ഹിന്‍ഡന്‍ബര്‍ഗിനെ നേരിടാന്‍ യു.എസ് നിയമസ്ഥാപനത്തെ വാടകക്കെടുത്ത് അദാനി

ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് യു.എസ് നിയമസ്ഥാപനമായ വാച്ച്‌ടെല്ലിന്റെ സേവനം തേടിയെന്ന് റിപ്പോര്‍ട്ട്.

യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഭീഷണി നേരിടാനാണ് കമ്ബനിയുടെ നീക്കം.

വാച്ച്‌ടെല്ലിന്റെ സീനിയര്‍ അഭിഭാഷകരുമായി അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഓഹരി വിപണിയില്‍ അദാനിക്ക് വന്‍ തിരിച്ചടിയേറ്റിരുന്നു.

ജനുവരി 25നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്‌ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇതിന് പിന്നാലെ അദാനി ഓഹരികളുടെ വില വന്‍തോതില്‍ ഇടിഞ്ഞിരുന്നു. 20,000 കോടിയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫറും അദാനി പിന്‍വലിച്ചിരുന്നു. ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ നഷ്ടം അദാനി ഗ്രൂപ്പിനുണ്ടായെന്നാണ് കണക്കാക്കുന്നത്.

prp

Leave a Reply

*