ചൈനയുടെ വാദം പൊളിയുന്നു, അവശിഷ്ടങ്ങളില്‍ സെന്‍സറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും; തെളിവുകള്‍ ചാരപ്പണി ബലപ്പെടുത്തുന്നത്

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം വെടിവച്ചിട്ട ബലൂണിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് വിവരശേഖരത്തിനുള്ള സെന്‍സറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും യു.എസ് സൈനികര്‍ കണ്ടെടുത്തു. ചാരവൃത്തിക്ക് ഉപയോഗിച്ചുവെന്ന് കരുതുന്ന ഈ ഉപകരണങ്ങള്‍ ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധിച്ചു വരികയാണ്. 30-40 അടി നീളം വരുന്ന ആന്റിനകളും ഇതില്‍ ഉള്‍പ്പെടുന്നതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉയരത്തില്‍ തങ്ങുന്ന ബലൂണുകള്‍ ചൈന നിരീക്ഷണത്തിനായി ഉപയോഗിച്ചതാണെന്ന് യു.എസ് സൈനികോദ്യഗസ്ഥര്‍ പറയുമ്ബോള്‍ അവ കാലാവസ്ഥാ നിരീക്ഷണത്തിനായി ഉപയോഗിച്ചതാണെന്നും നിയന്ത്റണം തെറ്റി വന്നതാണെന്നുമാണ് ചൈനയുടെ വാദം. എന്നാല്‍, സെന്‍സറുകളും […]

റിസോര്‍ട്ട് വിവാദം; ജയരാജന്മാര്‍ കൊമ്ബുകോര്‍ത്തു; ആരോപണത്തിലും ഗൂഢാലോചനയിലും രണ്ടു പേര്‍ക്കുമെതിരേ അന്വേഷണം നടത്താന്‍ സിപിഎം

തിരുവനന്തപുരം: കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനും സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനും തമ്മില്‍ കൊമ്ബുകോര്‍ത്തു. തനിക്കെതിരേ പി. ജയരാജന്‍ ഗൂഢാലോചന നടത്തുന്നതായി ഇ.പി. ജയരാജന്‍ ആരോപിച്ചു.ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടായത്. കണ്ണൂര്‍ മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് പി. ജയരാജന്‍ […]

ഓ ദൈവമേ…ഒരാളെയെങ്കിലും ജീവനോടെ തിരികെ തരൂ -ഭൂകമ്ബത്തില്‍ ആറു കുട്ടികളെ നഷ്ടമായ പിതാവിന്റെ വിലാപം

ഡമസ്കസ്: പ്രകൃതി ദുരന്തങ്ങളും യുദ്ധങ്ങളുമെല്ലാം സാധാരണ ജനങ്ങളെയാണ് ഏറ്റവും കൂടുതല്‍ ദുരിത ബാധിതരാക്കുന്നത്. ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ടതിന്റെ വേദനയാണ് സിറിയയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഉയരുന്നത്. അതിലൊരാളാണ് സിറിയയിലെ ജോന്‍ദാരില്‍ താമസിക്കുന്ന നാസര്‍ അല്‍ വാക്ക. നാസറിന്റെ രണ്ടു കുട്ടികളെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ജീവനോടെ പുറത്തെടുത്തു. കടുത്ത പൊടിപടലങ്ങളും തണുപ്പും വകവെക്കാതെ കൂരിരുട്ടില്‍ രക്ഷാപ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് പാളികളില്‍ പെട്ട കുട്ടികളെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു കുട്ടിയും രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോണ്‍ക്രീറ്റ് പാളികള്‍ക്കും മെറ്റല്‍കൂമ്ബാരങ്ങള്‍ക്കുമിടയിലിരുന്ന് നാസര്‍ […]

സെന്‍ട്രല്‍ ജയിലില്‍ പ്രതി തൂങ്ങി മരിച്ചു മനോവിഷമമെന്ന് വിശദീകരണം

തിരുവനന്തപുരം ∙ റിമാന്‍ഡ് തടവിലായിരുന്ന പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. മോഷണക്കേസില്‍ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്ത പോത്തന്‍കോട് സ്വദേശി ബേബിയുടെ മകന്‍ ബിജു (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ 5.30ഓടെയായിരുന്നു സംഭവം.സംഭവത്തെക്കുറിച്ച്‌ ജയില്‍ അധികൃതര്‍ പറയുന്നത്: ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിജുവിനെ റിമാന്‍ഡ് ചെയ്ത് ആറ്റിങ്ങല്‍ സബ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഇയാള്‍ക്കു പകര്‍ച്ചവ്യാധിയുണ്ടെന്നു സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഒറ്റയ്ക്ക് ഒരു സെല്ലില്‍ പാര്‍പ്പിക്കേണ്ടതിനാല്‍ 2022 നവംബര്‍ 24 ന് പൂജപ്പുര സെന്‍ട്രല്‍ […]

