പ് തിരിച്ചെത്തുന്നതിന്റെ കാരണം പിടികിട്ടി

തിരുവനന്തപുരം : അര്‍ദ്ധരാത്രി ഇരുചക്രവാഹനത്തില്‍ കറങ്ങി നടന്ന് വീര്യം കൂടിയ ലഹരിവസ്തുവായ എം.ഡി.എം.എ വില്പന നടത്തുന്ന യുവാക്കളെ എക്‌സൈസ് പിടികൂടി. കേളേശ്വരം ആലുവിള സ്വദേശി അജയ് കൃഷ്ണ (28) പഴയ കാരയ്ക്കാമണ്ഡപം സ്വദേശി രാഹുല്‍ രാജന്‍ (27) എന്നിവരാണ് 31.51 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ കേളേശ്വരം ഭാഗത്ത് കെ.എല്‍.21.കെ.1744 എന്ന ഹോണ്ട ഡിയോ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ സംശയം തോന്നി തടഞ്ഞുനിറുത്തി […]