ഭക്ഷണം തരാന്‍ വൈകി, ഹോട്ടല്‍ തൊഴിലാളികളോട് തട്ടിക്കയറി ചിന്താ ജെറോം വീണ്ടും യുവജനകമ്മീഷന്‍ അധ്യക്ഷ വിവാദത്തില്‍

തിരുവനന്തപുരം:ഭക്ഷണം തരാന്‍ വൈകിയതിനെ തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാരോട് തട്ടിക്കയറി ചിന്താ ജെറോം. തിരുവനന്തപുരം അട്ടക്കുളങ്ങരിയലെ കുമാര്‍ കഫേയിലാണ് സംഭവം. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയും ഭാര്യ ബെറ്റിലൂയിസ് ബേബിയും ചിന്തയ്ക്കൊപ്പമുണ്ടായിരുന്നപ്പോഴാണ് ചിന്തയുടെ ഈ രോഷപ്രകടനം. ചിന്തയുടെ നിലവിട്ട പെരുമാറ്റം കണ്ട അവിടെ ഭക്ഷണം കഴിക്കാന്‍ വന്നവരും ഹോട്ടല്‍ ജീവനക്കാരും അന്തം വിട്ടുപോയി. ബേബി ചിന്ത ജെറോമിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും അടങ്ങിയില്ലെന്ന് പറയുന്നു. തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കേണ്ട സഖാവ് തന്നെ ഭക്ഷണം വൈകിയതിന് ഇങ്ങിനെ തട്ടിക്കയറിയത് മോശമായി എന്ന […]

മക്കള്‍ക്ക് തണലൊരുക്കി പൊലീസ്; കണ്ണുനിറഞ്ഞ് നന്ദിയോടെ മാതാവ്

ദുബൈ: ഒറ്റപ്പെട്ടുപോയ മക്കള്‍ക്ക് തണലൊരുക്കിയ ദുബൈ പൊലീസിന്‍റെ നടപടിയില്‍ കണ്ണീരോടെ നന്ദി പറഞ്ഞ് ജയിലില്‍ കഴിയുന്ന മാതാവ്. രണ്ട് മാസമായി താമസസ്ഥലത്ത് ഒറ്റപ്പെട്ടുപോയ മക്കള്‍ക്കാണ് പൊലീസ് തുണയായത്. മക്കളുമായി വിഡിയോകാളില്‍ സംസാരിക്കാന്‍ അവസരമൊരുക്കിയ പൊലീസ് ഇവരുടെ സംരക്ഷണത്തിന് ജീവനക്കാരിയെയും നിയമിച്ചിട്ടുണ്ട്. താന്‍ പരിചരിച്ചതിനേക്കാള്‍ നന്നായി കുട്ടികളെ പൊലീസ് നോക്കുന്നുണ്ടെന്നും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും മാതാവ് വ്യക്തമാക്കി. ഷാര്‍ജയിലെ ഫ്ലാറ്റില്‍ കുടുങ്ങിയ ഒമ്ബത്, 12, 15 വയസ്സുള്ള മക്കള്‍ക്കാണ് പൊലീസ് സംരക്ഷണമൊരുക്കിയത്. ദുബൈയില്‍ വലിയ ശമ്ബളത്തില്‍ ജോലി ചെയ്തിരുന്ന […]

റഷ്യന്‍ മിസൈല്‍ റൊമേനിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് യുക്രെയിന്‍  ഇല്ലെന്ന് റൊമേനിയ

കീവ് : രാജ്യത്തേക്ക് റഷ്യ തൊടുത്ത രണ്ട് മിസൈലുകള്‍ റൊമേനിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി യുക്രെയിന്‍. എന്നാല്‍ നാറ്റോ അംഗമായ റൊമേനിയ യുക്രെയിന്റെ വാദം നിഷേധിച്ചു. റഷ്യന്‍ മിസൈലുകള്‍ യുക്രെയിനിലേക്കുള്ള വരവിനിടെ മോള്‍ഡോവയുടെ വ്യോമാതിര്‍ത്തിയും ലംഘിച്ചെന്ന് യുക്രെയിന്‍ സൈനിക തലവന്‍ ആരോപിച്ചു. കരിങ്കടലില്‍ നിന്ന് റഷ്യ കപ്പലില്‍ നിന്ന് ഒരു മിസൈല്‍ വിക്ഷേപിച്ചത് ശ്രദ്ധയില്‍പ്പെട്ടെന്നും എന്നാലിത് തങ്ങളുടെ വ്യോമാതിര്‍ത്തി മുറിച്ചുകടന്ന് പോയിട്ടില്ലെന്നും റൊമേനിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റൊമേനിയന്‍ അതിര്‍ത്തിയും മിസൈലിന്റെ പാതയും തമ്മില്‍ റഡാറില്‍ രേഖപ്പെടുത്തിയ […]

ശൈഖ് മുഹമ്മദിന്‍റെ ഭാര്യാമാതാവ് നിര്യാതയായി

അബൂദബി: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ് യാന്‍റെ ഭാര്യാ മാതാവ് ശൈഖ മറിയം ബിന്‍ത് അബ്ദുല്ല ബിന്‍ സുലായം അല്‍ ഫലാസി അന്തരിച്ചു. യു.എ.ഇ പ്രസിഡന്‍റിന്‍റെ പത്‌നി ശൈഖ സലാമ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ് യാന്‍റെ മാതാവാണ്. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ ആല്‍ നഹ് യാന്‍, ശൈഖ് റാഷിദ് ബിന്‍ ഹംദാന്‍ ആല്‍ നഹ് യാന്‍, ശൈഖ് ഹമദ് ബിന്‍ ഹംദാന്‍ ആല്‍ നഹ് യാന്‍, […]

ഡ്രൈവിങ്ങില്‍ ശ്രദ്ധയില്ല; കാര്‍ ഇടിച്ചു തെറിപ്പിക്കുന്ന വിഡിയോ പങ്കുവെച്ച്‌ അബൂദബി പൊലീസ്

അബൂദബി: അശ്രദ്ധമായ ഡ്രൈവിങ്ങും ട്രാക്ക് മാറ്റവും മൂലം മുന്നില്‍പോവുന്ന വാഹനത്തില്‍ ഇടിച്ചുകയറുന്ന കാറിന്‍റെ വിഡിയോ പങ്കുവെച്ച്‌ അബൂദബി പൊലീസ്. ഗതാഗതത്തിരക്കുമൂലം വേഗം കുറച്ച കാറിലേക്ക് പിന്നിലൂടെ അമിതവേഗത്തില്‍ വന്ന വാഹനം ഇടിച്ചുകയറുന്നതടക്കമുള്ള വിഡിയോ ആണ് പൊലീസ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും മറ്റു യാത്രികരോട് സംസാരിച്ചും ഫോട്ടോയെടുത്തും മേക്ക് അപ്പ് ഇട്ടുമൊക്കെ ശ്രദ്ധമാറിപ്പോവുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാവുന്നതെന്നും പൊലീസ് പറഞ്ഞു. അശ്രദ്ധമായി ഡ്രൈവിങ് ചെയ്യുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് […]

തുര്‍ക്കി – സിറിയ ഭൂകമ്ബം: മാലാഖമാര്‍ കൈപിടിച്ചു, അത്ഭുതമായി കുഞ്ഞ് യാഗിസ്

ഇസ്താംബുള്‍ : തുര്‍ക്കിയില്‍ ഭൂകമ്ബമുണ്ടായി ദിവസങ്ങള്‍ പിന്നിടുന്ന പശ്ചാത്തലത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ നിന്ന് ആളുകളെ ജീവനോടെ രക്ഷിക്കാനാകുമെന്ന വിശ്വാസം മങ്ങുന്നതിനിടെ പ്രതീക്ഷയുടെയും അത്ഭുതത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ് യാഗിസ്. വെറും പത്ത് ദിവസം മാത്രമാണ് ഈ ആണ്‍ക്കുഞ്ഞിനുള്ളത്. കഴിഞ്ഞ ദിവസം ഹാതെയ്‌ പ്രവിശ്യയിലെ സമന്‍ദാഗ് പട്ടണത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്ന് യാഗിസിനെ പുറത്തെടുത്തവര്‍ക്ക് ഇപ്പോഴും ആശ്ചര്യമടക്കാനാകുന്നില്ല. തിങ്കളാഴ്ച ഭൂചലനമുണ്ടായി 90 മണിക്കൂറിന് ശേഷമാണ് യാഗിസിനെ പുറത്തെടുത്തത്. തങ്ങളുടെ കൈകളിലെത്തിയ ഉടന്‍ യാഗിസിനെ ഒരു തെര്‍മല്‍ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് വോളന്റിയര്‍മാര്‍ ആംബുലന്‍സിന്റടുത്തേക്ക് […]